ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു. ഒരു കുടുംബത്തിലെ ഏഴ് പേരും ഡ്രൈവറുമാണ് മരിച്ചത്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. ബെംഗളൂരു ദേശീയപാതയിൽ പക്രിപാളത്തുവച്ചാണ്  അപകടം സംഭവിച്ചത്. ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ കാർ നിയന്ത്രണംവിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു. 6 പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 2 പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അപകടം സംഭവിച്ചതിന് പിന്നാലെ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. തുടർന്ന് അഗ്നിരക്ഷാസേന എത്തിയാണ് കാറിനുള്ളില്‍ നിന്നും ആളുകളെ പുറത്തെടുത്തത്. മൃതദേഹങ്ങൾ ‌തിരുവണ്ണാമലൈ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണപ്പെട്ടവരുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.