Assembly Election 2021: റെക്കോർഡ് എണ്ണത്തിൽ വോട്ട് ചെയ്യൂ; അഭ്യർത്ഥനയുമായി PM Modi

ജനങ്ങളോട് മടിച്ചുനിൽക്കാതെ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത്കൊണ്ട് നാലു ഭാഷകളിലാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.   

Written by - Ajitha Kumari | Last Updated : Apr 6, 2021, 01:26 PM IST
  • മടിച്ചുനിൽക്കാതെ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി
  • റെക്കോർഡ് എണ്ണത്തിൽ വോട്ട് ചെയ്യാൻ അഭ്യർത്ഥന
  • മലയാളം, ബംഗാളി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.
Assembly Election 2021: റെക്കോർഡ് എണ്ണത്തിൽ വോട്ട് ചെയ്യൂ; അഭ്യർത്ഥനയുമായി PM Modi

ന്യൂഡൽഹി:  ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളോടും യുവാക്കളോടും അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi). 

ജനങ്ങളോട് മടിച്ചുനിൽക്കാതെ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത്കൊണ്ട് നാലു ഭാഷകളിലാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. 

മലയാളം, ബംഗാളി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ രാവിലെ ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട് 

Also Read: Kerala Assembly Election 2021: അയ്യപ്പനും ദേവഗണങ്ങളും സർക്കാരിനൊപ്പമെന്ന് മുഖ്യമന്ത്രി 
 

അസമിൽ ഇന്ന് മൂന്നാംഘട്ട വോട്ടിങ് ആൺ നടക്കുന്നത് ഇതോടെ അസമിലെ തിരഞ്ഞെടുപ്പിന് വിരാമമാകും. ബംഗാളിലും മൂന്നാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത് ഇനി അഞ്ച് ഘട്ടം കൂടിയാണ് ബാക്കിയുള്ളത്. 

കേരളത്തിലും, തമിഴ്നാട്ടിലും, പുതുച്ചേരിയിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. 

 

 

"അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്. റെക്കോർഡ് എണ്ണത്തിൽ വോട്ടുകള്‍ ചെയ്യണമെന്ന് ഇവടത്തെ ജനങ്ങളോട്, പ്രത്യേകിച്ച് യുവ വോട്ടർമാരോട് അഭ്യർത്ഥിക്കുകയാണ്'' എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. 

ഇതേ അഭ്യർത്ഥന മലയാളത്തിലും ബംഗാളിയിലും തമിഴിലും അദ്ദേഹം നൽകിയിട്ടുണ്ട്. 

 

 

 

 

പ്രധാനമന്ത്രി അസമിലും ബംഗാളിലും പലതവണ സന്ദർശിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. അതുപോലെ തമിഴ്നാട്ടിലും കേരളത്തിലും പ്രധാനമന്ത്രി പ്രചാരണത്തിനെത്തിയിരുന്നു. ഇന്ന് കുറിക്കുന്ന ജനവിധി ആർക്ക് അനുകൂലമാണെന്ന് നമുക്ക് മെയ് രണ്ടിന് അറിയാം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News