7th Pay Commission: റെയിൽ‌വേ ജീവനക്കാർക്ക് സർക്കാരിൽ നിന്ന് വലിയ ആശ്വാസം.  ഏഴാം ശമ്പള കമ്മീഷന്റെ കീഴിൽ നൈറ്റ് ഡ്യൂട്ടി അലവൻസ് (night duty allowance) നിയമങ്ങളിൽ റെയിൽ‌വേ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിലൂടെ റെയിൽ‌വേ ജീവനക്കാർക്ക് ഗുണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

റെയിൽ‌വേയിൽ മാറ്റം വരുത്തിയ ചട്ടമനുസരിച്ച് അടിസ്ഥാന ശമ്പളം 43,600 രൂപയിൽ കൂടുതലുള്ള റെയിൽവേ ജീവനക്കാർക്ക് ഇനി രാത്രി ഡ്യൂട്ടി അലവൻസ് നൽകില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ഏഴാം ശമ്പള കമ്മീഷൻ (7th Pay Commission) പ്രാബല്യത്തിൽ വന്നതിനുശേഷം നൈറ്റ് ഡ്യൂട്ടി അലവൻസ് ലഭിച്ചവരിൽ നിന്നും തുക വീണ്ടെടുക്കുമെന്നും പറഞ്ഞിരുന്നു.  


Also Read: Clove Benefits: രാത്രിയിൽ 2 ഗ്രാമ്പൂ കഴിക്കുന്നതിന്റെ ഉപയോഗം അറിയാമോ? 


വീണ്ടെടുക്കൽ തടയുന്നതിനും വിവിധ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അവസ്ഥ കണക്കിലെടുത്ത് നൈറ്റ് ഡ്യൂട്ടി അലവൻസ് ഏർപ്പെടുത്തുന്നതിനും നിലവിൽ റെയിൽവേ  Department of Personnel and Training (DOPT) ഒരു കത്ത് എഴുതിയിട്ടുണ്ട്.


റെയിൽ‌വേ ജീവനക്കാർക്ക് വലിയ ആശ്വാസം 


Northern Railway യുടെ ഡൽഹി ഡിവിഷൻ ജനറൽ സെക്രട്ടറി അനുപ് ശർമയുടെ അഭിപ്രായത്തിൽ റെയിൽ‌വേ നൈറ്റ് ഡ്യൂട്ടി അലവൻസ് വീണ്ടെടുക്കൽ നിർത്തിവച്ചു. ഇത് ആശ്വാസകരമായ ഒരു വാർത്തയാണ്. നൈറ്റ് ഡ്യൂട്ടി അലവൻസ് സംബന്ധിച്ച പ്രശ്നം റെയിൽവേ മന്ത്രാലയത്തിന് മുന്നിൽ റെയിൽ‌വേ യൂണിയനുകൾ ഉന്നയിച്ചിട്ടുണ്ട്. ഒരു തൊഴിലാളിയ്ക്ക് നൈറ്റ് ഡ്യൂട്ടി അലവൻസ് നൽകുന്നില്ലെങ്കിൽ അയാളെ രാത്രി ഡ്യൂട്ടിക്ക് വിളിക്കരുതെന്ന് റെയിൽവേ യൂണിയനിൽ നിന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. 


അലവൻസ് തീരുമാനിക്കുന്നതിനുള്ള സൂത്രവാക്യമാണിത്


നൈറ്റ് ഡ്യൂട്ടി അലവൻസ് കണക്കാക്കുന്നതിനുള്ള നിയമങ്ങളിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ സംവിധാനം ഉടനടി പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. നൈറ്റ് ഡ്യൂട്ടി അലവൻസ് കണക്കാക്കാൻ ഒരു ഫോർമുല തന്നെ തയ്യാറാക്കിയിട്ടുണ്ട്.  അതായത് [(Basic pay+DA/200] ഫോർമുലയുടെ അടിസ്ഥാനത്തിൽ ആയിരിക്കും.ഈ ഫോർമുല എല്ലാ സർക്കാർ വകുപ്പുകളിലും മന്ത്രാലയങ്ങളിലും ബാധകമായിരിക്കും. 


Also Read: Kerala Assembly Election 2021: റെക്കോർഡ് എണ്ണത്തിൽ വോട്ട് ചെയ്യൂ; അഭ്യർത്ഥനയുമായി PM Modi


ഈ അലവൻസ് പുതിയ നിയമങ്ങൾ അനുസരിച്ച് ആയിരിക്കും


നൈറ്റ് ഡ്യൂട്ടി അലവൻസ് കണക്കാക്കുന്നത് എല്ലാ ജീവനക്കാർക്കും അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേകം ചെയ്യേണ്ടതുണ്ട്. ഇതുവരെ  ഒരു ഗ്രേഡ് എയിലെ എല്ലാ ജീവനക്കാർക്കും ഒരേ നൈറ്റ് ഡ്യൂട്ടി അലവൻസ് ആൺ നൽകുന്നത്. ഇപ്പോൾ ഈ അലവൻസ് പുതിയ സിസ്റ്റത്തിന് കീഴിൽ മാത്രമേ ലഭ്യമാകൂ.


സൂപ്പർവൈസറുടെ സർട്ടിഫിക്കറ്റ് ആത്യാവശ്യം


ജീവനക്കാരന് സൂപ്പർവൈസർ നൽകിയ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അയാൾ എത്ര രാത്രി ഡ്യൂട്ടി ചെയ്തുവെന്ന് കണക്കാക്കുന്നത്രാത്രി 10 മണി മുതൽ രാവിലെ 16 വരെ ജോലി ചെയ്യുമ്പോൾ മാത്രമേ നൈറ്റ് ഡ്യൂട്ടി അലവൻസ് നൽകൂ.


റെയിൽ തൊഴിലാളികളുടെ പ്രതിഷേധം ശക്തമായി


HRMS ന്റെ കുറവുകളെക്കുറിച്ച് അടുത്തിടെ ഇന്ത്യൻ റെയിൽ‌വേയിലെ ജീവനക്കാർ ശക്തമായി പ്രതിഷേധിച്ചിരുന്നു. അഖിലേന്ത്യാ റെയിൽ‌വേ ഫെഡറേഷന്റെ (AIRF) ആഹ്വാനത്തെത്തുടർന്ന് റെയിൽ‌വേക്കാരുടെ പ്രതിഷേധം ശക്തമായി. അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അവർ റെയിൽവേ സ്ഥാപനങ്ങളിൽ പ്രകടനം നടത്തി. എച്ച്ആർ‌എം‌എസ് സംവിധാനം മെച്ചപ്പെടുത്താനോ നിർത്താനോ റെയിൽ‌വേ തൊഴിലാളികൾ ആവശ്യപ്പെടുന്നു


Also Read:  Kerala Assembly Election 2021: ഇത്തവണ ബിജെപി നല്ല മുന്നേറ്റം ഉണ്ടാക്കുമെന്ന് Metro Man 


HRMS കാരണം തങ്ങൾ വളരെയധികം പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് അവർ പറയുന്നു. ഇക്കാരണത്താൽ പ്രത്യേകാവകാശ പാസുകൾ (privilege passes), റിസർവേഷൻ, പിഎഫ് എന്നിവ നേടുന്നതിൽ പ്രശ്നങ്ങളുണ്ട്. ബ്രിട്ടീഷ് കാലഘട്ടം മുതൽ റെയിൽവേ പാസുകളുടെ സൗകര്യം റെയിൽ‌വേയും അവരുടെ കുടുംബാംഗങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഓൾ ഇന്ത്യ റെയിൽ ഫെഡറേഷൻ (AIRF) ജനറൽ സെക്രട്ടറി ശിവ ഗോപാൽ മിശ്ര പറഞ്ഞു. ഇതാദ്യമായാണ് ഈ പദവി (privilege) അപഹരിക്കാനുള്ള ശ്രമം നടക്കുന്നതെന്നും ഇതിൽ വളരെയധികം നീരസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക