Accident News: തിരുവണ്ണാമലയിൽ സർക്കാർ ബസ് മറിഞ്ഞ് വൻ അപകടം..!
Thiruvannamalai government bus accident: തിരുവണ്ണാമല താലൂക്ക് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ രക്ഷപ്പെടുത്തി തിരുവണ്ണാമല സർക്കാർ ആശുപത്രിയിലേക്കെത്തിച്ചു.
തിരുവണ്ണാമലൈ: സേലം ജില്ലയിൽ നിന്ന് കാഞ്ചീപുരത്തേക്ക് പോവുകയായിരുന്ന സർക്കാർ ബസ് ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടു. 30 പേരാണ് അതിൽ യാത്ര ചെയ്തിരുന്നത്. തിരുവണ്ണാമലയ്ക്കടുത്ത അത്യന്തലിനു സമീപം ബസ് പോകുമ്പോൾ ഡ്രൈവറുടെ നിയന്ത്രണം വിടുകയും തുടർന്ന് ബസ് റോഡിന്റെ നടുവിലെ ബാരിക്കേഡിൽ കയറി മുന്നിലെ പുളിമരത്തിൽ ചെന്ന് ഇടിക്കുകയുമായിരുന്നു. ഇതേത്തുടർന്നാണ് ബസ് മറിഞ്ഞ് അപകടമുണ്ടായത്. സംഭവത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറുമടക്കം 15 പേർക്ക് പരിക്ക് പറ്റി.
സമീപത്തുണ്ടായിരുന്നവരാണ് അപകട വിവരം പോലീസിൽ അറിയിച്ചത്. തിരുവണ്ണാമല താലൂക്ക് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ രക്ഷപ്പെടുത്തി തിരുവണ്ണാമല സർക്കാർ ആശുപത്രിയിലേക്കെത്തിച്ചു. നിലവിലെ വിവരം അനുസരിച്ച് അപകടത്തിൽ ആർക്കും ഗുരുതരമായ പ്രശ്നങ്ങളില്ല. സംഭവം നടന്നയുടൻ സമീപത്തുള്ളവരും പോലീസും ആംബുലൻസ് വിളിക്കുകയും അപകടത്തിൽപ്പെട്ട എല്ലാവരെയും ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അപകടകാരണം അന്വേഷിച്ചുവരികയാണ്. തിരുവണ്ണാമലയെയും പരിസര പ്രദേശങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ് ഈ സർക്കാർ ബസ് അപകടം.
ഓടിക്കൊണ്ടിരുന്ന ബസിന് പിന്നിലിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർ മരിച്ചു
എറണാകുളം: ഓടിക്കൊണ്ടിരുന്ന ബസിന് പിന്നിലിടിച്ച് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം. കറുകുറ്റി പാദുവാപുരം സ്വദേശി ഫാബിൻ മനോജും സുഹൃത്ത് കോക്കുന്ന് സ്വദേശി അലനുമാണ് മരിച്ചത്. ബസിന്റെ പിന്നിൽ വന്ന് ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് ഇലട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. 18 വയസായിരുന്നു രണ്ട് പേർക്കും പ്രായം. അങ്കമാലിക്കടുത്ത് തലകോട്ട് പറമ്പിൽ ആണ് അപകടം ഉണ്ടായത്. പരിക്കേറ്റ രണ്ട് പേരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മരിച്ച അലന്റെയും ഫെബിന്റെയും മൃതദേഹങ്ങൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനും പൊലീസ് നടപടിക്രമങ്ങൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...