ന്യുഡൽഹി:  അഞ്ച് തീവ്രവാദികളെ ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ (Delhi Police Special Cell) അറസ്റ്റ് ചെയ്തു. ഷക്കർപൂർ പ്രദേശത്ത് ഏറ്റുമുട്ടലിനുശേഷമാണ് ഡൽഹി പോലീസിന്റെ പ്രത്യേക സെൽ ഈ തീവ്രവാദികളെയെല്ലാം അറസ്റ്റ് ചെയ്തത്. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് തീവ്രവാദികൾ പഞ്ചാബിൽ നിന്നും മൂന്ന് പേർ കശ്മീരിൽ നിന്നും എത്തിയവരാണ് എന്നാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: Encounter: ജമ്മു കശ്മീരിൽ 2 ജവാന്മാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു


കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിലെ ഷകർപൂരിൽ  (Shakarpur) സ്പെഷ്യൽ സെല്ലും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിന് (Encounter) ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. പ്രത്യേക സെല്ലിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ഇവരുടെ കയ്യിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.


Also read: NIA തകർത്തത് വൻ ആക്രമണ പദ്ധതി; ഭീകരർ പാക്കിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ചവർ


20 ദിവസത്തിന് മുൻപ് ഖാൻ മാർക്കറ്റിന് (Khan Market) സമീപത്ത് വച്ചും ഡൽഹി പോലീസിന്റെ ഒരു സംഘം തീവ്രവാദികകുമായി ഏറ്റുമുട്ടുകയും രണ്ട് Jaish-e-Mohammad ഭീകരവാദികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.  ഇവരുടെ കയ്യിൽ നിന്നും രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും 10 വെടിയുണ്ടാകളും പോലീസ് കണ്ടെടുത്തിരുന്നു.  


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy