Indian Railway Update: ദക്ഷിണേന്ത്യയില്‍ നിന്നും വടക്കേ ഇന്ത്യയിലേയ്ക്കുള്ള നിരവധി പ്രതിവാര ട്രെയിനുകള്‍ റദ്ദാക്കിയതായി  ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ആഗ്ര ഡിവിഷനിലെ മഥുര ജംഗ്ഷൻ സ്റ്റേഷനിലെ നോൺ-ഇന്‍റർലോക്ക് ജോലികൾ കണക്കിലെടുത്ത് നോർത്ത് സെൻട്രൽ റെയിൽവേ അധികൃതരുടെ നിർദ്ദേശപ്രകാരമാണ് സർവീസുകൾ റദ്ദാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Viral Video: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ ആകര്‍ഷകമായ ക്ഷണക്കത്ത്, വീഡിയോ വൈറല്‍    
 
കേരളവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന നിരവധി പ്രതിവാര ട്രെയിനുകളാണ് ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിരിയ്ക്കുന്നത്. ജനുവരി 6 നും ഫെബ്രുവരി 7 നും ഇടയിൽ വിവിധ ദിവസങ്ങളിലായി നടത്തിയിരുന്ന 74 സർവീസുകൾ ആണ് റെയില്‍വേ ഒറ്റയടിക്ക് റദ്ദാക്കിയത്.  


Also Read:  Fuel Price Cut: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയുമോ? കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറയുന്നതെന്ത്?  
 
ജനുവരി 6 നും ഫെബ്രുവരി 7 നുമിടയില്‍  കേരളത്തെയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന 16 ട്രെയിനുകളാണ് റദ്ദാക്കിയിരിയ്ക്കുന്നത്. ഉത്തരേന്ത്യയില്‍  ഏറ്റവും മികച്ച കാലാവസ്ഥ അനുഭവപ്പെടുന്ന സമയമാണ് ജനുവരി, ഫെബ്രുവരി മാസങ്ങള്‍.  ഈ സമയത്ത്  ദക്ഷിണേന്ത്യയില്‍ നിന്നും നിരവധി ആളുകള്‍ വിനോദസഞ്ചാരത്തിനായി ഡല്‍ഹിയില്‍ എത്താറുണ്ട്. ഗ്രൂപ്പായി യാത്ര ചെയ്യുന്നവര്‍ ട്രെയിന്‍ യാത്രയാണ്‌ തിരഞ്ഞെടുക്കാറ്.  ഇത്തരത്തില്‍ ഇന്ത്യന്‍ റെയില്‍വേ ട്രെയിനുകള്‍ റദ്ദാക്കിയതോടെ മലയാളികളുടെ യാത്രാ പദ്ധതികൾക്ക് വൻ തിരിച്ചടിയാണ് നേരിട്ടിരിയ്ക്കുന്നത്. 


റദ്ദാക്കിയ ട്രെയിൻ സർവീസുകളുടെ പട്ടിക ചുവടെ : -


 1. ട്രെയിൻ നമ്പർ. 12283 എറണാകുളം ജംഗ്ഷൻ - ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ തുരന്തോ പ്രതിവാര സൂപ്പർഫാസ്റ്റ്  എക്സ്പ്രസ് 


റദ്ദാക്കിയ തീയതികൾ: ജനുവരി 16, 23, 30, ഫെബ്രുവരി 6 


2. ട്രെയിൻ നമ്പർ. 12284 ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ - എറണാകുളം ജംക്‌ഷൻ, എറണാകുളം ജംഗ്ഷൻ, ദുബായ് എക്‌സ്‌പ്രസ്, എറണാകുളം ജംഗ്ഷൻ


റദ്ദാക്കിയ തീയതികൾ:   ജനുവരി 13, 20, 27, ഫെബ്രുവരി 3


3. ട്രെയിൻ നമ്പർ.12483 കൊച്ചുവേളി – അമൃത്സർ ജംഗ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 
റദ്ദാക്കിയ തീയതികൾ: ജനുവരി 17, 24, 31, ഫെബ്രുവരി 7


4. ട്രെയിൻ നമ്പർ.12484 അമൃത്സർ ജംഗ്ഷൻ - കൊച്ചുവേളി പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 


റദ്ദാക്കിയ തീയതികൾ: ഫെബ്രുവരി 1, 14, 8 4


5. ട്രെയിൻ നമ്പർ.12625 തിരുവനന്തപുരം സെൻട്രൽ - ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 


റദ്ദാക്കിയ തീയതികൾ: ജനുവരി 27, 28, 29, 30, 31, ഫെബ്രുവരി 1, 2, 3 


6. ട്രെയിൻ നമ്പർ.12626 ന്യൂഡൽഹി - തിരുവനന്തപുരം സെൻട്രൽ കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 
റദ്ദാക്കിയ തീയതികൾ: ജനുവരി 29, 30, 31, ഫെബ്രുവരി 1, 2, 3, 4, 5 


7. ട്രെയിൻ നമ്പർ. 12643 തിരുവനന്തപുരം സെൻട്രൽ - ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ്


റദ്ദാക്കി തീയതികൾ: ജനുവരി 9, 16, 23, 30


8. ട്രെയിൻ നമ്പർ.12644 ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ - തിരുവനന്തപുരം സെൻട്രൽ വീക്ക്ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്


റദ്ദാക്കിയ തീയതികൾ: ജനുവരി 12, 19, 26, ഫെബ്രുവരി  2


9. ട്രെയിൻ നമ്പർ.12645 എറണാകുളം ജംഗ്ഷൻ - ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ മില്ലേനിയം പ്രതിവാര സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് 


റദ്ദാക്കിയ തീയതികൾ: ജനുവരി 6, 13, 20, 27, ഫെബ്രുവരി 3 10. 


10. ട്രെയിൻ നമ്പർ. 12646 ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ - എറണാകുളം ജംക്‌ഷൻ, 


റദ്ദാക്കിയ തീയതികൾ:  ജനുവരി 9, 16, 23, 30 ഫെബ്രുവരി 6


11. ട്രെയിൻ നമ്പർ.22653 തിരുവനന്തപുരം സെൻട്രൽ - ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് 


റദ്ദാക്കിയ തീയതികൾ: ജനുവരി 13, 20, 27, ഫെബ്രുവരി 3


12. ട്രെയിൻ നമ്പർ.22654 ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ - തിരുവനന്തപുരം സെൻട്രൽ പ്രതിവാര സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്  


റദ്ദാക്കിയ തീയതികൾ: ജനുവരി 15, 22, 29, ഫെബ്രുവരി 5
 
13. ട്രെയിൻ നമ്പർ. 22655 എറണാകുളം ജംഗ്ഷൻ - ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ്


റദ്ദാക്കിയ തീയതികൾ:  ജനുവരി 10, 24, 31 


14. ട്രെയിൻ നമ്പർ.22656 ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 
 
റദ്ദാക്കിയ തീയതികൾ: ജനുവരി 12, 19, 26, ഫെബ്രുവരി 2


15. ട്രെയിൻ നമ്പർ.22659 കൊച്ചുവേളി – യോഗ് നഗരി ഋഷികേശ് പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 


റദ്ദാക്കിയ തീയതികൾ: ജനുവരി 12, 19, 26, ഫെബ്രുവരി 2


16. ട്രെയിൻ നമ്പർ.22660 യോഗ് നഗരി ഋഷികേശ് - കൊച്ചുവേളി പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 


റദ്ദാക്കിയ തീയതികൾ: 2 ജനുവരി, 15 ഫെബ്രുവരി 5


അതേസമയം, ഇത്രയധികം ദീര്‍ഘദൂര ട്രെയിനുകള്‍ ഒറ്റയടിക്ക് റദ്ദാക്കുന്നത് ഇതാദ്യമാണ് എന്നും റെയില്‍വേ പറയുന്നു. സാധാരണയായി, സർവീസുകൾ റദ്ദാക്കുന്നതിനുപകരം, ദീർഘദൂര ട്രെയിനുകൾക്കായി ബദൽ റൂട്ടുകൾ പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍,  ഇപ്പോള്‍ നടത്തിയിരിയ്ക്കുന്ന ഈ ക്രമീകരണം യാത്രക്കാരെ ഏറെ ദോഷകരമായി ബാധിക്കുമെന്ന് ഉറപ്പാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.