Karuvannur Bank Scam: കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ പരാതി നൽകിയ മുൻ സി.പി.എം പ്രവർത്തകൻ തിരിച്ചെത്തി

അതേസമയം താനൊരു യാത്ര പോയതാണെന്നാണ് സുജേഷ് പറഞ്ഞത്, അവസാന ടവർ ലൊക്കേഷൻ കണ്ണൂരായിരുന്നു (Sujesh Kannattu CPM)

Written by - Zee Malayalam News Desk | Last Updated : Sep 20, 2021, 08:14 AM IST
  • സുജേഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസിൽ പരാതി നല്‍കിയിരുന്നു
  • പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സുജേഷ് വീട്ടില്‍ തിരികെയെത്തിയത്.
  • വായ്പ തട്ടിപ്പിന് എതിരെ കരുവന്നൂര്‍ സഹകരണ ബാങ്കിന് മുൻപിൽ ഒറ്റയാൾ സമരം നടത്തിയാളാണ് സുജേഷ്
Karuvannur Bank Scam: കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ പരാതി നൽകിയ മുൻ സി.പി.എം പ്രവർത്തകൻ തിരിച്ചെത്തി

തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ പരാതി നൽകിയ സി.പി.എം പ്രവർത്തകൻ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. നേരത്തെ സുജേഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസിൽ പരാതി നല്‍കിയിരുന്നു

ഇന്ന് (തിങ്കളാഴ്ച) പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സുജേഷ് വീട്ടില്‍ തിരികെയെത്തിയത്. വായ്പ തട്ടിപ്പിന് എതിരെ കരുവന്നൂര്‍ സഹകരണ ബാങ്കിന് മുൻപിൽ ഒറ്റയാൾ സമരം നടത്തിയാളാണ് സുജേഷ്. അതേസമയം താനൊരു യാത്ര പോയതാണെന്നാണ് സുജേഷ് പറഞ്ഞത്.

ALSO READ: CPM നിയന്ത്രണത്തിലുള്ള തൃശൂർ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 100 കോടിയുടെ വായ്പ തട്ടിപ്പ്

സുജേഷിനെ കാണാതായതോടെ മൊബൈല്‍ ഫോണിലും വീട്ടുകാർ ബന്ധപ്പെട്ടു എന്നാൽ കിട്ടിയില്ല. തുടർന്നാണ് ഇവർ  പോലീസില്‍ പരാതി നല്‍കിയിത്. പിന്നീട് പോലീസ് കേസ് എടുക്കുകയും ചെയ്തു. സുജേഷ് ഇന്ന് കോടതിയില്‍ ഹാജരായേക്കും. വിവാദങ്ങൾക്കും സമരങ്ങൾക്കും പിന്നാലെ സുജേഷ് കണ്ണാട്ടിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. 

ALSO READ: Karuvannur bank loan scam: അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ട് ഉത്തരവിറക്കി ഡിജിപി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ ബിജു കരിമിനെതിരെ സംസാരിച്ചതിനെ തുടർന്നാണ് സുജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഇതേ തുടർന്ന് സിപിഎമ്മിൻറെ പ്രാദേശിക തലത്തിൽ കൂട്ട രാജിയുമുണ്ടായി.

അം​ഗത്വം തിരിച്ചുകിട്ടാൻ അപ്പീൽ നൽകിയിരുന്നു. ഇതിനിടെയാണ് സുജേഷിനെ കാണാതായത്. കാറിൽ പോയ സുജേഷിന്റെ അവസാന ടവർ ലൊക്കേഷൻ കണ്ണൂരാണ്. ഇന്നലെ രാത്രിയാണ് ഫോൺ അവസാനമായി ഓൺ ചെയ്തത്.  നാട്ടിൽ നിന്ന് സ്വയം മാറി നിൽക്കാനുള്ള സാഹചര്യം കുറവാണെന്നാണ് ബന്ധുക്കൾ പറയുന്നത്.

ALSO READ: Karuvannur bank loan scam: വിജിലൻസ് അന്വേഷണത്തിന് സാധ്യത

300 കോടിയിലധികം രൂപയുടെ തിരിമറിയാണ് ബാങ്കിൽ നടന്നതെന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെ സി.പി.എമ്മിൻറെ പല നേതാക്കൾക്കെതിരെയും ആരോപണം ഉയർന്നിരുന്നു. നിക്ഷേപകരുടെ പലരുടെയും പേരിൽ വ്യാജ രേഖ ചമച്ചായിരുന്നു ബാങ്കിലെ തട്ടിപ്പ്. കോടികളുടെ ലോണാണ് അനുവദിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News