Aadhaar Update: ആധാർ കാർഡിൽ എത്ര തവണ മാറ്റങ്ങൾ വരുത്താം? അറിയാം
Aadhaar Update Rule: പല തവണ നിങ്ങൾക്ക് നിങ്ങളുടെ ആധാർ കാർഡിൽ പേര്, വിലാസം, ജനനത്തീയതി, ലിംഗം തുടങ്ങി വ്യക്തിഗത വിവരങ്ങൾ തിരുത്തേണ്ടി വന്നിട്ടുണ്ടാകാം. ഇത് നിങ്ങൾക്ക് എളുപ്പത്തിൽ തന്നെ എഡിറ്റ് ചെയ്യാനും കഴിയും. എന്നാൽ ആധാറിലെ വിശദാംശങ്ങൾ എത്ര തവണ എഡിറ്റ് ചെയ്യാൻ കഴിയും നിങ്ങൾക്കറിയാമോ? ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം...
Aadhaar Update Rule: ഓരോ ഇന്ത്യൻ പൗരനും നിർബന്ധമായും വേണ്ട ഒരു രേഖയാണ് ആധാർ കാർഡ് (Aadhaar Card). ആധാർ ഇല്ലാതെ ഒരു സർക്കാർ ജോലിയും നടക്കില്ല. ആധാർ കാർഡിലെ പേര്, വിലാസം, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങളിൽ ചിലപ്പോഴൊക്കെ ചില തെറ്റുകൾ വരാറുണ്ട്.
അതുകൊണ്ട് ആധാർ (Aadhaar) അപ്‌ഡേറ്റിനായി ആളുകൾ പൊതുസേവന കേന്ദ്രങ്ങളിലെത്തുന്നു. എന്നാൽ ആധാർ കാർഡ് എത്ര തവണ അപ്ഡേറ്റ് ചെയ്യാമെന്നും എന്തൊക്കെ രേഖകൾ വേണമെന്നും നിങ്ങൾക്കറിയാമോ? നമുക്ക് നോക്കാം...
Also Read: Aadhaar Card Update: ആധാര്‍ കാര്‍ഡിലെ ഫോട്ടോ ഇഷ്ടമായില്ലേ? നിമിഷങ്ങള്‍ക്കകം മാറ്റാമല്ലോ
ആധാർ കാർഡിലെ തെറ്റ് പല കാര്യങ്ങളും മുടക്കും
ആധാർ കാർഡിൽ ചെറിയ പിഴവ് സംഭവിച്ചാൽ പല പ്രശ്നങ്ങളും ഉണ്ടാകാം. ഇതുവഴി പിഎം കിസാന്റെ ഇൻസ്‌റ്റാൾമെന്റ് നിർത്തലാക്കാം, അതുപോലെ തെറ്റായ വിവരങ്ങൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറക്കും.
ഈ പ്രശ്നങ്ങളെല്ലാം എളുപ്പത്തിൽ മറികടക്കാൻ കഴിയും. കാരണം ജനനത്തീയതി മുതൽ പേര്, വിലാസം അല്ലെങ്കിൽ ലിംഗഭേദം എന്നിവ ശരിയാക്കുന്നത് ഇപ്പോൾ വളരെ എളുപ്പമാണ്, എന്നാൽ ഇതിലെ ഒരു പ്രധാന കാര്യം നിങ്ങൾ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.
Also Read: IRCTC Diwali Offer: ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലൂടെ ലഭിക്കുന്നു 50 ലക്ഷം രൂപയുടെ ആനുകൂല്യം, അറിയാം
എഡിറ്റ് ചെയ്യാം പറ്റുന്നത് എത്ര തവണ
Name: രണ്ടുതവണ മാത്രം
Gender: ഒരിക്കൽ മാത്രം
Date of Birth: ഒറ്റ തവണ
അപ്ഡേറ്റ് ഇങ്ങനെ ചെയ്യാം
നിങ്ങളുടെ ആധാർ കാർഡിൽ പേരിലോ ജനനത്തീയതിയിലോ ലിംഗഭേദത്തിലോ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് അപ്‌ഡേറ്റ് ചെയ്യുന്നതിന് ഒരാൾക്ക് ആധാർ എൻറോൾമെന്റ്/അപ്‌ഡേഷൻ സെന്റർ (Aadhaar Enrollment/Updation Center) സന്ദർശിക്കണം.
അപ്‌ഡേറ്റ് പരിമിതമായ എണ്ണം കവിഞ്ഞിട്ടുണ്ടെങ്കിൽ, എൻറോൾമെന്റ് സെന്ററിൽ നടത്തിയ അപ്‌ഡേറ്റ് സ്വീകരിക്കുന്നതിന് നിങ്ങൾ ഇമെയിൽ അല്ലെങ്കിൽ തപാൽ മുഖേന യുഐഡിഎഐയുടെ (UIDAI) റീജിയണൽ ഓഫീസിലേക്ക് അപേക്ഷിക്കണം.
Also Read: Five Rupee Coin: ഈ 5 രൂപ നാണയം നിങ്ങളുടെ കൈവശമുണ്ടോ? നേടാം 5 ലക്ഷം രൂപ
ഇത്തരമൊരു അഭ്യർത്ഥനയ്ക്ക് യുആർഎൻ (URN) സ്ലിപ്പിന്റെ പകർപ്പ്, ആധാർ വിശദാംശങ്ങളുമായി ബന്ധപ്പെട്ട രേഖകൾ, എഡിറ്റ് വിശദാംശങ്ങൾ എന്നിവ ആവശ്യമാണ്. ഈ വിശദാംശങ്ങളോടൊപ്പം, help@uidai.gov.in എന്ന ഇമെയിലിലേക്ക് നിങ്ങളുടെ അപേക്ഷ അയയ്ക്കാവുന്നതാണ്.
ആധാറിന്റെ റീജിയണൽ ഓഫീസിൽ നിന്ന് നിങ്ങൾക്ക് ഒരു മെയിൽ ലഭിക്കും. ആവശ്യമെങ്കിൽ നിങ്ങളെ ഓഫീസിലേക്കും വിളിപ്പിക്കാം. യുഐഡിഎഐ (UIDAI) ആദ്യം നിങ്ങളുടെ രേഖകൾ പരിശോധിക്കും എല്ലാം ശരിയാണെങ്കിൽ നിങ്ങളുടെ ആധാറിൽ ആവശ്യമായ എഡിറ്റിംഗ് നടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...