Indian Railways News Updates: രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിനായി കണക്കാക്കപ്പെടുന്ന വന്ദേ ഭാരത് എക്‌സ്‌പ്രസ് സംബന്ധിച്ച പ്രധാന റിപ്പോര്‍ട്ട്  പുറത്തുവന്നിരിയ്ക്കുകയാണ്. അതായത്, രാജ്യത്തിന്‌ ഉടന്‍തന്നെ പുതുതായി 9 വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾകൂടി ലഭിക്കും എന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിയ്ക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   PM Modi Birthday: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിനായി വന്‍ തയ്യാറെടുപ്പ്, ആയുഷ്മാൻ ഭവ: പരിപാടി ആരംഭിക്കും 


നിലവില്‍ രാജ്യത്തുടനീളമായി 25 റൂട്ടുകളിലാണ് വന്ദേ ഭാരത് ട്രെയിനുകള്‍ ഓടുന്നത്. അതുകൂടാതെയാണ് പുതുതായി  9 ട്രെയിനുകൾ കൂടി അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നത്. പുതിയ ട്രെയിനുകള്‍ ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 


Also Read:   Sovereign Gold Bond Scheme: 5,923 രൂപയ്ക്ക് ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണം വാങ്ങാം...!! സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്കീം ഇന്ന് മുതല്‍ 


റിപ്പോര്‍ട്ട് അനുസരിച്ച് പുതുതായി ട്രാക്കില്‍ എത്തുന്ന ട്രെയിനുകളില്‍ അധികവും ഈ വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുന്ന രാജസ്ഥാനിനും മധ്യപ്രദേശിനും ലഭിക്കും. ഇതിനായി റെയിൽവേ മന്ത്രാലയം ഇരു സംസ്ഥാനങ്ങളിലും വലിയ പരിപാടികള്‍ സംഘടിപ്പിക്കാനും  സാധ്യതയുണ്ട് എന്നാണ് സൂചനകള്‍. ഇരു സംസ്ഥാനങ്ങളിലും നിരവധി ട്രെയിനുകള്‍ ഒരുമിച്ച് ആരംഭിക്കാനും സാധ്യതയുണ്ട് എന്നും പറയപ്പെടുന്നു. 


എന്നാല്‍, പുതുതായി ആരംഭിക്കുന്ന 9 വന്ദേ ഭാരത്‌ ട്രെയിനുകളില്‍ 5 ട്രെയിനുകളുടെ റൂട്ടുകള്‍ ഇന്ത്യന്‍ റെയില്‍വേ പുറത്തുവിട്ടു. ആ റൂട്ടുകള്‍ ഇപ്രകാരമാണ്. 


റൂട്ട് 1: ഇൻഡോർ - ജയ്പൂർ വന്ദേ ഭാരത് എക്സ്പ്രസ്


റൂട്ട് 2: ജയ്പൂർ-ഉദയ്പൂർ വന്ദേ ഭാരത് എക്സ്പ്രസ്


റൂട്ട് 3: പുരി - റൂർക്കേല വന്ദേ ഭാരത് എക്സ്പ്രസ്


റൂട്ട് 4: പട്ന-ഹൗറ വന്ദേ ഭാരത് എക്സ്പ്രസ്


റൂട്ട് 5: ജയ്പൂർ-ചണ്ഡീഗഡ് വന്ദേ ഭാരത് എക്സ്പ്രസ്


ഇന്ത്യൻ റെയിൽവേയിൽ നിന്നുള്ള അപ്‌ഡേറ്റുകൾ അനുസരിച്ച്, വന്ദേ ഭാരത് എക്‌സ്‌പ്രസിനായി ഈ അഞ്ച് റൂട്ടുകൾ ഇതിനോടകം നിശ്ചയിച്ചിട്ടുണ്ട്, അതുകൂടാതെ, മൂന്ന് റൂട്ടുകൾ ദക്ഷിണ റെയിൽവേയ്ക്ക് നൽകിയിട്ടുണ്ട്. എന്നിരുന്നാലും,ഏതു സംസ്ഥാനത്തിനാണ് പുതിയ വന്ദേ ഭാരത്‌ ട്രെയിനുകള്‍ ലഭിക്കുക എന്ന കാര്യത്തില്‍ ഇതുവരെ അന്തിമമായിട്ടില്ല. അതുകൂടാതെ,  അവസാനത്തെ വന്ദേ ഭാരത് എക്സ്പ്രസ് എവിടെ വിന്യസിക്കുമെന്നും ഇതുവരെ തീരുമാനമായിട്ടില്ല. 


ദക്ഷിണ റെയിൽവേയ്ക്ക് ലഭിച്ചിരിയ്ക്കുന്ന 3 ട്രെയിനുകളില്‍ ഒരെണ്ണം മാംഗളൂര്‍- തിരുവനന്തപുരം ആണെന്നാണ് റിപ്പോര്‍ട്ട്. ഈ റൂട്ടില്‍ പുതിയ ട്രെയിന്‍ അവതരിപ്പിക്കുന്നതിനായി തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു.   
 
G20 ഉച്ചകോടിക്ക് മുന്നോടിയായി, G20 രാജ്യങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ ഒരു പ്രതിനിധി സംഘം ഗാന്ധിനഗർ-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസിൽ യാത്ര ചെയ്യുകയും യാത്രാനുഭവത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.