ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 ആക്കാൻ നീക്കം; അഭിപ്രായം തേടി നിയമ കമ്മീഷന്‍
age of consent the law commission sought advice from center: 16 വയസ്സ് കഴിഞ്ഞവര്‍ പരസ്പരം പ്രണയത്തിലായി സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഒട്ടനേകം സംഭവങ്ങള്‍ പല സംസ്ഥാനങ്ങളിലും ഉണ്ട്.
ന്യൂഡൽഹി: ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 ആക്കാൻ നീക്കം. ഇത് സംബന്ധിച്ച് അഭിപ്രായം തേടി കേന്ദ്ര നിയമ കമ്മീഷന്‍. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തോടാണ് അഭിപ്രായം ആരാഞ്ഞത്. നിലവിൽ 18 ആണ് പ്രായപരിധി. ഇത് 16 ആയി കുറയ്ക്കുന്നതാണ് പരിഗണനയിൽ ഉള്ളത്. നിലവിൽ 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധത്തിന് അനുമതിയുണ്ടെങ്കിലും ഇന്ത്യയിൽ ഇത് കുറ്റകരമാണ്.
പോക്‌സോ വകുപ്പ് പ്രകാരം ഇത്തരം സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കാറാണ് പതിവ്. എന്നാല്‍ പല സംസ്ഥാനങ്ങളിലും 16 വയസ്സ് കഴിഞ്ഞവര്‍ പരസ്പരം പ്രണയത്തിലായി സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഒട്ടനേകം സംഭവങ്ങള്‍ കോടതികള്‍ക്ക് മുന്നില്‍വന്നു.
ഇത്തരം സംഭവങ്ങളിൽ പ്രായപരിധിയിലെ വ്യത്യാസത്തിനായി നിയമനിര്‍മ്മാണം സാധ്യമാണോ എന്ന് കര്‍ണാടക, മധ്യപ്രദേശ് ഹൈക്കോടതികള്‍ കേന്ദ്ര നിയമ കമ്മീഷനോട് ആരാഞ്ഞിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഈ നടപടി കൈകൊണ്ടത്.
ALSO READ: കൊടക് മഹീന്ദ്ര ബാങ്കിലേയ്ക്ക് 2000 രൂപ നോട്ടിന്റെ കുത്തൊഴുക്ക്; ലഭിച്ചത് 5400 കോടിയുടെ നിക്ഷേപം
മെയ് 31-ന് വനിത ശിശുക്ഷേമ മന്ത്രാലയത്തിന് അയച്ച കത്തിലാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര നിയമ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രായപരിധി സംബന്ധിച്ച ഇപ്പോഴത്തെ നിലപാട് സമൂഹ്യ യാഥാർഥ്യം കൂടി പരിഗണിച്ച് പുനഃപരിശോധിക്കണമെന്ന് കത്തില്‍ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലെ ചില ഗോത്ര വിഭാഗങ്ങളില്‍ ഇപ്പോഴും ചെറിയ പ്രായത്തില്‍ വിവാഹം നടക്കുന്നുണ്ട്. പരസ്പരം വിവാഹിതരായ ശേഷവും ആളുകള്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി ജയിയില്‍ കിടക്കേണ്ടി വരുന്നു എന്ന വിഷയവും ഇക്കാര്യത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...