ന്യൂഡൽഹി: അപകടത്തിൽ കാലുകൾ നഷ്ടപ്പെട്ടെങ്കിലും വിധിക്ക് കീഴടങ്ങാൻ തയ്യാറല്ലെന്ന് തന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചതാണ് ഈ യുവാവിന്റെ വിജയം. സ്വാതന്ത്ര്യ ദിനത്തിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡിൽ അബ്‌ലു രാജേഷ് കുമാർ വിധിയെ തോൽപ്പിച്ച് ഇടം നേടിയാണ് വിജയം സ്വന്തമാക്കിയത്. “ഒരു അപകടത്തിന്റെ പേരിൽ ഞാൻ എന്റെ സ്വപ്നങ്ങൾ ഉപേക്ഷിക്കില്ല,” അബ്‌ലു രാജേഷ് കുമാർ എന്ന ഇരുപത്തിയഞ്ചുകാരൻ തന്റെ മനസ്സിനോട് നിരന്തരം ആവർത്തിച്ച ഒരു വാചകമായിരുന്നു ഇത്. തന്റെ കൃത്രിമ കാലിൽ ഇന്ത്യൻ ദേശീയ പതാക പിടിച്ച് ഒരു കിലോമീറ്റർ സൈക്കിൾ ചവിട്ടി അബ്‌ലു റെക്കോർഡ് സൃഷ്ടിച്ചു. വിധിയെ തോൽപ്പിച്ച് തന്റെ സ്വപ്നങ്ങൾ നേടാൻ അബ്‌ലു താണ്ടിയത് വേദനയുടെ കാതങ്ങളാണ്. ഓഗസ്റ്റ് പതിനഞ്ചിന് രാജ്യം ആസാദി കാ അമൃത് മഹോത്സവം ആഘോഷിച്ചപ്പോൾ പഞ്ചാബിലെ അമൃത്‌സറിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡിനൊപ്പം അബ്‌ലു സ്വപ്നസാക്ഷാത്കാരത്തിന്റെ സന്തോഷത്തിലായിരുന്നു. അബ്‌ലു രാജേഷ് തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനും രാജ്യത്തിന് അഭിമാനമായി മാറുന്നതിനും കഴിഞ്ഞ ആറ് മാസമായി പകലും പകലും കഠിനാധ്വാനം ചെയ്തു. അദ്ദേഹത്തിന്റെ പ്രയത്നം ഫലം കണ്ടു. ഇന്ത്യൻ പതാകയും പിടിച്ച് കൃത്രിമ കാലുകൾ ഉപയോഗിച്ച് സൈക്കിൾ ചവിട്ടി ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ചതിന് അദ്ദേഹം ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പഞ്ചാബിലെ അമൃത്സറിൽ ജനിച്ച് വളർന്ന അബ്‌ലുവിന് നൃത്തത്തോട് എന്നും കമ്പമുണ്ടായിരുന്നു. 14-ാം വയസ്സിൽ ഒരു ട്രെയിൻ അപകടത്തിൽ പെട്ട് രണ്ട് കാലുകളും നഷ്ടപ്പെട്ടു. വിധിയിൽ തളരാതെ, നൃത്തത്തോടുള്ള അഭിനിവേശം പിന്തുടരുകയും തന്റെ കുറവുകളേക്കാൾ വലുതാണ് സ്വപ്നങ്ങൾ എന്ന് പ്രതീക്ഷ പുലർത്തുകയും ചെയ്തു അദ്ദേഹം. കൃത്രിമ കാലുകൾ വച്ച ശേഷം, കഠിനാധ്വാനം ചെയ്ത് കൃത്രിമകാലിൽ നൃത്തം ചെയ്യാൻ പരിശീലിച്ചു. തന്റെ കഠിന പ്രയത്നത്തിലൂടെ, അബ്‌ലു ഡാൻസ് കൊറിയോഗ്രാഫറായി. മോജിൽ തന്റെ വീഡിയോകൾ അപ്ലോഡ് ചെയ്യാൻ തുടങ്ങി. അധികം താമസിയാതെ തന്നെ അബ്‌ലു ജനപ്രീതി നേടുകയും നിരവധി ആളുകൾക്ക് പ്രചോദനം ആകുകയും ചെയ്തു.


ALSO READ: Viral Video: 6,236 അടി ഉയരത്തിൽ അന്തരീഷത്തിലൂടെ ബലൂണുകൾക്കിടയിൽ നടത്തം; ലോക റെക്കോർഡ്


ഷെയർചാറ്റിന്റെയും മോജിന്റെയും കണ്ടന്റ് സ്ട്രാറ്റജി ആൻഡ് ഓപ്പറേഷൻസിന്റെ സീനിയർ ഡയറക്ടർ ശശാങ്ക് ശേഖർ അബ്‌ലുവിനെ അഭിനന്ദിച്ചു. “തന്റെ പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള അബ്‌ലുവിന്റെ നിശ്ചയദാർഢ്യവും സന്നദ്ധതയും ശരിക്കും പ്രചോദനകരമാണ്. ചെറുപ്പത്തിൽ തന്നെ ജീവിതത്തിൽ കഠിനമായ സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടും, താൻ ഒരു യഥാർഥ ചാമ്പ്യനാണെന്ന് അബ്‌ലു തെളിയിച്ചു, ഈ നേട്ടത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. ഒരു ലൈവ് റെക്കോർഡ് സ്ഥാപിക്കാനും രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ഇന്ത്യക്കാരുമായി ബന്ധപ്പെടാനും അബ്‌ലു മോജിനെ തിരഞ്ഞെടുത്തതിൽ അഭിമാനമുണ്ട്. അദ്ദേഹത്തിന്റെ എല്ലാ ഭാവി ഉദ്യമങ്ങൾക്കും അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു.” ശശാങ്ക് ശേഖർ പറഞ്ഞു.


തന്റെ നേട്ടത്തെക്കുറിച്ച് അബ്‌ലു രാജേഷ് കുമാർ പറയുന്നത് ഇങ്ങനെയാണ്, “തുടക്കത്തിൽ, സൈക്ലിംഗിനെക്കുറിച്ചോ നൃത്തത്തെക്കുറിച്ചോ ചിന്തിക്കുക എന്നതിലുപരി, എന്റെ കൃത്രിമ കാലുകൾ ഉപയോഗിച്ച് നടക്കുന്നത് പോലും കഠിനമായിരുന്നു. എന്നിരുന്നാലും, ഇന്ന് എനിക്ക് നൃത്തം ചെയ്യാനും ഓടാനും നടക്കാനും സൈക്കിൾ ചവിട്ടാനും സാധിക്കുന്നുണ്ട്. ഈ സ്വാതന്ത്ര്യദിനം, എന്റെ രാജ്യത്തെ ജനങ്ങളോടൊപ്പം ആഘോഷിക്കാൻ ഞാൻ ആഗ്രഹിച്ചു. വേദനാജനകമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ആളുകളെ പ്രചോദിപ്പിക്കുക എന്നതാണ് എന്റെ ഏക ലക്ഷ്യം. ബലഹീനതകൾ നിങ്ങളുടെ ശക്തിയാക്കിയാൽ, നിങ്ങൾക്ക് എല്ലാ മഹത്വവും നേടാൻ കഴിയും. നിരവധി ആളുകളിലേക്ക് എത്തിച്ചേരാനും വെല്ലുവിളികളെ നേരിട്ട് നമ്മൾ മനസ്സ് വെച്ചാൽ എന്തും സാധ്യമാണെന്ന് തെളിയിക്കാനും മോജ് എന്നെ സഹായിച്ചു'' അബ്‌ലു രാജേഷ് കുമാർ പറഞ്ഞു. 


“അബ്‌ലുവിനെപ്പോലുള്ള ഇന്ത്യയിലെ യുവാക്കൾ അവരുടെ വെല്ലുവിളികളെ അതിജീവിച്ച് ഉയരങ്ങൾ കീഴടക്കുന്നത് വളരെ പ്രോത്സാഹജനകമാണ്. ഇന്ത്യൻ പതാകയും പിടിച്ച് കൃത്രിമ കാലുകളുമായി ഏറ്റവും ദൈർഘ്യമേറിയ ദൂരം സൈക്കിൾ ചവിട്ടിയ വ്യക്തി എന്ന അതുല്യമായ റെക്കോർഡ് അബ്‌ലുവിന് സമർപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഒപ്പം അദ്ദേഹത്തിന്റെ നേട്ടത്തിന് അഭിനന്ദനങ്ങൾ അറിയിക്കാനും ആഗ്രഹിക്കുന്നു. ” ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ പ്രതിനിധി നികിത ശർമ്മ പറഞ്ഞു. കണ്ടന്റ് ക്രിയേറ്ററായ അബ്‌ലു പാവപ്പെട്ട കുട്ടികൾക്കായി 'അബ്‌ലു രാജേഷ് ഡാൻസ് അക്കാദമി' എന്ന എൻ‌ജി‌ഒയും നടത്തുന്നു. തന്റെ സ്വപ്നങ്ങളെ മുറുകെപ്പിടിച്ച് കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള യാത്രയിലാണ് അബ്‌ലു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.