Jammu Kashmir accident: ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി, ധനസഹായം പ്രഖ്യാപിച്ചു
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
ജമ്മു: ജമ്മുവിൽ ബസ് അപകടത്തിൽ (Bus accident) എട്ട് പേർ മരിച്ചു. താത്രിയിൽ നിന്ന് ദോഡയിലേക്ക് പോകുകയായിരുന്ന മിനി ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം (Rescue operation) പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. "ജമ്മു കശ്മീരിലെ താത്രി, ദോഡയ്ക്ക് സമീപം നടന്ന വാഹനാപകടത്തിൽ ദുഖമുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു"വെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ട്വിറ്റർ ഐഡിയിലൂടെ പുറത്ത് വിട്ട സന്ദേശത്തിൽ വ്യക്തമാക്കുന്നു.
ALSO READ: Farmers Protest: സമരവേദിക്കു സമീപം ട്രക്കിടിച്ച് 3 കര്‍ഷക സ്ത്രീകള്‍ മരിച്ചു
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു. അപകടത്തിൽ ദുഖമുണ്ടെന്നും തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ദോഡ അഡീഷണൽ എസ്പി അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...