Road Accident: ട്രക്കിലേക്ക് ഓട്ടോ ഇടിച്ചു കയറി 7 പേർക്ക് ദാരുണാന്ത്യം
Road Accident: ഇടിച്ചുകയറിയ ഓട്ടോയിലുണ്ടായിരുന്നവർ ബാഗേശ്വർ ധാമിലെ ക്ഷേത്ര ദർശനത്തിനായി പോയവരായിരിക്കാം എന്നാണ് പോലീസ് പറയുന്നത്.
ഭോപ്പാൽ: മധ്യപ്രദേശിലെ ഛത്തർപൂരിൽ ഓട്ടോ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ 7 പേർക്ക് ദാരുണാന്ത്യം.
Also Read: നാളെ ഭാരത് ബന്ദ്; കേരളത്തെ എങ്ങനെ ബാധിക്കും? അറിയാം...
ഛത്തർപൂർ ജില്ലയിലെ ഖജുരാഹോ-ഝാൻസി ദേശീയപാതയിൽ ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരിച്ച ഏഴുപേരിൽ ഒരാൾ ഒരു വയസുള്ള കുട്ടിയാണ്.
Also Read: കേന്ദ്ര സർക്കാർ ജീവനക്കാരുടെ DA വർദ്ധനവ്, കുടിശ്ശിക അറിയാം പ്രധാന അപ്ഡേറ്റുകൾ
ഇടിച്ചുകയറിയ ഓട്ടോയിലുണ്ടായിരുന്നവർ ബാഗേശ്വർ ധാമിലെ ക്ഷേത്ര ദർശനത്തിനായി പോയവരായിരിക്കാം എന്നാണ് പോലീസ് പറയുന്നത്. ഓട്ടോയിൽ പതിമൂന്ന് പേരാണ് സഞ്ചരിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകരുകയായിരുന്നു. ഇടിച്ച ഓട്ടോ ഉത്തർപ്രേദശ് രജിസ്ട്രേഷനിൽ ഉള്ളതാണെന്ന് പോലീസ് പറഞ്ഞു, അതുകൊണ്ടുതന്നെ മരിച്ചവരും യുപി സ്വദേശികളാണെന്നാണ് നിഗമനം.
പെൺകുട്ടികൾ ലൈംഗിക തൃഷ്ണ നിയന്തിക്കണമെന്നത് അനാവശ്യ പരാമർശം; ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി
കൗമാരപ്രായക്കാരായ പെൺകുട്ടികളോട് അവരുടെ ലൈംഗികാസക്തി നിയന്ത്രിക്കാനും ശരീരത്തിൻ്റെ അവകാശം സംരക്ഷിക്കാനും ആവശ്യപ്പെട്ട കൽക്കട്ട ഹൈക്കോടതിയുടെ വിവാദ പരാമർശങ്ങൾ അടങ്ങിയ വിധി സുപ്രീം കോടതി റദ്ദാക്കി.
പോക്സോ കേസ് പ്രതിയെ കുറ്റവിമുക്തനാക്കിയ കൽക്കട്ട ഹൈക്കോടതി വിധിയിലായിരുന്നു ഈ വിവാദ പരാമർശം നടന്നത്. കേസിൽ പോക്സോ ആക്ട് പുനഃസ്ഥാപിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹിയക്കോടതിയുടെ ഈ ഉത്തരവ് തെറ്റായ സൂചനകൾ നൽകുന്നുവെന്ന് വ്യക്തമാക്കി സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഈ നടപടി.
Also Read: 'ഓരോ സെക്കന്റിലും അഫയർ'... മകളെക്കുറിച്ചുള്ള ഗോസിപ്പുകളിൽ പ്രതികരിച്ച് ശ്വേത തിവാരി!
ജസ്റ്റിസുമാരായ അഭയ് എസ് ഒകെ, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിവാദ വിധി റദ്ദാക്കിയത്. മാത്രമല്ല കൗമാര പ്രായക്കാർ ഉൾപ്പെടുന്ന കേസുകളിൽ എങ്ങനെ വിധി എഴുതണമെന്നതിനുള്ള മാർഗനിർദേശങ്ങളും ജസ്റ്റിസ് എഎസ് ഓക്കയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ജഡ്ജിമാർക്ക് നൽകി. ഒപ്പം കൗമാരക്കാരുമായി ബന്ധപ്പെട്ട കേസുകളിൽ പ്രത്യേക സംവേദനക്ഷമതയും മുൻകരുതലും ആവശ്യമാണെന്നും അതിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.