ന്യുഡൽഹി: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ഒരു സന്തോഷവാർത്തയുണ്ട്. കേന്ദ്ര ജീവനക്കാർക്കുള്ള ഡിയർനസ് അലവൻസും (DA)   പെൻഷൻകാർക്കുള്ള DR ഉം വർദ്ധനവ് ഉണ്ടായേക്കാം. DA, DR എന്നിവയുടെ വർദ്ധനവോടെ ഒരു കോടിയിലധികം ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര സർക്കാർ അടുത്തിടെ 17 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഡിഎ വർദ്ധിപ്പിച്ചിരുന്നു. കോവിഡ് -19 (Covid-19) കാരണം സർക്കാർ കഴിഞ്ഞ വർഷം DA ജൂൺ 2021 വരെ മരവിപ്പിച്ചു.


Also Read: 7th Pay Commission: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത! DA 11%വർദ്ധിച്ചു, 2 മാസത്തെ കുടിശ്ശിക ലഭിക്കും


DA ഇത്രയും വർദ്ധിച്ചേക്കാം


നിലവിൽ ഇതുവരെ ജൂലൈ 2021 ലെ ഡിയർനെസ് അലവൻസ് (DA) തീരുമാനിച്ചിട്ടില്ല, AICPI ഡാറ്റ കാണിക്കുന്നത് ഇത് 3 ശതമാനം വരെ വർദ്ധിച്ചേക്കാമെന്നാണ്.   ഈ രീതിയിൽ 3 ശതമാനം വർദ്ധിച്ച ശേഷം, ഡിഎ 31 ശതമാനത്തിലെത്തും. റിപ്പോർട്ടുകൾ അനുസരിച്ച് ദസറയോ ദീപാവലിയോടനുബന്ധിച്ചോ കേന്ദ്ര സർക്കാർ ഡിഎ വർദ്ധിപ്പിക്കുമെന്നാണ്.


കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൊത്തം ക്ഷാമബത്ത 11 ശതമാനം വർദ്ധിച്ചിരുന്നു. 2021 ജൂലൈ മുതൽ സർക്കാർ ഇത് 28 ശതമാനമാക്കി. ഇപ്പോൾ 2021 ജൂണിൽ ഇത് 3 ശതമാനം വർദ്ധിക്കുകയാണെങ്കിൽ അതിനു ശേഷം ക്ഷാമബത്ത (DA) 31 ശതമാനത്തിലെത്തും അതായത്  (17+4+3+4+3) എന്ന കണക്കിൽ.


Also Read: 7th Pay Commission: Good News...!! കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, ദീപാവലിക്ക് മുമ്പ് വീണ്ടും ശമ്പളം വര്‍ദ്ധിക്കും


ഡിഎ ഫോർമുലയിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത് (It is derived from the formula DA)


ഡിയർനെസ് അലവൻസിന്റെ ശതമാനം = കഴിഞ്ഞ 12 മാസത്തെ  CPI യുടെ ശരാശരി - 115.76. ഇപ്പോൾ വരുന്ന തുക 115.76 കൊണ്ട് ഹരിക്കപ്പെടും. ലഭിക്കുന്ന സംഖ്യയെ 100 കൊണ്ട് ഗുണിക്കും, സാധാരണയായി ഓരോ 6 മാസത്തിലും, ജനുവരി മുതൽ ജൂലൈ വരെ Dearness Allowance ൽ മാറ്റമുണ്ടാകും.  


എന്താണ് ഡിയർനെസ് അലവൻസ്? (What is Dearness Allowance?)


സർക്കാർ ജീവനക്കാർക്ക് അവരുടെ ജീവിതച്ചെലവ് (Cost of Living) മെച്ചപ്പെടുത്തുന്നതിന് നൽകുന്ന പണമാണ് ഡിയർനെസ് അലവൻസ് (Dearness allowance).പണപ്പെരുപ്പം ഉണ്ടായാലും ജീവനക്കാരുടെ ജീവിത നിലവാരത്തിൽ വ്യത്യാസമില്ലാതിരിക്കാനാണ് ഈ പണം നൽകുന്നത്.


Also Read: Online Aadhaar Card: വീട്ടിൽ ഇരുന്നുകൊണ്ട് നേടാം വർണ്ണാഭമായ ആധാർ കാർഡ്, ആധാർ എത്ര തരം? അറിയാം വിശദമായി 


ഈ പണം സർക്കാർ ജീവനക്കാർക്കും, പൊതുമേഖലാ ജീവനക്കാർക്കും, പെൻഷൻകാർക്കും നൽകുന്നു. ഡിയർനെസ് അലവൻസ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത് 1972 ൽ മുംബൈയിൽ നിന്നാണ്. ഇതിനുശേഷം എല്ലാ സർക്കാർ ജീവനക്കാർക്കും കേന്ദ്ര സർക്കാർ ക്ഷാമബത്ത നൽകാൻ തുടങ്ങി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക