Viral video: കൈയ്യില്‍ മൊബൈല്‍, കാലുകൾ കൊണ്ട് ബൈക്ക് ഓടിച്ച് യുവാവ്; വീഡിയോ വൈറല്‍
Bike stunt viral video: തിരക്കേറിയ റോഡില്‍ കാലുകൾ കൊണ്ട് കൂളായി ബൈക്ക് ഓടിക്കുന്ന യുവാവാണ് വൈറലായത്.
ബൈക്കില്‍ അഭ്യാസം നടത്തുന്ന നിരവധി ആളുകളെ നമ്മളെല്ലാവരും കണ്ടിട്ടുണ്ടാകും. സമൂഹ മാധ്യമങ്ങളില്‍ ഇത്തരം വീഡിയോകള്‍ എപ്പോഴും വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്.
മാന്‍സര്‍ എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവ് ജനുവരി 24ന് പങ്കുവെച്ച വീഡിയോ കണ്ട് നെറ്റിസണ്‍സ് ഒന്നാകെ അമ്പരന്നിരിക്കുകയാണ്. തിരക്കേറിയ റോഡില്‍ കൂളായി ബൈക്ക് ഓടിക്കുന്ന യുവാവാണ് വൈറലായത്. എന്നാല്‍ ഇതില്‍ എന്താണ് ഇത്ര അത്ഭുതം എന്നല്ലേ? കാരണമുണ്ട്. കൈകള്‍ക്ക് പകരം കാലുകള്‍ കൊണ്ടാണ് യുവാവ് ബൈക്ക് ഓടിക്കുന്നത്. യുവാവിന്റെ കൈകള്‍ മൊബൈല്‍ ഉപയോഗിക്കുന്നതില്‍ ബിസിയായതിനാലാണ് കാലുകള്‍ ആ ചുമതല ഏറ്റെടുത്തത്.
ALSO READ: പേടിച്ചോടിയ കുട്ടിയ്ക്ക് വീണ് പരിക്ക്; കണ്ണൂരിൽ തെയ്യത്തിന് മർദ്ദനം
ബൈക്കിന്റെ പിന്‍സീറ്റിലേയ്ക്ക് ചാരിക്കിടന്നായിരുന്നു യുവാവിന്റെ അഭ്യാസ പ്രകടനം. സാഹസിക യാത്രയ്ക്കിടെ യുവാവ് മറ്റ് വാഹനങ്ങളെ നിസാരമായി മറികടക്കുന്നതും വീഡിയോയില്‍ കാണാം. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വീഡിയോ ഏകദേശം 30 ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു. നിരവധിയാളുകളാണ് വീഡിയോയയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.
യുവാവിന്റെ പ്രവര്‍ത്തിയെ അനുകൂലിച്ചും വിമര്‍ശിച്ചും കമന്റുകള്‍ നിറയുകയാണ്. ചിലര്‍ യുവാവിനെ അള്‍ട്രാ പ്രോ മാക്‌സ് ഡ്രൈവര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ബ്രോ ഒരു ഓട്ടോപൈലറ്റാണെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, റോഡ് സുരക്ഷയെ കുറിച്ച് ആശങ്ക പങ്കുവെച്ചവരും കുറവല്ല. യുവാവ് സ്വന്തം ജീവന്‍ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുകയാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. കുറച്ചുകൂടി ചിന്തിച്ച് പക്വതയോടെ പെരുമാറാന്‍ പഠിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.