94 ആം വയസ്സിൽ ഇന്ത്യയുടെ അഭിമാനമായി ഭഗ്വാനി ദേവി; സ്വന്തമാക്കിയത് സ്വർണ്ണമുൾപ്പെടെ മൂന്ന് മെഡലുകൾ
100 മീറ്റർ സ്പ്രിന്റിൽ ഒന്നാമതെത്തിയാണ് ഭഗ്വാനി ദേവി സ്വർണ്ണ മെഡൽ നേടിയത്
94-ാം വയസ്സിൽ ഇന്ത്യയുടെ അഭിമാനമായി ഭഗ്വാനി ദേവി.ഒരു സ്വർണ്ണം ഉൾപ്പെടെ മൂന്ന് മെഡലുകൾ കരസ്ഥമാക്കിയാണ് ഭഗ്വാനിദേവി രാജ്യത്തിന് അഭിമാനമായിരിക്കുന്നത്. ഫിൻലാൻഡിലെ ടാമ്പേറിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് ഭഗ്വാനി ദേവിയുടെ ചരിത്ര നേട്ടം. ഒരു സ്വർണ്ണവും രണ്ട് വെങ്കല മെഡലുകളുമാണ് ഭഗ്വാനി ദേവി സ്വന്തമാക്കിയത്.
100 മീറ്റർ സ്പ്രിന്റിൽ ഒന്നാമതെത്തിയാണ് ഭഗ്വാനി ദേവി സ്വർണ്ണ മെഡൽ നേടിയത്. 24.74 സെക്കൻഡുകൾ കൊണ്ടാണ് മെഡൽ നേടിയത്. ഷോട്ട് പുട്ടിൽ വെങ്കലവും നേടി.ചരിത്ര നേട്ടം സ്വന്തമാക്കിയ ഭഗ്വാനി ദേവിയെ ദേശീയ കായിക മന്ത്രാലയം അഭിനന്ദിച്ചു.
ചെന്നൈയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണ്ണ മെഡലുകൾ നേടിയാണ് ഭഗ്വാനി ദേവി ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിലും ഷോട്ട് പുട്ടിലും ജാവലിൻ ത്രോയിലും ഭഗ്വാനി ദേവി സ്വർണ്ണം നേടിയിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.