അ​ഹ​മ്മ​ദാ​ബാ​ദ്: യു.പിയിലെ ഗോരഖ്പൂര്‍ സംഭവത്തിന് പിന്നാലെ ഗുജറാത്തിലും കൂട്ടശിശുമരണം. ഗുജറാത്തിലെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ സിവില്‍ ആ​ശു​പ​ത്രി​യി​ൽ 24 മണിക്കൂറിനിടെ ഒ​മ്പ​ത് ന​വ​ജാ​ത ശി​ശു​ക്കാ​ളാ​ണ് മ​രി​ച്ച​ത്.


ഇതില്‍ അഞ്ച് കുട്ടികളെ ലുനാവാഡ, സുരേന്ദ്രനഗര്‍, മാനാസ, വീരമംഗം, ഹിമ്മത്‌നഗര്‍ എന്നിവടങ്ങളിലെ ആശുപത്രികളില്‍ നിന്ന് വിദഗ്ധ ചികില്‍സക്കായാണ് അഹമ്മദാബാദിലെ ആശുപത്രിയില്‍ എത്തിച്ചത്. തൂക്കകുറവ്,ശ്വാസതടസ്സം ഉള്‍പ്പടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളെയാണ് ഇവിടെ ചികില്‍സക്കായി കൊണ്ടു വന്നത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ വ​ലി​യ പോ​ലീ​സ് സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​മെ​ന്ന് ഭ​യ​ന്നാ​ണ് പോ​ലീ​സ് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നേരത്തെ യോഗി അദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ നവജാത ശിശുക്കളുള്‍പ്പെടെ അറുപതോളം കുട്ടികള്‍ മരണപ്പെട്ടത് വിവാദമായിരുന്നു.