7th Pay Commission : ഈ മാസം ഇനി ക്ഷാമബത്ത കൂടുമോ? അങ്ങനെ കൂടിയാൽ എത്ര?
7th Pay Commission Latest Update : ഏപ്രിലിലെ ഉപഭോക്തൃ വില സൂചികയുടെ (ഇഐസിപിഐ) തൊഴിൽ സൂചികയുടെ അടുത്തിടെ പുറത്തുവിട്ട കണക്കുകൾ ശ്രദ്ധ നേടിയിരുന്നു
ജൂലൈ മാസം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നല്ല വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ട്. ക്ഷാമബത്ത (ഡിഎ) 3 മുതൽ 4 ശതമാനം വരെ വർധിച്ചേക്കാമെന്നതിനാൽ ഡിഎ നിലവിലെ 45 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ഉയർത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഈ തീരുമാനം പ്രാബല്യത്തിൽ വന്നാൽ സ്വാഭാവികമായും ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.
ഏപ്രിലിലെ ഉപഭോക്തൃ വില സൂചികയുടെ (ഇഐസിപിഐ) തൊഴിൽ സൂചികയുടെ അടുത്തിടെ പുറത്തുവിട്ട കണക്കുകൾ ശ്രദ്ധ നേടിയിരുന്നു.അത് കൊണ്ട് തന്നെ ജീവനക്കാരുടെ പ്രതിഫലത്തിൽ കുതിച്ചുചാട്ടം ഉണ്ടായേക്കാമെന്ന് ഊഹാപോഹങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ക്ഷാമബത്തയിൽ 3 ശതമാനം വർധനയുണ്ടായേക്കും. എന്നിരുന്നാലും, മെയ്, ജൂൺ മാസങ്ങളിലെ കണക്കുകൾക്കായി കാത്തിരിക്കണം, ഇത് ജൂലൈയിൽ നിശ്ചയിച്ചിരിക്കുന്ന ഡിഎയുടെ വർദ്ധനവിന്റെ കൃത്യമായ കണക്ക് കാണിക്കും.
ഡിഎയിലെ മാറ്റം ഏകദേശം 48 ലക്ഷം ജീവനക്കാർക്കും 69 ലക്ഷം പെൻഷൻകാർക്കും ഗുണം ചെയ്യും.എന്നാൽ എഐസിപിഐ കണക്കുകൾ സൂചിപ്പിക്കുന്നത് എന്താണ്? എന്നത് നിർണ്ണായകമാണ്.ജനുവരി മുതലുള്ള കണക്കുകൾ നോക്കുമ്പോൾ, എഐസിപിഐ കണക്കിൽ നാമമാത്രമായ 0.5 ശതമാനമാണ് വർധനവുണ്ടായത്.
ഫെബ്രുവരിയിൽ, ഇത് 0.1 ശതമാനം ഇടിഞ്ഞു.മാർച്ചിൽ 0.6 പോയിന്റിന്റെ പോസിറ്റീവായ ഹൈക്കും ഇതിനുണ്ടായി പിന്നീട് ഇത് 133.3 ൽ എത്തി. ഏപ്രിലിൽ എഐസിപിഐ 0.9 ശതമാനം ഉയർന്ന് 134.2 ആയി ഉയർന്നു.ഡിയർനസ് അലവൻസിൽ 3 മുതൽ 4 ശതമാനം വരെ കുതിച്ചുചാട്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഇത്തരത്തിൽ 4 ശതമാനം വർദ്ധനയോടെ, ഡിഎ 46 ശതമാനമായി ഉയരും. ഉദാഹരണമായി, 18,000 രൂപ പ്രതിമാസ ശമ്പളമുള്ള ഒരു ജീവനക്കാരനെ പരിഗണിക്കുക. 42 ശതമാനം ഡിഎയോടൊപ്പം, ക്ഷാമബത്ത 7,560 രൂപയാണ്. എന്നിരുന്നാലും, 46 ശതമാനം ഡിഎ ഉപയോഗിച്ച് ഇത് 8,280 രൂപയിൽ എത്തുന്നു. അതിനാൽ, ഈ ക്രമീകരണം പ്രതിമാസ ശമ്പളത്തിൽ 720 രൂപയുടെ വർദ്ധനവിന് കാരണമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...