5 ചന്ദന മരങ്ങള്‍ പൂനെ രാജ്ഭവനില്‍ നിന്ന് കളവുപോയി
പൂനെ: മഹാരാഷ്ട്ര ഗവര്‍ണര്‍ സിഎച്ച് വിദ്യാസാഗര്‍ റാവുവിന്‍റെ ഔദ്യോഗിക വസതിയായ പൂനെ രാജ്ഭവനില്‍ സുരക്ഷാവീഴ്ച. 5 ചന്ദനമരങ്ങള്‍ ആണ് കള്ളന്മാര്‍ വെട്ടി കടത്തിയത്. തോട്ടക്കാരന്‍റെ ശ്രദ്ധയില്‍പെട്ടപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഏപ്രില്‍ 30നാണ് സംഭവം നടന്നത്.
തൊട്ടടുത്ത് പൊലീസ് സ്റ്റേഷന്‍ ഉണ്ടായിട്ടുപോലും രണ്ട് വര്‍ഷത്തിനിടെ രാജ് ഭവനില്‍ നടക്കുന്ന രണ്ടാമത്തെ മോഷണമാണ് ഇത്.
ഗവര്‍ണര്‍ക്ക് പുറമെ, രാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭ സ്പീക്കര്‍ തുടങ്ങിയവര്‍ക്ക് പൂനെയിലെത്തുമ്പോള്‍ താമസിക്കാന്‍ ഒരുക്കുന്ന ഔദ്യോഗിക വസതിയാണ് രാജ് ഭവന്‍. സംഭവവുമായി ബന്ധപ്പെട്ട് ചതുശ്രുംഗി പൊലീസ് സ്റ്റേഷനില്‍ മെയ് 1ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.