Aadhar - Voter ID linking | വർഷത്തിൽ 4 തവണ രജിസ്റ്റർ ചെയ്യാം, ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനൊരുങ്ങി സർക്കാർ, തിരഞ്ഞെടുപ്പ് നിയമഭേദഗതിക്ക് അംഗീകാരം
ജനുവരി 1 മുതൽ, 18 വയസ്സ് തികയുന്ന വോട്ടർമാർക്ക് നാല് വ്യത്യസ്ത കട്ട്-ഓഫ് തീയതികളോടെ വർഷത്തിൽ നാല് തവണ രജിസ്റ്റർ ചെയ്യാനുള്ള അവസരം ലഭിക്കും.
ന്യൂഡൽഹി: 2022ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി കള്ളവോട്ട് തടയുകയെന്ന ലക്ഷ്യവുമായി ആധാർനമ്പറും വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്കരിക്കുന്നതിന് ആധാർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കുന്നതുൾപ്പെടെയുള്ള പ്രധാന ഭേദഗതികൾ മന്ത്രിസഭ അംഗീകാരം നൽകി. ഭേദഗതിബിൽ പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.
ഈ വർഷം ഓഗസ്റ്റിൽ, പുതിയ വോട്ടർമാരുടെ രജിസ്ട്രേഷനായി ആധാർ ഉപയോഗിക്കുന്നതിന് ഇസിയെ അനുവദിക്കണമെന്ന നിർദ്ദേശവുമായി സർക്കാർ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയെ (യുഐഡിഎഐ) സമീപിച്ചിരുന്നു. നടപ്പുസമ്മേളനത്തിൽ പാസാക്കിയാലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നിർദേശങ്ങൾ പ്രാബല്യത്തിലാവുമോ എന്ന് വ്യക്തമല്ല.
Also Read: Good News..!! UAN - Aadhar Link: യുഎഎന്‍-ആധാര്‍ ലിങ്കിംഗ് സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടി
അടുത്ത വർഷം ജനുവരി 1 മുതൽ, 18 വയസ്സ് തികയുന്ന വോട്ടർമാർക്ക് നാല് വ്യത്യസ്ത കട്ട്-ഓഫ് തീയതികളോടെ വർഷത്തിൽ നാല് തവണ രജിസ്റ്റർ ചെയ്യാനുള്ള അവസരം ലഭിക്കും. ഇതുവരെ വർഷത്തിലൊരിക്കൽ മാത്രമേ രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടായിരുന്നുള്ളൂ. ഇനി ഏപ്രിൽ ഒന്ന്, ജൂലായ് ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ തീയതികൾകൂടി അടിസ്ഥാനമാക്കി പട്ടിക പരിഷ്കരിക്കും. 18 വയസ്സ് ആകുന്ന സമയത്ത് എപ്പോൾ വേണമെങ്കിലും പട്ടിക പരിഷ്കരിക്കണമെന്ന നിർദേശമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ആദ്യം സർക്കാരിന് നൽകിയത്. എന്നാൽ, കൊല്ലത്തിൽ നാലുപ്രാവശ്യം പട്ടിക പുതുക്കാമെന്ന നിർദേശം സർക്കാർ മുന്നോട്ട് വെക്കുകയായിരുന്നു.
ഇരട്ടവോട്ട് ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് വോട്ടർകാർഡും ആധാറും ബന്ധിപ്പിക്കുന്നത്. ഇതോടെ ഒരാൾക്ക് ഒരിടത്തുമാത്രമേ വോട്ടുചെയ്യാനാവൂ. ആധാറും വോട്ടർകാർഡും ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ നേരത്തേ സുപ്രീംകോടതി കമ്മിഷന്റെ അഭിപ്രായം തേടിയിരുന്നു. തുടക്കത്തിൽ ആരേയും നിയമപ്രകാരം നിർബന്ധിക്കില്ല. എന്നാൽ ആധാറും വോട്ടർ കാർഡും ബന്ധിപ്പിക്കാത്തവരെ എളുപ്പത്തിൽ കണ്ടെത്താനും അവരുടെ വോട്ട് നിരീക്ഷിക്കാനും സാധിക്കും.
Also Read: Aadhar for children: കുട്ടികളുടെ ആധാര്‍ കാര്‍ഡ് ഉണ്ടാക്കാന്‍ ഏതൊക്കെ രേഖകള്‍ ആവശ്യമാണ്?
പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര നിർദ്ദേശങ്ങളുടെ മുൻഗണനാ പട്ടിക കണ്ടെത്തി അന്നത്തെ നിയമമന്ത്രി രവിശങ്കർ പ്രസാദിന് അയച്ചിരുന്നു. ആധാർ-വോട്ടർ ഐഡി കാർഡ് ലിങ്കേജ്, ഒരു പൗരന് 18 വയസ്സ് തികയുമ്പോൾ തന്നെ വോട്ടർ ഐഡി കാർഡ് ആക്സസ്, ലിംഗഭേദമില്ലാത്ത ‘സർവീസ് വോട്ടർ’ നിയമങ്ങൾ, കൂടാതെ പെയ്ഡ് ന്യൂസ് ഒരു അഴിമതി സമ്പ്രദായമായി പ്രഖ്യാപിക്കുക, തുടങ്ങിയവയായിരുന്നു അതിൽ ഉൾപ്പെടുത്തിയിരുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം സൈനികർക്ക് അവരുടെ നാട്ടിലെ വോട്ടർപട്ടികയിൽ പേരു രജിസ്റ്റർ ചെയ്യാനും ഇപ്പോൾ അവസരമുണ്ട്. സൈനികരുടെ ജോലിസ്ഥലത്ത് തന്നെ താമസിക്കുന്ന അവരുടെ ഭാര്യമാർക്കും വോട്ടർപട്ടികയിൽ പേരു ചേർക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...