7th Pay Commission: കേന്ദ്ര ജീവനക്കാരുടെ ഡിഎ വർദ്ധന വീണ്ടും വൈകും!
7th Pay Commission: 2021 ജനുവരി 1 ലെ ഡിയർനസ് അലവൻസിന്റെ (ഡിഎ) വർദ്ധനവ് പ്രഖ്യാപിക്കുന്നത് കൂടുതൽ വൈകിയേക്കാമെന്ന് റിപ്പോർട്ട്. നാഷണൽ കൗൺസിൽ-JCM-സ്റ്റാഫ് സൈഡ് അനുസരിച്ച് കേന്ദ്ര സർക്കാർ കേന്ദ്ര ജീവനക്കാരുടെ ഡിഎ വർദ്ധനവ് ജൂണിൽ പ്രഖ്യാപിച്ചേക്കാം എന്നാണ്.
7th Pay Commission: 2021 ജനുവരി 1 ലെ ഡിയർനസ് അലവൻസിന്റെ (ഡിഎ) വർദ്ധനവ് പ്രഖ്യാപിക്കുന്നത് കൂടുതൽ വൈകിയേക്കാമെന്ന് റിപ്പോർട്ട്. നാഷണൽ കൗൺസിൽ-JCM-സ്റ്റാഫ് സൈഡ് അനുസരിച്ച് കേന്ദ്ര സർക്കാർ കേന്ദ്ര ജീവനക്കാരുടെ ഡിഎ വർദ്ധനവ് ജൂണിൽ പ്രഖ്യാപിക്കാൻ കഴിയും എന്നാണ്.
എങ്കിലും കേന്ദ്ര ജീവനക്കാർക്ക് ഡിഎയുടെ വർദ്ധനവ് അടിസ്ഥാന ശമ്പളത്തിന്റെ 4 ശതമാനമെങ്കിലും ആയിരിക്കുമെന്ന് ജെസിഎം അധികൃതർ പറയുന്നു.
ഡിഎയുടെ വർദ്ധനവിന് കാലതാമസമുണ്ടാകുമോ?
2021 ജനുവരി 1 ലെ DA വർദ്ധനവിന് കാലതാമസമുണ്ടായതിന്റെ കാരണം വിശദീകരിച്ച സ്റ്റാഫ് സൈഡ് സെക്രട്ടറി ശിവ ഗോപാൽ മിശ്ര പറഞ്ഞത് ചെലവ് വകുപ്പും വ്യക്തിഗത മന്ത്രാലയത്തിലെ വ്യക്തിഗത, പരിശീലന വകുപ്പ് (DoPT) ഉദ്യോഗസ്ഥരുമായും ഞങ്ങൾ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ്.
അദ്ദേഹം പറയുന്നതനുസരിച്ച് കൊറോണ വൈറസ് പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തെത്തുടർന്ന് കേന്ദ്രസർക്കാരിന്റെ മുഴുവൻ പദ്ധതിയും താറുമാറായി. അതിനാൽ എല്ലാം ഒരു മാസം കൂടി വലിച്ചുനീട്ടി. ഇതോടെ ഏപ്രിൽ അവസാനമോ മെയ് പകുതിയോടെയോ പ്രഖ്യാപിക്കേണ്ടിയിരുന്ന ഡിഎ വർദ്ധന ഇപ്പോൾ ജൂണിലേക്ക് നീങ്ങി.
ജൂലൈ 1 മുതലേ ഡി.എ. ലഭിച്ചു തുടങ്ങു
ശിവ ഗോപാൽ മിശ്ര പറയുന്നതനുസരിച്ച് ഇക്കാര്യം കൊണ്ട് കേന്ദ്ര ജീവനക്കാരുടെ 7th CPC ശമ്പള മാട്രിക്സിനെ ബാധിക്കില്ലെന്നാണ് എന്തുകൊണ്ടെന്നാൽ കേന്ദ്ര സർക്കാർ ആദ്യമേതന്നെ കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎയും, ഡിആറും മരവിപ്പിച്ചിരുന്നു.
DA, DR വർദ്ധനവ് ജൂലൈ 1 മുതൽ പുനരാരംഭിക്കുമെന്ന് 2021 മാർച്ചിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ രാജ്യസഭയിൽ പറഞ്ഞിരുന്നു. അതിനാൽ, 2021 ജനുവരി 1 ലെ ഡിഎ വർദ്ധനവ് പ്രഖ്യാപിക്കുകയാണെങ്കിൽ പോലും അത് 2021 ജൂലൈ 1 മുതലേ ലഭിക്കൂ.
Also Read: കൊറോണയെ തുരത്താൻ പച്ച മാങ്ങ കഴിക്കൂ, അതും ഈ രീതിയിൽ!
DA എത്ര വർദ്ധിക്കും
DA എത്ര വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയായി ശിവ ഗോപാൽ മിശ്ര പറയുന്നത് 2020 ജൂലൈ മുതൽ ഡിസംബർ വരെയുള്ള ശരാശരി പണപ്പെരുപ്പം ഡിഎ ഇൻക്രിമെന്റ് കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ ഏകദേശം 3.5 ശതമാനമാണ്, അതായത് കേന്ദ്ര ജീവനക്കാരുടെ ഡിഎ 4 ശതമാനത്തോളം വർധിക്കും.
3 പെൻഡിങ് DA യ്‌ക്ക് എന്ത് സംഭവിക്കും?
മൂന്ന് പെൻഡിങ് ഡിഎയുടെ ഗഡുക്കളെക്കുറിച്ച് ശിവ ഗോപാൽ മിശ്ര പറയുന്നത് ഇത് സംബന്ധിച്ച് ഞങ്ങൾ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ട്. മാത്രമല്ല ഞങ്ങൾ ഉടൻ തന്നെ ഈ വിഷയത്തിൽ ഇരുന്നു ചർച്ച നടത്തി അതിന് പരിഹാരം കാണും.
നല്ലകാര്യം എന്നുപറയുന്നത് DA യുടെ കുടിശ്ശിക നൽകുന്നതിന് സർക്കാർ എതിരല്ല എന്നതാണ്. മാത്രമല്ല ഞങ്ങൾ സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട് അവർക്ക് ജീവനക്കാർക്ക് DA യുടെ മൂന്ന് കുടിശ്ശിക ഒരുമിച്ച് നൽകാൻ കഴിയുന്നില്ലെങ്കിൽ പല ഭാഗമായി നൽകിയാലും മതിയെന്ന്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...