ABG Shipyard Bank Fraud Case | SBI ഉൾപ്പെടെ 27 ബാങ്കുളിൽ നിന്ന് 22,842 കോടി തട്ടി; CBI അന്വേഷണമാരംഭിച്ച ഇന്ത്യയിലെ ഏറ്റവും വലിയ തട്ടിപ്പ് നടത്തിയ ഈ ABG ഗ്രൂപ്പ് ആരുടേതാണ്
SBI ഉൾപ്പെടെ 27 ബാങ്കുകളിൽ നിന്നായ 22,842 കോടി രൂപ വായ്പ വാങ്ങി തട്ടിപ്പ് നടത്തിയതായിട്ടാണ് സിബിഐയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ന്യൂ ഡൽഹി : PNB തട്ടിപ്പ്, വിജയമല്യയുടെ കേസുകൾ തുടങ്ങിയ നിരവധി കേസുകൾക്ക് എല്ലാ മുകളിലായി ഇന്ത്യയിൽ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്ത് കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. എബിജി ഷിപ്പിയാർഡ് ലിമിറ്റഡിന്റെ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റിഷി കമലേഷ് അഗർവാളിനെതിരെയും കമ്പനിയുടെ മറ്റ് ഉദ്യോഗസ്ഥർക്കെതിരെയുമാണ് സിബിഐ കേസെടുത്തിരിക്കുന്നത്. എസ്ബിഐ ഉൾപ്പെടെ 27 ബാങ്കുകളിൽ നിന്നായ 22,842 കോടി രൂപ വായ്പ വാങ്ങി തട്ടിപ്പ് നടത്തിയതായിട്ടാണ് സിബിഐയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
മുംബൈ ആസ്ഥാനമായി ഗുജറാത്തിലെ സൂറത്തിലും ദഹേജിലുമായി പ്രവർത്തിക്കുന്ന കപ്പൽ നിർമാണ കമ്പനിയാണ് എബിജി ഷിപ്പയാർഡ് ലിമിറ്റഡ്. റിഷി അഗർവാൾ നേതൃത്വം നൽകുന്ന കമ്പനി കഴിഞ്ഞ 16 വർഷം കൊണ്ട് 165ൽ കൂടുതൽ കപ്പലുകൾ നിർമിച്ച് നൽകിട്ടുണ്ട്.
ALSO READ: കനറാ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വർഗീസിനെ പത്തനംതിട്ടയിൽ എത്തിച്ചു
2016 ജൂലൈയിൽ എബിജി ഷിപ്പിയാർഡ് എടുത്ത ലോൺ തിരച്ചടയ്ക്കാതെ വന്നപ്പോൾ എൻപിഎ പ്രഖ്യാപിച്ചു. ശേഷം 2019 നവംബറിൽ എസ്ബിഐ എബിജിക്കെതിരെ ആദ്യ പരാതി സമർപ്പിച്ചു. ശേഷം വായ്പ കമ്പനി വായ്പ തട്ടിപ്പ് നടത്തിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
2020 മാർച്ചിൽ സിബിഐ ഈ കേസിൽ എസ്ബിഐയോട് ചില കാര്യങ്ങൾ വ്യക്തത ആവശ്യപ്പെടുകയും തുടർന്ന് ബാങ്ക് ഓഗസ്റ്റിൽ പുതിയ പരാതി സമർപ്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പല പരിശോധനയ്ക്കും പഠനങ്ങൾക്കും ശേഷം എബിജി ഗ്രൂപ്പിനെതിരെ സിബിഐ 2022 ഫെബ്രുവരി ഏഴിന് എഫ്ഐഅർ രജിസ്റ്റർ ചെയ്തു.
ALSO READ : Karuvannur Bank Scam: കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ പരാതി നൽകിയ മുൻ സി.പി.എം പ്രവർത്തകൻ തിരിച്ചെത്തി
റിഷി അഗർവാളിന് പുറമെ കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ സനാതനം മുത്തുസ്വാമി, ഡയറക്ടർമാരായ അശ്വിനി കുമാർ, സുശിൽ കുമാർ അഗർവാൾ, രവി വിമൽ നിവേദ്യ തുടങ്ങിയവർക്കതെരിയും സിബിഐ കെസെടുത്തിട്ടുണ്ട്.
ക്രിമിനൽ ഗൂഢാലോചന, വഞ്ചന കുറ്റം, വിശ്വാസ വഞ്ചന, തുടങ്ങിയ വിവദ വകുപ്പുകൾ ചുമത്തിയാണ് കപ്പൽ നിർമാണ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസി പ്രഥമിക റിപ്പോർട്ട് തയ്യറാക്കിയിരിക്കുന്നത്. കൂടാതെ കഴിഞ്ഞ ദിവസം ഫെബ്രുവരി 12ന് സിബിഐ എബിജി ഗ്രൂപ്പമായി ബന്ധപ്പെട്ട 13 ഇടങ്ങളിൽ റെയ്ഡ് സംഘടിപ്പിച്ചിരുന്നു. റെയ്ഡിലൂടെ കേസുമായി ബന്ധപ്പെട്ട് വിവിധ രേഖകൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചെന്നും സിബിഐ അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.