Leopard attack: മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പുലിയുടെ ആക്രമണം: ഏഴ് വയസുകാരന് ഗുരുതര പരിക്ക്
Leopard attack: `സിരുഗുൺട്ര` എസ്റ്റേറ്റിൽ തിങ്കളാഴ്ച വൈകിട്ടാണ് കുട്ടിയെ പുലി ആക്രമിച്ചത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന പ്രദീപ് കുമാർ എന്ന ഏഴ് വയസുകാരനെയാണ് പുലി ആക്രമിച്ചത്.
കോയമ്പത്തൂർ: തൃശ്ശൂർ-തമിഴ്നാട് അതിർത്തിയായ വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ ഏഴ് വയസുകാരന് ഗുരുതര പരിക്ക്. 'സിരുഗുൺട്ര' എസ്റ്റേറ്റിൽ തിങ്കളാഴ്ച വൈകിട്ടാണ് കുട്ടിയെ പുലി ആക്രമിച്ചത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന പ്രദീപ് കുമാർ എന്ന ഏഴ് വയസുകാരനെയാണ് പുലി ആക്രമിച്ചത്. അസം സ്വദേശികളായ തോട്ടം തൊഴിലാളികളുടെ മകനായ പ്രദീപ് കുമാറിനാണ് പരിക്കേറ്റത്. പുലിയുടെ ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലക്ക് പുറകിൽ പുലിയുടെ നഖം കൊണ്ട് ആഴത്തിൽ മുറിവേറ്റു. പരിക്കേറ്റ കുട്ടിയെ ഉടൻ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം പത്തനാപുരത്ത് പുലിയുടെ ആക്രമണം; രണ്ട് ആടുകളെ കൊന്നു
കൊല്ലം: പത്തനാപുരം താലൂക്കിലെ കിഴക്കൻ മേഖലയായ പിറവന്തൂർ ചെമ്പനരുവിയിലെ ജനവാസ മേഖലയിൽ പുലിയുടെ ആക്രമണം. വളർത്തുമൃഗങ്ങളെ ആക്രമിച്ച പുലി രണ്ട് ആടുകളെ കൊന്നു. നിരവിൽ പുത്തൻവീട്ടിൽ സുധീറിന്റെ വീടിന്റെ തൊട്ടടുത്ത തൊഴുത്തിൽ നിന്നുള്ള രണ്ട് ആടുകളെയാണ് പുലി പിടികൂടിയത്.
മാസങ്ങളായി ജനങ്ങൾ ആശങ്കയിൽ ആണ്.നിലവിൽ പുലി, കരിമ്പുലി, കടുവ ,കാട്ടാന, പന്നി അടങ്ങിയ കാട്ടുമൃഗങ്ങളുടെ അക്രമണത്തിൽ നാട്ടുകാർ ഭീതിയിലാണ്. കാട്ടുമൃഗങ്ങളിൽ നിന്ന് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം എന്നാണ് നാട്ടുകാരുടെ ആവശ്യം. നേരത്തെ പത്തനംതിട്ടയിൽ കൊല്ലം ജില്ലയുടെ അതിർത്തി ഗ്രാമമായ കൂടലിൽ പുലി വനം വകുപ്പിന്റെ കെണിയിൽ പെട്ടിരുന്നു. കൂട്ടിൽ അകപ്പെട്ട പുലിയെ പന്നീട് വനം വകുപ്പ് ഉൾവനത്തിൽ കൊണ്ടു വിട്ടു.
പുലിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് കൊല്ലം ജില്ലയുടെ അതിർത്തി ഗ്രാമമായ കൂടലിൽ വനം വകുപ്പ് പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചത്. പുലി ഇറങ്ങുന്നത് പതിവായതോടെ സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ സാധിക്കാത്ത വിധം ഭയത്തോടെ കഴിയുകയായിരുന്നു പ്രദേശവാസികൾ.
കഴിഞ്ഞ വർഷം നവംബർ മുതൽ പ്രദേശത്ത് പുലി സാന്നിധ്യം കണ്ട് തുടങ്ങിയത്. കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ കലഞ്ഞൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും പത്തനാപുരം ഗ്രാമപഞ്ചായത്തിലെ പൂങ്കുളഞ്ഞി വാഴപ്പറ വാർഡുകളിലുമായി പുലിയുടെ ആക്രമണത്തിൽ നിരവധഇ കന്നുകാലികളും ആടുകളുമാണ് പ്രദേശവാസികൾക്ക് നഷ്ടമായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.