Delhi Excise Scam : 'മോദിജി എന്തിന് ഈ നാടകം, ഞാൻ ഇവിടെ ഡൽഹിയിൽ തന്നെ ഉണ്ട്'; സിബിഐ ലുക്ക്ഔട്ട് നോട്ടീസിന് പിന്നാലെ മനീഷ് സിസോദിയ

Delhi Liquor Policy Scam : ലുക്ക്ഔട്ട് നോട്ടീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന നാടകമാണെന്നും താൻ ഡൽഹിയിൽ തന്നെയുണ്ടെന്നും ആം ആദ്മി പാർട്ടി നേതാവ് ട്വിറ്ററിൽ കുറിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 21, 2022, 04:07 PM IST
  • ഡൽഹിയിലെ പുതിയ നയം സംബന്ധിച്ചുള്ള ക്രമക്കേടിൽ സിബിഐ മനീഷ് സിസോദിയ ഉൾപ്പെടെ 15 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
  • ഇതിന് പിന്നാലെ കേന്ദ്ര ഏജൻസി ഡൽഹി ഉപമുഖ്യമന്ത്രിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും വിദേശത്തേക്കുള്ള യാത്ര അനുമതിയും നിഷേധിച്ചിരിക്കുകയാണ്.
  • ഇതെ തുടർന്നാണ് കേന്ദ്ര സർക്കാരിനെതിരെയും സിബിഐക്കുമെതിരെയുമായി എഎപി നേതാവ് ട്വിറ്ററിൽ കുറിച്ചത്.
Delhi Excise Scam : 'മോദിജി എന്തിന് ഈ നാടകം, ഞാൻ ഇവിടെ ഡൽഹിയിൽ തന്നെ ഉണ്ട്'; സിബിഐ ലുക്ക്ഔട്ട് നോട്ടീസിന് പിന്നാലെ മനീഷ് സിസോദിയ

ന്യൂ ഡൽഹി : മദ്യനയത്തിലെ  ക്രമക്കേടിൽ സിബിഐ പുറപ്പെടുവിച്ച ലുക്കഔട്ട് നോട്ടീസിനെതിരെ തുറന്നടിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡൽഹിയിലെ പുതിയ മദ്യനയം സംബന്ധിച്ച് എക്സൈസ് മന്ത്രിയും കൂടിയായ സിസോദിയയ്ക്കെതിരെയാണ് കേന്ദ്ര അന്വേഷണ ഏജൻസി ലുക്കഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ലുക്ക്ഔട്ട് നോട്ടീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന നാടകമാണെന്നും താൻ ഡൽഹിയിൽ തന്നെയുണ്ടെന്നും ആം ആദ്മി പാർട്ടി നേതാവ് ട്വിറ്ററിൽ കുറിച്ചു. 

"നിങ്ങളുടെ എല്ലാ റെയ്ഡും പരാജയമായിരുന്നു ഒന്നും തന്നെ കണ്ടെത്തിയിട്ടുമില്ല.... ഇപ്പോൾ മനീഷ് സിസോദിയയെ കാണ്മാനില്ലയെന്ന് പറഞ്ഞു കൊണ്ട് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരിക്കുന്നു. ഡൽഹി സ്വതന്ത്രനായി നടക്കുന്നു. എന്നെ കാണുന്നില്ല? ഞാൻ എങ്ങോട്ടാണ് വരേണ്ടതെന്ന് ദയവായി എന്നോട് പറയൂ" മനീഷ് സിസോദിയ ട്വിറ്ററിൽ കുറിച്ചു. 

ALSO READ : Assam: അൽ-ഖ്വയ്ദയുമായി ബന്ധമുള്ള രണ്ട് ​ഭീകരരെ അസം പോലീസ് അറസ്റ്റ് ചെയ്തു; മൊബൈൽ ഫോണുകളും സിം കാർഡുകളും പിടിച്ചെടുത്തു

ഡൽഹിയിലെ പുതിയ നയം സംബന്ധിച്ചുള്ള ക്രമക്കേടിൽ സിബിഐ മനീഷ് സിസോദിയ ഉൾപ്പെടെ 15 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെ കേന്ദ്ര ഏജൻസി ഡൽഹി ഉപമുഖ്യമന്ത്രിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും വിദേശത്തേക്കുള്ള യാത്ര അനുമതിയും നിഷേധിച്ചിരിക്കുകയാണ്. ഇതെ തുടർന്നാണ് കേന്ദ്ര സർക്കാരിനെതിരെയും സിബിഐക്കുമെതിരെയുമായി എഎപി നേതാവ് ട്വിറ്ററിൽ കുറിച്ചത്. 

ഇന്നലെ ഓഗസ്റ്റ് 20 ന് അന്വേഷണത്തിന്റ് ഭാഗമായി പ്രതി പട്ടികയിലുള്ള മൂന്ന് പേരെ സിബിഐ ചോദ്യം ചെയ്തു. കൂടാതെ 19 വെള്ളിയാഴ്ച നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച് വരുകയാണ് കേന്ദ്ര ഏജൻസി. 15 പേർക്കെതിരെയുള്ള എഫ്ഐആറിൽ സിസോദിയാണ് ഒന്നാം പ്രതി. ഐപിസി സെക്ഷൻ 120ബി ക്രിമനൽ ഗൂഢാലോചന 477എ വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് സിസോദിയ ഉൾപ്പെടെയുള്ളവർക്കെതിരെ സിബിഐ തങ്ങളുടെ എഫ്ഐആറിൽ ചുമത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News