Delhi: ഡൽഹിയിൽ ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ
വീടിന് സമീപത്ത് നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി രക്ഷിതാക്കൾ പറയുന്നു. മുറിവേറ്റ് രക്തം വാർന്ന നിലയിലാണ് കുട്ടി വീട്ടിൽ തിരിച്ചെത്തിയത്.
ന്യൂഡൽഹി: ഡൽഹിയിൽ ആറ് വയസുകാരിക്ക് നേരെ ക്രൂര പീഡനം. രഞ്ജിത് നഗർ പ്രദേശത്താണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കുട്ടി രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന് സമീപത്ത് നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി രക്ഷിതാക്കൾ പറയുന്നു. മുറിവേറ്റ് രക്തം വാർന്ന നിലയിലാണ് കുട്ടി വീട്ടിൽ തിരിച്ചെത്തിയത്.
ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി മനസ്സിലായത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടി പ്രതിക്കൊപ്പം നടന്നുപോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കർശന വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. ദക്ഷിണ ഡൽഹിയിലെ കോട്ല മുബാറക്പൂരിലെ വീട്ടിൽ വച്ച് 15 വയസുകാരി പീഡനത്തിന് ഇരയായി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ആറ് വയസുകാരിയും പീഡനത്തിന് ഇരയായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...