ട്രെന്‍ഡ് സൃഷ്ടിച്ച് ധീര നായകന്റെ മീശ!!
പാക്കിസ്ഥാന്‍ പിടിയിലായി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വാഗ അതിര്‍ത്തി വഴി ഇന്ത്യന്‍ മണ്ണിലേക്ക് തിരിച്ചെത്തിയ അഭിനന്ദന്‍റെ ധീരതയുടെയും ആത്മവിശ്വസത്തിന്‍റെയും മുഖമുദ്ര കൂടിയാണ് ആ മീശ.
പാക്സേനയുടെ പിടിയിലായ ഇന്ത്യന്‍ വ്യോമസേനയിലെ വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തി. പാക് സൈന്യത്തിന്‍റെ മുന്നില്‍ തല ഉയര്‍ത്തി നിന്ന അഭിനന്ദന്‍റെ ധീരതയ്ക്ക് ആരാധകര്‍ ഏറെയാണ്.
എന്നാല്‍, ആ ധൈര്യവും ഉശിരും മാത്രമല്ല അഭിനന്ദനെ താരമാക്കിയത്, ആ സ്റ്റൈലന്‍ മീശയും അതിനൊരു കാരണമാണ്.
പാക്കിസ്ഥാന്‍ പിടിയിലായി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വാഗ അതിര്‍ത്തി വഴി ഇന്ത്യന്‍ മണ്ണിലേക്ക് തിരിച്ചെത്തിയ അഭിനന്ദന്‍റെ ധീരതയുടെയും ആത്മവിശ്വസത്തിന്‍റെയും മുഖമുദ്ര കൂടിയാണ് ആ മീശ.
18-19 നൂറ്റാണ്ട് കാലത്തെ ചില ബ്രിട്ടീഷ് കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ മീശ. അമേരിക്കയിലെ പോലീസുകാരും, പട്ടാളക്കാരും ഇത്തരം മീശയാണ് സാധാരണ വയ്ക്കാറ്.
ആ മുഖത്ത് വരുന്ന ചിരിയോ, ദൃഢനിശ്ചയമോ മറച്ചുവയ്ക്കുന്ന രീതിയിലല്ല മീശ. പൊതുവില്‍ ഇത്തരം മീശയ്ക്ക് ഗണ്‍സ്ലിഞ്ചര്‍ എന്നാണ് വിശേഷിപ്പിക്കാറ്.
എന്താണെങ്കിലും സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന്‍റെ മീശയ്ക്ക് ആരാധകര്‍ ഏറെയാണ്. ഐഎഎഫ് പൈലറ്റ് അഭിനന്ദനെ പോലെ മീശ വെക്കണമെന്ന ആഗ്രഹവുമായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്.
അതേസമയം, അഭിനന്ദന്‍റെ മീശയെ പരിഹസിച്ച് കഴിഞ്ഞ ദിവസം പാക് ചലച്ചിത്ര താരം വീണ മാലിക് ട്വീറ്റ് ചെയ്തിരുന്നു. ''എല്ലാം വിടൂ...!!! ഇങ്ങനെയൊരു മീശ ഞാനിതിന് മുന്‍പ് കണ്ടിട്ടില്ല''- ഇതായിരുന്നു വിവാദമായ പാക് നടി വീണാ മാലികിന്‍റെ ട്വീറ്റ്.