ഡൽഹി: 77-ാം സ്വാതന്ത്ര്യദിനം രാജ്യമെമ്പാടും വിപുലമായി ആഘോഷിക്കാനൊരുങ്ങുകയാണ്. ഇതിനുള്ള ഒരുക്കങ്ങൾ ഡൽഹി നഗരത്തിലുടനീളം തകൃതിയായി നടക്കുന്നു. രാജ്യത്തിന്റെ വികസന പദ്ധതികൾ ഉയർത്തിക്കാട്ടുന്നതിനായി 'അമൃത് കോൾ' പദ്ധതികളുമായി ബന്ധപ്പെട്ട സെൽഫി പോയിന്റുകൾ 12 സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. നാഷണൽ വാർ മെമ്മോറിയൽ, ഇന്ത്യാ ഗേറ്റ്, വിജയ് ചൗക്ക്, ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ, പ്രഗതി മൈതാനം, രാജ് ഘട്ട്, ജമാ മസ്ജിദ് മെട്രോ സ്റ്റേഷൻ, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷൻ, ഡൽഹി ഗേറ്റ് മെട്രോ സ്റ്റേഷൻ, ഐടിഒ മെട്രോ ഗേറ്റ് എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് സെൽഫി എടുക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സ്ഥലങ്ങളിൽ, ഗ്ലോബൽ ഹോപ്പ്: വാക്സിനേഷനും യോഗയും, ഉജ്ജ്വല യോജന, സ്‌പേസ് പവർ, ഡിജിറ്റൽ ഇന്ത്യ, സ്‌കിൽ ഇന്ത്യ, സ്റ്റാർട്ട്-അപ്പ് ഇന്ത്യ, സ്വച്ഛ് ഭാരത്, സശാക് ഭാരത്, നയാ ഭാരത്, പവർ ഇന്ത്യ തുടങ്ങിയ പദ്ധതികൾ സെൽഫി പോയിന്റുകളിൽ പ്രദർശിപ്പിക്കും. കൂടാതെ പ്രധാൻ മന്ത്രി ആവാസ് യോജന, ജൽ ജീവൻ മിഷൻ പരിപാടികൾ എന്നിവയും സ്വാതന്ത്ര്യദിന സെലിബ്രേഷൻ സെൽഫി പോയിന്റുകളിൽ ഉൾപ്പെടുന്നു. 


ALSO READ: 77-ാമത് സ്വാതന്ത്ര്യ ദിനാഘോഷം; സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി മാറ്റാൻ ആ​ഹ്വാനം ചെയ്ത് പ്രധാനമന്ത്രി


ഓഗസ്റ്റ് 15 മുതൽ 20 വരെ ‘മൈഗവ്’ പോർട്ടലിൽ പ്രതിരോധ മന്ത്രാലയം ഓൺലൈൻ സെൽഫി മത്സരവും നടത്തുമെന്ന് അധികൃതർ അറിയിച്ചു. പൗരന്മാർ 12 സെൽഫി പോയിന്റുകളിൽ ഒന്നോ അതിലധികമോ സെൽഫികൾ എടുത്ത് 'MyGov' പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ഓരോ സെൽഫി പോയിന്റിൽ നിന്നും ഒരാളെ വീതം തിരഞ്ഞെടുത്ത് അവർക്ക് 10,000 രൂപ വീതം സമ്മാനത്തുക നൽകും. 


സ്വാതന്ത്ര്യ ദിനത്തിന്റെ പാരമ്പര്യം പിന്തുടർന്ന് ആഗസ്ത് 15 ന് ചെങ്കോട്ടയിലെ കൊട്ടാരവളപ്പിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1800 ഓളം പേരെ വിശിഷ്ടാതിഥികളായി ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദി ദേശീയ പതാക ഉയർത്തുകയും തന്റെ പതിവ് പ്രസംഗം രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.