FD Rates For Super Senior Citizens: കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബാങ്കുകള്‍ സ്ഥിര  നിക്ഷേപങ്ങള്‍ക്ക് കുറഞ്ഞ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ സാഹചര്യത്തിലും സാധാരണക്കാര്‍ ഭാവി സുരക്ഷിതമാക്കാനുള്ള  സമ്പാദ്യം സ്ഥിര നിക്ഷേപമായി സൂക്ഷിക്കാനാണ് ഇഷ്ടപ്പെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാ ബാങ്കുകളും മുതിര്‍ന്ന പൗരന്മാര്‍ നടത്തുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധാരണയില്‍ കൂടുതല്‍ പലിശ  നല്‍കാറുണ്ട്. അതായത് 60 വയസ് കഴിഞ്ഞവര്‍ക്ക് സാധാരണയില്‍ കൂടുതല്‍ പലിശ ലഭിക്കും. എന്നാല്‍,  മുതിര്‍ന്ന പൗരന്മാരില്‍ മറ്റൊരു വിഭാഗം കൂടിയുണ്ട്. അതായത്, സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ എന്നറിയപ്പെടുന്ന ഇവര്‍ 80 വയസ് കഴിഞ്ഞവരാണ്.  ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏറ്റവും  കൂടുതല്‍ പലിശയാണ് ബാങ്കുകള്‍ നല്‍കുന്നത്.


Also Read:  Crime News: അശ്ലീല വീഡിയോ വൈറലായി, പെണ്‍കുട്ടി ആത്മഹത്യ ചെയ്തു, നടപടി ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്ത് 


മിക്ക ബാങ്കുകളും മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപങ്ങൾക്ക് (Fixed Deposit) ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു എന്നത് തികച്ചും സത്യമാണ്.  എന്നാല്‍, സൂപ്പർ സീനിയർ സിറ്റിസൺസിന് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന നിരവധി ബാങ്കുകളുണ്ട്. ബാങ്കിനെ ആശ്രയിച്ച് ഉയർന്ന നിരക്കുകൾ 0.50 മുതല്‍ 0.75 ബേസിസ് പോയിന്‍റ് വരെ വ്യത്യാസം ഉണ്ടാകാം.  


Also Read:  Fact Check: തൊഴിൽരഹിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രതിമാസം 6,000 രൂപ നല്‍കുന്നു? വാസ്തവം എന്താണ്? 


സീനിയര്‍ സിറ്റിസണ്‍ , സൂപ്പർ സീനിയർ  സിറ്റിസൺ ഈ വിഭാഗങ്ങള്‍ തമ്മിലുള്ള വ്യത്യാസം എന്താണ്?   


സ്വാഭാവികമായി ഒരു ചോദ്യം ഉയരാം, മുതിർന്ന പൗരന്മാരും വളരെ മുതിർന്ന പൗരന്മാരും ആരാണ്?
60 വയസോ അതിൽ കൂടുതലോ പ്രായമുള്ള വ്യക്തിയെ മുതിർന്ന പൗരൻ എന്ന് വിളിക്കുന്നു. അതേസമയം,  80 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഒരു പൗരനെയാണ് സൂപ്പർ സീനിയർ സിറ്റിസൺ എന്ന്  വിശേഷിപ്പിക്കുന്നത്. 


സൂപ്പർ സീനിയർ സിറ്റിസൺസിനുള്ള FD നിരക്കുകൾ അറിയാം 


RBL ബാങ്ക്  സൂപ്പർ സീനിയർ സിറ്റിസൺസിനുള്ള  FD നിരക്കുകൾ


RBL ബാങ്ക്  60 വയസ് മുതല്‍ 80 വയസ് വരെ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് തങ്ങളുടെ സ്ഥിരനിക്ഷേപങ്ങള്‍ക്ക്  0.50% അധിക പലിശ നല്‍കും. എന്നാല്‍, 80 വയസും അതിനുമുകളിലും പ്രായമുള്ള സൂപ്പർ സീനിയർ സിറ്റിസൺസിന് എല്ലാ കാലാവധികൾക്കും പ്രതിവർഷം 0.75% എന്ന അധിക പലിശ നിരക്ക് നല്‍കുന്നു. നിലവിൽ, സൂപ്പർ സീനിയർ സിറ്റിസൺസിന് ബാങ്ക് 8.3% പലിശ നൽകുന്നു. ഈ നിരക്കുകൾ 2022 നവംബർ 25 മുതൽ പ്രാബല്യത്തിലാണ്. 


UBI സൂപ്പർ സീനിയർ സിറ്റിസൺ FD നിരക്കുകൾ
60 നും 80 നും ഇടയിൽ പ്രായമുള്ള വളരെ മുതിർന്ന പൗരന്മാർക്ക് എല്ലാ കാലാവധികളിലുമുള്ള  സ്ഥിര നിക്ഷേപങ്ങള്‍ക്ക്  പ്രതിവർഷം 0.75% എന്ന മുൻഗണനാ പലിശ നിരക്ക് ലഭിക്കും.  


സൂപ്പർ സീനിയർ സിറ്റിസൺസിന്, 800 ദിവസം ആല്ലെങ്കില്‍  3 വർഷ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക്  8.05% പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ 2022 നവംബർ 25 മുതൽ പ്രാബല്യത്തിൽ വന്നു. 


PNB സൂപ്പർ സീനിയർ സിറ്റിസൺ  FD നിരക്കുകൾ
60 വയസിനും 80 വയസിനും ഇടയിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് 2 കോടി രൂപയിൽ താഴെയുള്ള 5 വർഷം വരെയുള്ള ആഭ്യന്തര നിക്ഷേപങ്ങൾക്ക് 50 bps അധിക പലിശ നിരക്ക്  ലഭിക്കും. 5 വർഷത്തിന് മുകളിലുള്ള കാലയളവുകൾക്ക്. 80 bps അധിക നിരക്ക് ലഭ്യമാകും. അതേസമയം, 80 വയസിന് മുകളിലുള്ള വളരെ മുതിർന്ന പൗരന്മാർക്ക് സാധാരണ നിരക്കിനേക്കാൾ 80 bps അധിക പലിശ നിരക്ക് ലഭിക്കും. 


പിഎൻബിയുടെ സൂപ്പർ സീനിയർ ഉപഭോക്താക്കൾക്ക് 666 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയർന്ന പലിശ നിരക്കായ  8.10% ലഭിക്കും. ഈ നിരക്ക് 2022 ഡിസംബർ 12 മുതൽ പ്രാബല്യത്തിൽ വന്നു.


ഇന്ത്യൻ ബാങ്ക് സൂപ്പർ സീനിയർ സിറ്റിസൺ ഫിക്സഡ് FD നിരക്കുകൾ
ഇന്ത്യൻ ബാങ്ക്  80 വയസിന് മുകളിലുള്ള വളരെ മുതിർന്ന പൗരന്മാർക്ക്    0.25% ഉയർന്ന പലിശയാണ് നല്‍കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.