Delhi Mosque Demolition: ഡൽഹിയിൽ 500 വർഷം പഴക്കമുള്ള പള്ളി പൊളിച്ചു; നീക്കം മുന്നറിയിപ്പില്ലാതെ
Mosque Demolition in Delhi: രാവിലെ പള്ളി പൊളിക്കാൻ എത്തിയവർ ഇവരുടെ ഫോണുകൾ തട്ടിയെടുത്തെന്നും ആരോപണം.
ന്യൂഡൽഹി: ഡൽഹിയിൽ 500 വർഷം പഴക്കമുള്ള പള്ളി പൊളിച്ചു നീക്കി ഡൽഹി വികസന അതോറിറ്റി. യാതൊരു മുന്നറിയിപ്പുമില്ലാതെ പുലർച്ചെ അഞ്ചര മണിക്ക് വന്ന് മസ്ജിദ് ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പള്ളിയിലെ പുരോഹിതനായ സാക്കിർ ഹുസൈന്റെ പ്രതികരണം. എഡി 1206 മുതൽ 1526 വരെയുണ്ടായിരുന്ന ഡൽഹി സുൽത്താൻ കാലഘട്ടത്തിലാണ് ഈ പള്ളി നിർമ്മിച്ചതെന്നാണ് അനുമാനം.
റിസർവ്വ് വനമായ സഞ്ജയ് വനത്തിന് ചുറ്റുമുള്ള പ്രദേശത്താണ് പള്ളി നിൽക്കുന്നത് എന്നും ഇവിടത്തെ എല്ലാ അനീതികൃത കയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ റിഡ്ജ് മാനേജ്മെന്റ് ബോർഡിന്റെ ഉത്തരവുണ്ടെന്നാണ് സംഭവത്തിൽ ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിയുടെ വാദം.
മസ്ജിദിനോട് ചേർന്ന് ഒരു മദ്രസയും അവിടെ ഇരുപതോളം കുട്ടികളും പഠിക്കുന്നുണ്ടായിരുന്നു. രാവിലെ പള്ളി പൊളിക്കാൻ എത്തിയവർ ഇവരുടെ ഫോണുകൾ തട്ടിയെടുത്തു സാധനങ്ങൾ പോലും അവിടെ നിന്നും മാറ്റാൻ സമയം നൽകാതെയാണ് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടത് എന്നും അധികൃതർ പറയുന്നു.
22 കുട്ടികളാണ് മദ്രസയിൽ പഠിക്കുന്നത്, അതിൽ 15 പേർ അവിടെ താമസിച്ചു പഠിക്കുന്നവരാണ് അവരുടെ പുസ്തകങ്ങളും കുട്ടികളുടെ മറ്റു സാധനങ്ങളോ പണമോ എടുക്കാൻ അനുവദിച്ചില്ല എന്നും നിലവിൽ അടുത്തുള്ള മറ്റൊരു മദ്രസയിലേക്ക് കുട്ടികളെ മാറ്റിയിരിക്കുകയാണെന്നാണ് മസ്ജിദിന്റെ അധികൃതർ പറയുന്നത്.
ALSO READ: ഗ്യാൻവാപി പള്ളിയിൽ ഹൈന്ദവവിഭാഗം ആരാധന തുടങ്ങി
വഖഫ് ബോർഡിന്റെ നിയന്ത്രണത്തിലുള്ള പള്ളിയാണിത്. മെഹ്റോളി ഈദ്ഗാഹിന്റെയും സഞ്ജയ് വനത്തിന്റെയും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. പള്ളി അനധികൃതമായാണ് നിർമ്മിച്ചത് എന്ന് പരിശോധിക്കാൻ ചുമതലപ്പെടുത്തിയ ജില്ലാ മജിസ്ട്രേറ്റും ഡി എ ഡയറക്ടറും അടങ്ങുന്ന പാനലിന്റെ റിപ്പോർട്ടിന് ഒടുവിലാണ് പള്ളി പൊളിക്കാനുള്ള തീരുമാനത്തിലെത്തിയത്. ഇവിടെ സ്ഥിതി ചെയ്യുന്ന ഒന്നിലധികം ആരാധനാലയങ്ങൾ ഇത്തരത്തിൽ അനധികൃതമായാണ് നിർമ്മിച്ചതെന്നും കണ്ടെത്തൽ. ഇവയെല്ലാം പൊളിച്ചു മാറ്റാനാണ് നീക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.