Fact Check: തൊഴിൽരഹിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രതിമാസം 6,000 രൂപ നല്‍കുന്നു? വാസ്തവം എന്താണ്?

Fact Check: രാജ്യത്തെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മാസം തോറും 6,000 രൂപ നല്‍കുന്നു എന്നതായിരുന്നു ഈ വാര്‍ത്ത‍...!!  'പ്രധാനമന്ത്രി ബെറോജ്ഗരി ഭട്ട യോജന' (Pradhan Mantri Berojgari Bhatta Yojana) പ്രകാരമാണ് പദ്ധതി എന്നായിരുന്നു ഈ വ്യാജ വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 20, 2022, 03:37 PM IST
  • രാജ്യത്തെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മാസം തോറും 6,000 രൂപ നല്‍കുന്നു എന്നതായിരുന്നു ഈ വാര്‍ത്ത‍...!! 'പ്രധാനമന്ത്രി ബെറോജ്ഗരി ഭട്ട യോജന' (Pradhan Mantri Berojgari Bhatta Yojana) പ്രകാരമാണ് പദ്ധതി എന്നായിരുന്നു ഈ വ്യാജ വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്.
Fact Check: തൊഴിൽരഹിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രതിമാസം 6,000 രൂപ നല്‍കുന്നു? വാസ്തവം എന്താണ്?

Fake News: അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകളുടെ അതിപ്രസരമാണ്. അതുകൂടാതെ, വളരെ വേഗമാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. ഈ വാര്‍ത്തകള്‍ ശരിയെന്ന്  വിശ്വസിക്കുന്നവരും കുറവല്ല. 

അത്തരത്തില്‍, ചില വാര്‍ത്തകള്‍ അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത്തരം വാര്‍ത്തകളുടെ യഥാര്‍ത്ഥ വസ്തുത എന്താണ് എന്ന് PIB തങ്ങളുടെ FACT CHECKലൂടെ വ്യക്തമാക്കാറുണ്ട്.  ഇത്തരത്തില്‍ പ്രചരിച്ച ഒരു വാര്‍ത്തയായിരുന്നു, കേന്ദ്ര RBI ഉടന്‍ തന്നെ 2,000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്നും കൂടാതെ പഴയ ആയിരത്തിന്‍റെ നോട്ടുകള്‍ വീണ്ടും വരുന്നു എന്നുള്ളതും. ഇതിന് PIB വ്യക്തമായ വിശദീകരണം നല്‍കിയിരുന്നു.

Also Read:  Update on Rs 1000 Notes: ആയിരത്തിന്‍റെ നോട്ടുകള്‍ തിരികെ വരുമോ? എന്താണ് സത്യം?

എന്നാല്‍, അതിനു പിന്നാലെയാണ് മറ്റൊരു വാര്‍ത്തകൂടി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. അതായത്,  രാജ്യത്തെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മാസം തോറും 6,000 രൂപ നല്‍കുന്നു എന്നതായിരുന്നു ഈ വാര്‍ത്ത‍...!!  'പ്രധാനമന്ത്രി ബെറോജ്ഗരി ഭട്ട യോജന' (Pradhan Mantri Berojgari Bhatta Yojana) പ്രകാരമാണ്  സർക്കാർ രാജ്യത്തെ തൊഴിൽ രഹിതരായ യുവാക്കൾക്ക് പ്രതിമാസം 6,000 രൂപ നൽകുന്നത് എന്നായിരുന്നു ഈ വ്യാജ വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്.

Also Read: Fact Check: എല്ലാ സ്ത്രീകള്‍ക്കും മോദി സർക്കാർ 2.20 ലക്ഷം രൂപ നൽകുന്നു? വാസ്തവം എന്താണ്?  

അതേസമയം, ഈ വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. അത്തരം അലവൻസുകളൊന്നും സര്‍ക്കാര്‍ നല്‍കുന്നില്ല എന്നും ഭാവിയില്‍ അത്തരം പദ്ധതികള്‍ ആരംഭിക്കുന്നുമില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 

"പ്രധാനമന്ത്രി ബെറോജ്ഗരി ഭട്ട യോജന' (Pradhan Mantri Berojgari Bhatta Yojana) പ്രകാരം    സർക്കാർ തൊഴിൽ രഹിതരായ യുവാക്കൾക്ക് പ്രതിമാസം 6,000 രൂപ അലവൻസ് നൽകുന്നുണ്ടെന്ന് ഒരു വൈറൽ വാട്ട്‌സ്ആപ്പ് സന്ദേശം അവകാശപ്പെടുന്നു.

▶️ ഈ സന്ദേശം വ്യാജമാണ്.

▶️ ഇന്ത്യാ ഗവൺമെന്റ് അത്തരത്തിലുള്ള ഒരു പദ്ധതിയും നടത്തുന്നില്ല.

▶️ ദയവായി അത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യരുത്", PIB ഒരു ട്വീറ്റിൽ പറഞ്ഞു.

 

PIB മുഖേന ഇത്തരം സന്ദേശങ്ങളുടെ ആധികാരികത  നിങ്ങള്‍ക്കും പരിശോധിക്കാം

നിങ്ങൾക്ക് സംശയാസ്പദമായ എന്തെങ്കിലും സന്ദേശം ലഭിച്ചാൽ, എല്ലായ്പ്പോഴും അതിന്‍റെ ആധികാരികത അറിയാനും വാർത്ത യഥാർത്ഥമാണോ അതോ വ്യാജ വാർത്തയാണോ എന്ന് പരിശോധിക്കാനും കഴിയും. അതിനായി ചെയ്യണ്ടത് ഇത്രമാത്രം. നിങ്ങള്‍ക്ക്  വ്യക്തത വരുത്തേണ്ട സന്ദേശം  https://factcheck.pib.gov.in എന്ന വിലാസത്തിലേക്ക് അയയ്‌ക്കുക. അല്ലെങ്കില്‍,  +918799711259 എന്ന നമ്പറിലേക്ക് ഒരു WhatsApp സന്ദേശം അയയ്‌ക്കാം. നിങ്ങൾക്ക് pibfactcheck@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ അയച്ചും ആധികാരികത അറിയാന്‍ സാധിക്കും. വസ്തുതാ പരിശോധന വിവരങ്ങൾ https://pib.gov.in-ലും ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News