Manish Sisodiya Update: തനിക്കും `ഓഫര്‍` ലഭിച്ചിരുന്നതായി മനീഷ് സിസോദിയ
ഡൽഹി സർക്കാരിന്‍റെ എക്‌സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപ മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. ആം ആദ്മി പാർട്ടിയെ പിളർത്തി ബിജെപിയുമായി കൈകോർക്കാൻ പാര്‍ട്ടിയില്‍ നിന്ന് സന്ദേശം ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
New Delhi: ഡൽഹി സർക്കാരിന്‍റെ എക്‌സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപ മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. ആം ആദ്മി പാർട്ടിയെ പിളർത്തി ബിജെപിയുമായി കൈകോർക്കാൻ പാര്‍ട്ടിയില്‍ നിന്ന് സന്ദേശം ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
Also Read: Delhi Government: അഴിമതിയില്‍ മുങ്ങി ഡല്‍ഹി സര്‍ക്കാര്‍, DTC ബസ് ഇടപാടുകളില്‍ അന്വേഷണത്തിന് CBI
എക്സൈസ് അഴിമതിക്കേസില്‍ CBI സിസോദിയയ്ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മനീഷ് സിസോദിയയുടെ വെളിപ്പെടുത്തല്‍. ആം ആദ്മി പാര്‍ട്ടിയെ പിളര്‍ത്തി BJP യില്‍ ചേരാനും അതോടെ എല്ലാ സിബിഐ, ഇഡി കേസുകളും അവസാനിക്കുമെന്നുമാണ് ലഭിച്ച സന്ദേശമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
എന്നാല്‍, തനിക്കെതിരെയുള്ള എല്ലാ കേസുകളും തെറ്റാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് "അവർ" ചെയ്യാൻ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ അദ്ദേഹം ബിജെപിയെ വെല്ലുവിളിച്ചിരിയ്ക്കുകയാണ്. "ബിജെപിക്കുള്ള എന്‍റെ മറുപടി, ഞാൻ ഒരു രജപുത്രനാണ്, മഹാറാണാ പ്രതാപിന്‍റെ പിൻഗാമിയാണ്. എന്‍റെ തല വെട്ടിമാറ്റും പക്ഷേ അഴിമതിക്കാരായ ഗൂഢാലോചനക്കാരുടെ മുന്നിൽ തലകുനിക്കില്ല. എനിക്കെതിരെയുള്ള എല്ലാ കേസുകളും കള്ളമാണ്. നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതെന്തും ചെയ്യുക." അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, എക്സൈസ് അഴിമതിക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയടക്കം 15 പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിയ്ക്കുകയാണ് സിബിഐ. എക്സൈസ് അഴിമതി അന്വേഷണത്തിന്‍റെ ഭാഗമായി സിബിഐ ആഗസ്റ്റ് 19 ന് മനീഷ് സിസോദിയയുടെ വസതി, ഓഫീസ്, കാര്‍ തുടങ്ങി ഇദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. അന്വേഷണത്തില്‍ നിരവധി രേഖകള്‍ കണ്ടെടുത്തശേഷമാണ് CBI, 15 പേര്‍ക്കെതിരെ FIR രജിസ്റ്റര്‍ ചെയ്തത്. എഫ്ഐആറിൽ മനീഷ് സിസോദിയാണ് ഒന്നാം പ്രതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...