Abdul Nazar Mahdani: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലെത്തി
Abdul Nazar Mahdani: കർണാടക സർക്കാർ നിബന്ധനകളിൽ ഇളവ് വരുത്തിയതോടെയാണ് മഅദനിയ്ക്ക് കേരളത്തിലെത്താൻ സാധിച്ചത്. പത്ത് പോലീസുകാരെയാണ് മഅദനിയുടെ സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.
കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുൾ നാസർ മഅദനി കേരളത്തിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മഅദനിയെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം കൊല്ലം അൻവാർശേരിയിലെ വീട്ടിലേക്ക് തിരിച്ചു. പിതാവിനെ കാണാൻ 12 ദിവസത്തെ യാത്രാനുമതിയാണ് മഅദനിക്ക് സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്. അടുത്ത മാസം 7 ന് മഅദനി തിരികെ ബെംഗളൂരുവിലെത്തും.
Also Read: Abdul Nazer Mahdani: ജാമ്യവ്യവസ്ഥയിൽ ഇളവ്; മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകി സുപ്രീംകോടതി
കർണാടക സർക്കാർ നിബന്ധനകളിൽ ഇളവ് വരുത്തിയതോടെയാണ് മഅദനിയ്ക്ക് കേരളത്തിലെത്താൻ സാധിച്ചത്. പത്ത് പോലീസുകാരെയാണ് മഅദനിയുടെ സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. ആറു വർഷത്തെ ഇടവേളക്ക് ശേഷമാണ് മഅദനി പിതാവിനെ കാണാൻ എത്തുന്നത്. 2017 ൽ മൂത്ത മകൻ ഉമർ മുഖ്ത്താറിന്‍റെ വിവാഹത്തിനാണ് മഅദനി അവസാനമായി നാട്ടിലെത്തിയത്. സുരക്ഷാ ചെലവിലേക്കായി കെട്ടിവെക്കേണ്ട 60 ലക്ഷം രൂപയില്‍ കര്‍ണാടക സര്‍ക്കാര്‍ ചെറിയ ഇളവ് നല്‍കിയിട്ടുണ്ട്.
Also Read: പപ്പുമാരും രതിച്ചേച്ചിമാരും ഒരൊറ്റ ഫ്രെയിമിൽ; അമ്മ യോഗത്തിൽ അപൂർവ്വ സംഗമം
വിചാരണത്തടവുകാരനായി ദീർഘനാളുകൾ കഴിയേണ്ടിവരുന്നത് നിയമ സംവിധാനത്തിന് അപമാനമാണന്നും അധികാരികൾ ഇക്കാര്യം ആലോചിക്കണമെന്നും ആരോഗ്യം വളരെ മോശമായ നിലയിലാണെന്ന് ബെംഗളൂരുവിൽ നിന്നും പുറപ്പെടുന്നതിന് മുന്‍പ് മഅദനി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...