Visakhapatnam: ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ അച്യുതപുരത്ത് സ്പെഷ്യല്‍ ഇക്കണോമിക്‌  സോണില്‍ സ്ഥിതിചെയ്യുന്ന ഫാർമ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിലും വൻ തീപിടുത്തത്തിലും 7 തൊഴിലാളികൾക്ക് പരിക്കേറ്റു.  ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

 Also Read:  PAN-Aadhaar Linking Deadline: പാൻ-ആധാർ ലിങ്ക് ചെയ്യാനുള്ള അവസാന ദിവസം ഇന്ന് 


സാഹിതി ഫാർമ പ്രൈവറ്റ് ലിമിറ്റഡിലെ റിയാക്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകൾ  ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി.   തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണെന്നും, തീ അണയ്ക്കാൻ കൂടുതല്‍ സമയം വേണ്ടിവരുമെന്നും എസ് പി അറിയിച്ചു. 


Also Read:  Mahila Samman Saving Certificate: മഹിളാ സമ്മാന്‍ സേവിംഗ് സർട്ടിഫിക്കറ്റ് ഇനി ബാങ്കുകളിലും ലഭ്യമാകും 


സ്‌ഫോടനവും തീപിടുത്തവും യൂണിറ്റിലെ തൊഴിലാളികൾക്കിടയിൽ പരിഭ്രാന്തി പരത്തി. റിയാക്ടർ സ്‌ഫോടനത്തില്‍ ഫാർമ യൂണിറ്റിന്‍റെ പരിസരമാകെ കനത്ത പുകയാല്‍ മൂടി.  


സംഭവം നടക്കുമ്പോള്‍ യൂണിറ്റില്‍ 35 തൊഴിലാളികൾ ഡ്യൂട്ടിയിലുണ്ടായിരുന്നതായി പോലീസ് സൂപ്രണ്ട് മുരളീകൃഷ്ണ പറഞ്ഞു. അവരില്‍ 28 തൊഴിലാളികൾ ഓടി രക്ഷപ്പെട്ടപ്പോൾ 7  പേർക്ക് പരിക്കേറ്റു. പൊള്ളലേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റവരികള്‍ 4 പേരുടെ നില തീവ ഗുരുതരമായി തുടരുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.