ജയ്പൂർ: രാജസ്ഥാനിലെ പാലി ജില്ലയിൽ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീർഥാടകരുമായി പോവുകയായിരുന്ന വാഹനവും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് സുമർപൂർ പോലീസ് സ്റ്റേഷൻ ഇൻചാർജ് രാമേശ്വർ ഭാട്ടി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാബ രാംദേവിന്റെ ആശ്രമം സ്ഥിതി ചെയ്യുന്ന ജയ്‌സാൽമീറിലെ രാംദേവ്രയിൽ നിന്ന് മടങ്ങുകയായിരുന്ന തീർഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. പാലിയിൽ തീർഥാടകർ അപകടത്തിൽ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. “രാജസ്ഥാനിലെ പാലിയിലുണ്ടായ അപകടം ദുഃഖകരമാണ്. ഈ വേളയിൽ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു, ”പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റിൽ പറഞ്ഞു.




അപകടത്തിൽ മരിച്ചവരുടെ മരണത്തിൽ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ അനുശോചനം രേഖപ്പെടുത്തി. “രാജസ്ഥാനിലെ പാലിയിലുണ്ടായ വാഹനാപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു," ഉപരാഷ്ട്രപതിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.