PM Modi Birthday: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിനായി വന്‍ തയ്യാറെടുപ്പ്, ആയുഷ്മാൻ ഭവ: പരിപാടി ആരംഭിക്കും

PM Modi Birthday:  ഈ വർഷം സെപ്റ്റംബര്‍ 17 ന്  'ആയുഷ്മാൻ ഭവ' പരിപാടി ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യഅറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 11, 2023, 11:57 AM IST
  • സെപ്റ്റംബര്‍ 17 ന് പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം നിരവധി പരിപാടികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തു വരികയാണ്.
PM Modi Birthday: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിനായി വന്‍ തയ്യാറെടുപ്പ്, ആയുഷ്മാൻ ഭവ: പരിപാടി ആരംഭിക്കും

PM Modi Birthday: ഈ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് വന്‍ തയ്യാറെടുപ്പുകളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.  

സെപ്റ്റംബര്‍ 17 ന് പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം നിരവധി പരിപാടികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തു വരികയാണ്. വിവിധ വകുപ്പുകള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍ സംബന്ധിച്ച സൂചനകള്‍ പുറത്തുവരുന്നുണ്ട്.   

Also Read:   Weekly Tarot Prediction: ഈ ആഴ്ച 4 രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങൾ!! വന്‍  നേട്ടങ്ങൾ

ഈ വർഷം സെപ്റ്റംബര്‍ 17 ന്  'ആയുഷ്മാൻ ഭവ' പരിപാടി ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യഅറിയിച്ചു. പ്രധാനമന്തി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തുന്ന ഈ പരിപാടിയില്‍ രാജ്യത്തുടനീളം ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും 60,000 പേർക്ക് ആയുഷ്മാൻ ഭാരത് കാർഡുകൾ നൽകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. 

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ ആരോഗ്യ പദ്ധതികളും അര്‍ഹതപ്പെട്ടവര്‍ക്ക്  എത്തിക്കുന്നതിനായാണ് 'ആയുഷ്മാൻ ഭവ' പരിപാടി ആരംഭിക്കുന്നത് എന്ന്  കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഈ പരിപാടിയിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും 60,000 പേർക്ക് ആയുഷ്മാൻ ഭാരത് കാർഡുകൾ നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മികച്ച ആരോഗ്യ സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  
 
ആയുഷ്മാൻ ഭാരത് - പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB-PMJAY) എന്നത് ഒരു ഗുണഭോക്താവിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പദ്ധതിയാണ്.

കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിനായിരുന്നു ഊന്നൽ നൽകിയത്.  2030തോടെ ക്ഷയ രോഗം ഇല്ലാതാക്കുക എന്നതാണ് ലോകത്തിന്‍റെ ലക്ഷ്യം, എന്നാൽ 2025 അവസാനത്തോടെ ക്ഷയ രോഗം  (TB) ഇല്ലാതാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു.  രാജ്യം അതിനുള്ള പരിശ്രമത്തിലാണ്, മാണ്ഡവ്യ പറഞ്ഞു. 

2022-ൽ, ഭാരതീയ ജനതാ പാർട്ടി (BJP) രാജ്യത്തെ ക്ഷയരോഗ വിമുക്തമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ഒരു വർഷത്തെ പരിപാടി രാജ്യത്തുടനീളം ആരംഭിച്ചിരുന്നു. ഈ പദ്ധതിയുടെ കീഴില്‍ എല്ലാവരും ഒരു ടിബി രോഗിയെ ദത്തെടുക്കുകയും ആ വ്യക്തിയെ പരിപാലിക്കുകയും വേണ്ട സഹായങ്ങള്‍ ചെയ്യുകയും ചെയ്തു വരികയാണ്. 

2025-ഓടെ ക്ഷയരോഗ വിമുക്ത ഇന്ത്യ എന്ന പ്രധാനമന്ത്രി മോദിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനാണ് ക്ഷയരോഗിയെ ഒരു വർഷത്തേക്ക് ദത്തെടുക്കുന്ന പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.

വടക്കൻ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ഒരു ചെറിയ പട്ടണമായ ഗുജറാത്തിലെ വഡ്‌നഗറിൽ 1950 സെപ്റ്റംബർ 17 നാണ് പ്രധാനമന്ത്രി മോദി ജനിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News