ഇന്ത്യൻ കായിക രംഗത്തിന് അപൂർവ്വ നിമിഷം; നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
വേൾഡ് അത്‌ലറ്റിക്‌സ് ചാമ്പ്യൻ ഷിപ്പിൽ വെള്ളി മെഡൽ നേടി ചരിത്രം രചിച്ച നീരജ് ചോപ്രയ്‌ക്ക് അഭിനന്ദനങ്ങൾ
ന്യൂഡൽഹി: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ജാവ്‌ലിൻ താരം നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ കായിക രംഗത്തിന് ഇത് അപൂർവ്വ നിമിഷം.'ഞങ്ങളുടെ ഏറ്റവും വിശിഷ്ട കായികതാരങ്ങളിൽ ഒരാളുടെ മഹത്തായ നേട്ടം.വേൾഡ് അത്‌ലറ്റിക്‌സ് ചാമ്പ്യൻ ഷിപ്പിൽ വെള്ളി മെഡൽ നേടി ചരിത്രം രചിച്ച നീരജ് ചോപ്രയ്‌ക്ക് അഭിനന്ദനങ്ങൾ. ഇന്ത്യൻ കായിക രംഗത്തിന് ഇതൊരു അപൂർവ്വ നിമിഷമാണ്. വരും മത്സരങ്ങളിലും വിജയം കൈവരിക്കാൻ ആശംസകൾ നേരുന്നു'- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ചാമ്പ്യൻ ഷിപ്പിൽ വെള്ളി മെഡൽ നേടിയാണ് നീരജ് ചോപ്ര രാജ്യത്തിന്റെ അഭിമാനം ഉയർത്തിയത്.പ്രധാനമന്ത്രിയ്‌ക്ക് പുറമേ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, നിയമകാര്യ മന്ത്രി കിരൺ റിജ്ജുജു, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ തുടങ്ങിയവരും നീരജ് ചോപ്രയ്‌ക്ക് അഭിനന്ദനങ്ങൾ നേർന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...