AAP Vs BJP: ഡല്‍ഹി സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തില്‍ BJP, ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി കേജ്‌രിവാൾ
AAP Vs BJP: ഡല്‍ഹി സർക്കാരിനെ താഴെയിറക്കാൻ ബിജെപി തയ്യാറെടുക്കുകയാണ് എന്നും ബിജെപി നേതാക്കള്‍ ആം ആദ്മി എംഎൽഎമാരുമായി ബന്ധപ്പെട്ടതായും മുഖ്യമന്ത്രി കേജ്‌രിവാൾ അവകാശപ്പെട്ടു.
New Delhi: പൊതു തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിച്ചിരിയ്ക്കുന്നു, ബിജെപിയുടെ നേതൃത്വത്തിലുള്ള NDA യെ നേരിടാന്‍ രൂപീകരിച്ച പ്രതിപക്ഷ സഖ്യവും ഏതാണ്ട് അവസാനിച്ച മട്ടിലാണ്. ഇതിനിടെ അയോധ്യയില്‍ രാമ ക്ഷേത്രം ഉദ്ഘാടനം ചെയ്ത് ജന ഹൃദയങ്ങളില്‍ ഇടം ഉറപ്പിച്ച് രണ്ടാം മോദി സര്‍ക്കാര്‍ മുന്നേറുകയാണ്.
Also Read: February Planetary Transits 2024: ഫെബ്രുവരിയിൽ, ഈ 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും!! ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും, പണത്തിന്‍റെ പെരുമഴ
ദേശീയ രാഷ്ട്രീയം ഒരു പ്രത്യേക സ്ഥിതിയിലെത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ ബിജെപിയ്ക്കെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഡല്‍ഹി ഭരിയ്ക്കുന്ന ആം ആദ്മി സര്‍ക്കാര്‍. ഡല്‍ഹി സർക്കാരിനെ താഴെയിറക്കാൻ ബിജെപി തയ്യാറെടുക്കുകയാണ് എന്നും ബിജെപി നേതാക്കള്‍ ആം ആദ്മി എംഎൽഎമാരുമായി ബന്ധപ്പെട്ടതായും മുഖ്യമന്ത്രി കേജ്‌രിവാൾ അവകാശപ്പെട്ടു.
ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഡൽഹിയിലെ അരവിന്ദ് കേജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആ ആദ്മി സര്‍ക്കാരിനെ താഴെയിറക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന പ്രസ്താവന നടത്തി ഡൽഹിയിലെ എഎപിയുടെ ഉന്നത നേതാക്കൾ ശനിയാഴ്ച രാവിലെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരിയ്ക്കുകയാണ്.
തന്‍റെ പാർട്ടിയിലെ 7 എംഎൽഎമാരുമായി ബിജെപി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാൾ വലിയ അവകാശവാദം ഉന്നയിച്ചു. ആദ്യം തന്നെ അറസ്റ്റ് ചെയ്യുമെന്നും അറസ്റ്റിന് ശേഷം എംഎൽഎമാരെ വിലയ്ക്കെടുക്കുമെന്നും ബിജെപിയുടെ ഭാഗത്തുനിന്നുള്ള ഈ കളിയിൽ ഉൾപ്പെട്ടവർ എഎപി എംഎൽഎമാരോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇതുവഴി ഡൽഹിയിലെ ജനങ്ങൾ തിരഞ്ഞെടുത്ത സംസ്ഥാന സർക്കാരിനെ ബിജെപി നേതാക്കൾ താഴെയിറക്കും, അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു.
ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷിയും കേന്ദ്ര സർക്കാരിനെയും ബിജെപി നേതാക്കളെയും ലക്ഷ്യമിട്ട് അരവിന്ദ് കേജ്‌രിവാളിന്‍റെ ഈ അവകാശവാദം ആവർത്തിച്ചു.
ഡൽഹിയിൽ സർക്കാരിനെ താഴെയിറക്കാൻ തയ്യാറെടുക്കുന്ന ബിജെപി ആം ആദ്മി പാര്‍ട്ടി എംഎൽഎമാർക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കേജ്‌രിവാൾ പറഞ്ഞു. അവർ മദ്യ അഴിമതി അന്വേഷിക്കുന്നില്ല, മറിച്ച് ഞങ്ങളെ അപകീർത്തിപ്പെടുത്തുകയാണ്. ഡൽഹി സർക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചന കഴിഞ്ഞ 9 വർഷത്തിനിടെ പലതവണ നടന്നിട്ടുണ്ട്. ഇത്തവണയും ബിജെപിക്കാർ പരാജയപ്പെടും, കേജ്‌രിവാള്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.