ബംഗളൂരു: കര്‍ണാടക രാഷ്ട്രീയം കലങ്ങി മറിയുകയാണ്. 78നായ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ രാജിയോടെ അടുത്ത കര്‍ണാടക മുഖ്യമന്ത്രി ആര് എന്ന ചോദ്യമാണ് ഉയരുന്നത്.
ഇത് നാലാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കാനാകാതെ ബി എസ് യെദിയൂരപ്പ (B. S. Yediyurappa) മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത്. യെദിയൂരപ്പയെ മുന്‍നിര്‍ത്തി അടുത്ത തിരഞ്ഞെടുപ്പ് നേരിടാനാകില്ലെന്നായിരുന്നു BJP കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍ എന്നും സൂചനയുണ്ട്.
അതേസമയം, മുഖ്യമന്ത്രി യെദിയൂരപ്പ രാജി പ്രഖ്യാപിച്ചതോടെ അടുത്ത മുഖ്യമന്ത്രി ആര് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
എന്നാല്‍,കര്‍ണാടക രാഷ്ട്രീയത്തില്‍ വന്‍ അഴിച്ചുപണിയാണ് കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്. യെദിയൂരപ്പയ്ക്ക് പകരം ശക്തനായ നേതാവിനെ മുഖ്യമന്ത്രിയാക്കണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്. കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി, ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി, ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ, ഖനിമന്ത്രി മുരുകേഷ് നിരാനി എന്നിവരാണ് കേന്ദ്ര നേതൃത്വത്തിന്‍റെ സജീവ പരിഗണനയിലുള്ളത് എന്നാണ് സൂചന.
2019 ജൂലൈയിലാണ് കോണ്‍ഗ്രസ് – JDS സഖ്യസര്‍ക്കാരിനെ പുറത്താക്കി യെദിയൂരപ്പയുടെ നേതൃത്വത്തില്‍ BJP സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. പാര്‍ട്ടിയില്‍ നിന്നും തുടക്കത്തില്‍ ലഭിച്ച പിന്തുണ തുടര്‍ന്നുകൊണ്ടുപോകാന്‍ യെദിയൂരപ്പയ്ക്ക് കഴിഞ്ഞില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ യെദിയൂരപ്പയ്ക്കെതിരെ രംഗത്തെത്തുകയായിരുന്നു, എം.എല്‍.എയായ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍, ടൂറിസം മന്ത്രി സി.പി. യോഗേശ്വര്‍, എം.എല്‍.സി. എ.എച്ച്. വിശ്വനാഥ് എന്നിവര്‍ പരസ്യമായി യെദിയൂരപ്പയ്ക്കെതിരെ പ്രസ്താവനകള്‍ നടത്തിയിരുന്നു.
Also Read: Karnataka Politics: രാജി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ, ഉടന്‍ ഗവര്‍ണറെ കാണും
കഴിഞ്ഞ കുറെ മാസങ്ങളായി കര്‍ണാടകയില്‍ നേതൃമാറ്റത്തിനുള്ള ആവശ്യം ഉയരുകയായിരുന്നു. ഈ അവസരത്തിലാണ് BJP സര്‍ക്കാര്‍ അധികാരമേറ്റ് 2 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ രാജി പ്രഖ്യാപനം.
വികാര നിര്‍ഭരമായ നിമിഷങ്ങളായിരുന്നു നിയമസഭയില്‍ ഇന്ന് നടന്നത്. പാര്‍ട്ടിയുടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് ഈറനണിഞ്ഞ കണ്ണുകളോടെയാണ് രാജി പ്രഖ്യാപനം നടത്തിയത്.
ഗവര്‍ണറെ കണ്ടശേഷമാണ് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി സമര്‍പ്പിക്കുക.
അതേസമയം, യെദിയൂരപ്പയുടെ രാജി കര്‍ണാടകയിലെ ലിംഗായത്ത് സമുദായം എങ്ങനെ ഉള്‍ക്കൊള്ളുമെന്നത് ഇപ്പോഴും ചോദ്യമാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്ഥാനമാണ് ലിംഗായത്ത് സമുദായത്തിനുള്ളത്. യെദിയൂരപ്പ രാജി വയ്ക്കുമെന്ന സൂചനകള്‍ പുറത്തു വന്നതേ പ്രതിഷേധവുമായി നൂറുകണക്കിന് ലിംഗായത്ത് സമുദായ സന്യാസിമാര്‍ രംഗത്തെത്തിയിരുന്നു. യെദിയൂരപ്പയെ മാറ്റിയാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു ലിംഗായത്ത് നേതൃത്വം നല്‍കിയ മുന്നറിയിപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...