Women Death: മെട്രോ ട്രെയിനിന്റെ വാതിലിൽ സാരി കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം
Metro Train: ഏഴ് വർഷം മുന്‍പ് ഭർത്താവ് മരിച്ചുപോയ ഇവർക്ക് ഒരു മകനും മകളുമാണ് ഉള്ളത്.
ദില്ലി: മെട്രോ ട്രെയിനിന്റെ വാതിലിൽ സാരി കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. താഴെ വീണ് പാളത്തിനും ട്രെയിനിനും ഇടയിൽ വീണാണ് 35കാരി മരിച്ചത്. ദില്ലിയിലെ ഇന്ദർലോക് മെട്രോ സ്റ്റേഷനിലാണ് സംഭവം. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.സാരി ഡോറിൽ ഉടക്കിയതിന് പിന്നാലെ യുവതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. യുവതി ട്രെയിനിലേക്ക് കയറുകയായിരുന്നോ ഇറങ്ങുകയായിരുന്നോയെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഗുരുതര പരിക്കുകളോടെ ചികിത്സയിലിരിക്കെയാണ് ഇന്നലെ വൈകുന്നേരത്തോടെ യുവതി മരിച്ചത്.
പശ്ചിമ ദില്ലിയിൽ നിന്ന് മോഹന്‍ നഗറിലേക്ക് പോവുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് യുവതിയുടെ ബന്ധു വിക്കി പറയുന്നത്. ഏഴ് വർഷം മുന്‍പ് ഭർത്താവ് മരിച്ചുപോയ ഇവർക്ക് ഒരു മകനും മകളുമാണ് ഉള്ളത്. സംഭവത്തിൽ മെട്രോ സേഫ്റ്റി കമ്മീഷണർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.