Shweta Tiwari On Daughter: പ്രശസ്ത ടെലിവിഷൻ താരം ശ്വേത തിവാരി തൻ്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നവരിൽ മുൻപന്തിയിലാണ്. ഇപ്പോൾ തന്റെ മകൾ പലക് തിവാരിയെ കുറിച്ചും വെട്ടിത്തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്വേത. മകൾ പലക്കിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളോടും തെറ്റായ റിപ്പോർട്ടുകളോടും ഒരു അഭിമുഖത്തിൽ ശ്വേത ശക്തമായി പ്രതികരിച്ചിരിക്കുകയാണ്.
Also Read: 51 ലും അവിവാഹിത; വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി നടി സിത്താര!
പലക്ക് ഇപ്പോൾ ശക്തയാണെന്നും എന്നാൽ നാളെ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ലെന്നും ചിലപ്പോൾ അവളുടെ ആത്മവിശ്വാസം തകർന്നേക്കാമെന്ന് ഭയപ്പെടുന്നുവെന്നും ശ്വേത ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്.
Also Read: തന്നേക്കാൾ 10 വയസ് ഇളപ്പമുള്ള താരവുമായി കാവ്യാ മാരന്റെ ഡേറ്റിംഗ്, ആരെന്ന് അറിയുമോ?
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്വേതയുടെ തുറന്നുപറച്ചിൽ. തന്റെ മകൾ വളരെ സ്ട്രോങ്ങ് ആണെന്നത് താൻ മനസിലാക്കിയിട്ടുണ്ടെന്നും ഇത്തരം വാർത്തകൾക്ക് അവർ വലിയ പ്രാധാന്യം കൊടുക്കാറില്ലെന്നും സത്യം അവർക്കറിയാമെന്നും ശ്വേത പറയുന്നു. അവൾക്ക് സത്യമറിയുന്നിടത്തോളം ആര് അവളെപ്പററിയോ എന്നെപ്പറ്റിയോ എന്തുപറഞ്ഞാലും കാര്യമാക്കില്ലെന്നും പറഞ്ഞ ശ്വേത ഇത്തരം കിംവദന്തികൾക്ക് അധിക ആയുസില്ലെന്ന് അവൾക്കറിയാമെന്നും ഒരാളെക്കുറിച്ച് അധികനാൾ ആരും ഗോസിപ്പ് പറഞ്ഞു നടക്കാറില്ലെന്നും പറഞ്ഞു.
Also Read: സൂര്യൻ ചിങ്ങത്തിൽ; ഈ രാശിക്കാർക്ക് ഡബിൾ രാജയോഗം, പൊന്നിലും പണത്തിലും ആറാടാം!
എന്നാൽ ഇക്കാര്യങ്ങൾ നിങ്ങളുടെ മകളെ എങ്ങനെ ബാധിക്കും എന്ന ചോദ്യത്തിന് ശ്വേത തിവാരി പറഞ്ഞത് ഇത്തരം വാർത്തകൾ നാളെ അവളിൽ എന്ത് മാറ്റം ഉണ്ടാക്കും എന്ന കാര്യത്തിൽ എനിക്ക് ഭയമുണ്ടെന്നും ഇന്നവൾ ബോൾഡ് ആണ് പക്ഷെ നാളെ അവളുടെ ആത്മവിശ്വാസം നഷ്ടപ്പെടുമോ എന്നതിൽ സംശയമുണ്ടെന്നുമാണ്. ചിലർ ഒരു നാണവും ഇല്ലാതെ മകളെ കുറിച്ച് വളരെ മോശമായ കാര്യങ്ങളാണ് എഴുതുന്നതെന്ന് പറഞ്ഞ ശ്വേത ഓരോ സെക്കന്റിലും അവളുടെ പ്രണയം ഓരോരുത്തരോടാണെന്ന നിലയിലാണ് ഗോസിപ്പുകൾ ഉയരുന്നതെന്നും ഇതൊക്കെ അവൾ എത്രനാൾ സഹിക്കുമെന്ന് അറിയില്ലെന്നും ആശങ്ക പങ്കുവെച്ചു.
ഇത്തരം ഗോസിപ്പുകളിൽ പലക് അസ്വസ്ഥയാണോ എന്ന ചോദ്യത്തിന് 'ചില സമയങ്ങളിൾ അവൾ എന്നോട് പറയും അമ്മ.. ഞാൻ ഇയാളെ ആണ് ഇപ്പോൾ ഡേറ്റിങ് ചെയ്യുന്നതെന്ന്. അത് ആരാണെന്നുള്ള എന്റെ ചോദ്യത്തിന് എനിക്കെങ്ങനെ അറിയാം മാധ്യമങ്ങളോട് ചോദിക്കേണ്ടിവരും' എന്നാണ് അവൾ മറുപടി പറയുന്നത്. അത് കേൾക്കുമ്പോൾ ഇത്തരം ഗോസിപ്പുകൾ അവളെ എവിടെയൊക്കെയോ ബാധിക്കുന്നു എന്നാണ് തനിക്ക് തോന്നുന്നതെന്നാണ് ശ്വേത പറയുന്നത്.
Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 18 മാസത്തെ ഡിഎ കുടിശ്ശിക കിട്ടുമോ ഇല്ലയോ? അറിയാം....
ശ്വേതാ തിവാരിയുടെയും രാജാ ചൗധരിയുടെയും വിവാഹം 1998 ലാണ് നടന്നത്. 2000 ഒക്ടോബറിൽ മകളായ പലക് തിവാരി പിറന്നു. ഈ വിവാഹ ബന്ധം അധിക നാൾ നീണ്ടുനിന്നില്ല ചില വിവാദങ്ങളെ തടുർന്ന് ഇരുവരും 2007 ൽ പിരിഞ്ഞു. പലക് 2021 ൽ ഹാർഡി സന്ധുവിന്റെ ബിജലി ഹിജലി ഗാനത്തിൽ വന്നിരുന്നു. ഇതിലൂടെ പലക്കിന് നിരവധി ആരാധകരെ ലഭിച്ചു.
പലക് പല താരങ്ങളുടെ മക്കളുമൊത്ത് പാർട്ടി കൂടുന്നത് വൈറലാകാറുണ്ട്. പലക്കിന്റെ പേര് പലപ്പോഴും സെയ്ഫ് അലി ഖാൻ്റെ മകൻ ഇബ്രാഹിം അലി ഖാനുമായി ബന്ധപ്പെട്ടാണ് വരുന്നത്. എന്നാൽ അവർ രണ്ടുപേരും ഇതുവരെ ഈ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.