Good News..!! UAN - Aadhar Link: യുഎഎന്‍-ആധാര്‍ ലിങ്കിംഗ് സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടി

തങ്ങളുടെ  ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി എംപ്ലോയീസ് പ്രൊവിഡന്‍റ്  ഫണ്ട് ഓര്‍ഗനൈസേഷന്‍  (Employees Provident Fund Organisation). 

Written by - Zee Malayalam News Desk | Last Updated : Sep 14, 2021, 12:40 PM IST
  • ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി Employees Provident Fund Organisation
  • ആധാര്‍ നമ്പരും EPF അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2021 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായാണ് EPFO അറിയിയ്ക്കുന്നത്‌.
  • മുന്‍പ് UAN ആധാര്‍ ലിങ്ക് ചെയ്യാനുള്ള സമയപരിധി അഗസ്റ്റ് 31 ആയിരുന്നു. ഇപ്പോള്‍ ഈ സമയപരിധി 4 മാസം കൂടി നീട്ടി നല്‍കിയിരിയ്ക്കുകയാണ്.
Good News..!! UAN - Aadhar Link: യുഎഎന്‍-ആധാര്‍ ലിങ്കിംഗ് സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടി

UAN - Aadhar Link: തങ്ങളുടെ  ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി എംപ്ലോയീസ് പ്രൊവിഡന്‍റ്  ഫണ്ട് ഓര്‍ഗനൈസേഷന്‍  (Employees Provident Fund Organisation). 

ഇനി തിരക്കിട്ട്  ആധാര്‍ നമ്പരും തങ്ങളുടെ UAN നമ്പരും തമ്മില്‍ ബന്ധിപ്പിക്കേണ്ട.  ആധാര്‍ നമ്പരും  EPF അക്കൗണ്ടും തമ്മില്‍  ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി   2021 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായാണ്  EPFO അറിയിയ്ക്കുന്നത്‌.  

 മുന്‍പ് UAN ആധാര്‍ ലിങ്ക് ചെയ്യാനുള്ള സമയപരിധി  അഗസ്റ്റ് 31 ആയിരുന്നു.  ഇപ്പോള്‍ ഈ സമയപരിധി 4 മാസം കൂടി നീട്ടി നല്‍കിയിരിയ്ക്കുകയാണ്.   

എന്നാല്‍, ഡിസംബര്‍ 31 ന് മുന്‍പായി  UAN നമ്പരും ആധാറും തമ്മില്‍ ബന്ധിപ്പില്ല എങ്കില്‍  നിങ്ങളുടെ അക്കൗണ്ടിലേക്ക് വരുന്ന തൊഴില്‍ ദാതാവിന്‍റെ  വിഹിതം ലഭ്യമാവുകയില്ല എന്നുകൂടി  EPFO അറിയിയ്ക്കുന്നുണ്ട്. 

UAN നമ്പരും ആധാറും തമ്മില്‍ ബന്ധിപ്പില്ല എങ്കില്‍ നിങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടാം.    EPF -ല്‍ നിന്നും പണം  പിന്‍വലിക്കുന്നതിനും ഉപയോക്താവിന് പ്രയാസങ്ങള്‍ നേരിട്ടേക്കാം.  അതായത്,  EPF അക്കൗണ്ട് ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ചില്ല എങ്കില്‍ ഇപിഎപ്ഒ (EPFO) നല്‍കിവരുന്ന  സേവനങ്ങള്‍ ഉപയോക്താവിന് ലഭിക്കുകയില്ല. 

UAN നമ്പരും ആധാര്‍ നമ്പരും തമ്മില്‍ ലിങ്ക് ചെയ്തിട്ടില്ല എങ്കില്‍, നിങ്ങളുടെ തൊഴില്‍ ഉടമയ്ക്ക്  നിങ്ങളുടെ EPF അക്കൗണ്ടിലേക്ക് പണം  നിക്ഷേപിക്കാന്‍ സാധിക്കുകയില്ല.   

Also Read: EPFO Alert: EPFO അക്കൗണ്ട് ഉടമകൾ ശ്രദ്ധിക്കുക! PF അക്കൗണ്ട് ആധാറുമായി ഉടനടി ലിങ്കുചെയ്യുക, അല്ലെങ്കിൽ..

കോഡ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റി 2020ന്‍റെ  വകുപ്പ് 142 ഭേദഗതി വരുത്തിയാണ് ഈ  പുതിയ  നിയമം നടപ്പാക്കുന്നത്. 

ആധാര്‍ - UAN എങ്ങിനെ ലിങ്ക് ചെയ്യാം?  (How to link UAN and Adhar?)

EPFO യുടെ  ഔദ്യോഗിക വെബ്‌സൈറ്റായ epfindia.gov.in ല്‍ പ്രവേശിച്ച്  നിങ്ങളുടെ യുഎഎന്‍ നമ്പരും പാസ്‌വേഡും ഉപയോഗിച്ച്  ലോഗിന്‍ ചെയ്യുക. ശേഷം മാനേജ് സെക്ഷനില്‍ KYC എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന പേജില്‍ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടുന്ന പല രേഖകള്‍  നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും

നിങ്ങള്‍ക്ക് തിരഞ്ഞെടുക്കേണ്ടത് ആധാര്‍ ഓപ്ഷന്‍ ആണ്.  ആധാര്‍ കാര്‍ഡിലുള്ള പ്രകാരം നിങ്ങളുടെ പേരും ആധാര്‍ നമ്പറും നല്‍കിയതിന് ശേഷം സേവ് ക്ലിക്ക് ചെയ്യുക.  നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ യുഐഡിഎഐയുടെ  (UIDAI) പക്കലുള്ള വിവരങ്ങളുമായി വിലയിരുത്തി പരിശോധിക്കും.

നിങ്ങള്‍ നല്‍കിയ KYC വിവരങ്ങള്‍  ശരിയാണ് എങ്കില്‍  നിങ്ങളുടെ ആധാര്‍  നമ്പരും UAN നമ്പരും തമ്മില്‍ ബന്ധിപ്പിക്കപ്പെടും.  കൂടാതെ,  ആധാര്‍  വിവരങ്ങള്‍ക്ക് മുന്‍പിലായി  വൈരിഫൈ എന്ന്  ദൃശ്യമാവുകയും ചെയ്യും.   

ഈ പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ  നിങ്ങളുടെ   തൊഴില്‍ ദാതാവിനും ജീവനക്കാരനും തടസങ്ങളില്ലാതെ EPF അക്കൗണ്ടില്‍ തുക നി്‌ക്ഷേപിക്കുവാനും പിന്‍വലിക്കുവാനും  സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News