PM Modi On Raids: അഴിമതിക്കെതിരായ സർക്കാർ നടപടി തുടരും, കേന്ദ്ര ഏജൻസി റെയ്ഡില്‍ പ്രധാനമന്ത്രി
PM Modi On Raids: ഇന്നത്തെ പ്രതിപക്ഷത്തിന്‍റെ ഈ അവസ്ഥയ്ക്ക് ഉത്തരവാദി ഗ്രാൻഡ് ഓൾഡ് പാർട്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവർക്ക് നിരവധി അവസരങ്ങൾ ലഭിച്ചു, പക്ഷേ 10 വർഷത്തിനുള്ളിൽ അവർക്ക് അവരുടെ കടമ നിർവഹിക്കാൻ കഴിഞ്ഞില്ല.
New Delhi: Grand Old Party കോണ്‍ഗ്രസിനെ വിമര്‍ശിക്കാനുള്ള ഒരു അവസരവും പ്രധാനമന്ത്രി പാഴാക്കാറില്ല. ഇന്ന് പാര്‍ലമെന്‍റിലും അതാണ് സംഭവിച്ചത്. രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തിന് മറുപടി പറയവേ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രധാനമന്ത്രി നടത്തിയത്.
Also Read: BJP Vs AAP: അരവിന്ദ് കെജ്‌രിവാളിന്‍റെ സര്‍ക്കാരിനെ വേട്ടയാടുകയാണോ ബിജെപി? ഡൽഹി പോലീസിന് വേണം തെളിവ്
പ്രതിപക്ഷം ദീർഘകാലം പ്രതിപക്ഷത്ത് തുടരാൻ തീരുമാനിച്ചതായി തോന്നുന്നു, രാജ്യത്തെ ജനങ്ങള്‍ തീർച്ചയായും നിങ്ങൾക്ക് ആ അനുഗ്രഹം നൽകും എന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി.
Also Read: Mars Transit 2024: മകര രാശിയില്‍ ചൊവ്വ സംക്രമണം, ഈ രാശിക്കാര്‍ കുബേരന്‍റെ നിധി സ്വന്തമാക്കും!!
കോൺഗ്രസ് പാർട്ടിക്കെതിരായ തന്‍റെ ആക്രമണത്തിന് മൂർച്ച കൂട്ടിക്കൊണ്ട്, ഇന്നത്തെ പ്രതിപക്ഷത്തിന്‍റെ ഈ അവസ്ഥയ്ക്ക് ഉത്തരവാദി ഗ്രാൻഡ് ഓൾഡ് പാർട്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവർക്ക് നിരവധി അവസരങ്ങൾ ലഭിച്ചു, പക്ഷേ 10 വർഷത്തിനുള്ളിൽ അവർക്ക് അവരുടെ കടമ നിർവഹിക്കാൻ കഴിഞ്ഞില്ല.
പ്രതിപക്ഷത്തിലെ പലർക്കും പ്രതീക്ഷയും ശക്തിയും നഷ്ടപ്പെട്ടതായി കാണാൻ കഴിയും. തിരഞ്ഞെടുപ്പിൽ പോരാടാനുള്ള ശേഷി പലര്‍ക്കും ഇല്ല, പലരും ലോക്‌സഭ ഒഴിവാക്കി രാജ്യസഭയിലേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നു എന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധിയെ പേരെടുത്ത് പരാമര്‍ശിക്കാതെ മോദി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ "ഉല്‍പന്നം" എന്ന് വിശേഷിപ്പിച്ച മോദി അവർ വീണ്ടും വീണ്ടും ഒരു ഉൽപ്പന്നം പുറത്തിറക്കാൻ ശ്രമിക്കുകയാണ് എന്ന് പരിഹസിക്കുകയും ചെയ്തു.
സ്വജനപക്ഷപാതത്തെക്കുറിച്ചും കുടുംബരാഷ്ട്രീയത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. “രാഷ്ട്രീയക്കാരുടെ കുടുംബാംഗങ്ങൾ പാർട്ടികളിൽ ഉള്ളതിനെക്കുറിച്ചല്ല, കുടുംബങ്ങൾ നടത്തുന്ന പാർട്ടികളെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നത്. അച്ഛൻ പാർട്ടിയുടെ തലവനാണെങ്കിൽ മകൻ മാത്രമേ പാര്‍ട്ടിയുടെ പിൻഗാമിയാകൂ, പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും, ഇതാണ് മോദിയുടെ ഉറപ്പ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ 2013ലെ പ്രസംഗം പ്രധാനമന്ത്രി ഉദ്ധരിച്ചു. 11-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായതിൽ അവർ അഭിമാനിക്കുന്നു. 30 വർഷത്തിനുള്ളിൽ ഇന്ത്യ മൂന്നാമത്തെ വലിയ രാജ്യമാകുമെന്ന കാഴ്ചപ്പാട് അവർ കണ്ടു. രാഷ്ട്രത്തെ ഇത്രയും കാലം കാത്തിരിക്കാൻ ഞങ്ങൾ അനുവദിക്കില്ല. അടുത്ത ടേമിൽ ഞങ്ങൾ അത് നിറവേറ്റും, ഇതാണ് മോദിയുടെ ഉറപ്പ്. ബിജെപി സർക്കാരിന്‍റെ പ്രവർത്തന വേഗത മുൻകാല കോൺഗ്രസ് സർക്കാരുകളുമായി താരതമ്യം ചെയ്താണ് അദ്ദേഹം ഈ പരാമർശങ്ങൾ നടത്തിയത്.
“ഞങ്ങൾ 4 കോടി വീടുകൾ നൽകി, കോൺഗ്രസ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം അനുസരിച്ച് ഇതിന് 5 തലമുറകൾ (100 വർഷം) വേണ്ടിവരുമായിരുന്നു. ഞങ്ങൾ 40,000 കിലോമീറ്റർ വൈദ്യുതീകരിച്ചു, കോൺഗ്രസ് സർക്കാരിന്‍റെ പ്രവര്‍ത്തനം അനുസരിച്ച് ഇതിന് 4 തലമുറകൾ (80 വർഷം) വേണ്ടിവരുമായിരുന്നു. ഞങ്ങൾ 100% ശുചിത്വം നല്‍കി, കോൺഗ്രസ് സർക്കാരിന്‍റെ പ്രവര്‍ത്തനം അനുസരിച്ച് 3 തലമുറകൾ (60 വർഷം) എടുക്കുമായിരുന്നു. ഇതാണ് മോദിയുടെ ഉറപ്പ്, തന്‍റെ സർക്കാരിന്‍റെ നേട്ടങ്ങളും വേഗത്തിലുള്ള നടപ്പാക്കലും ഉയർത്തിക്കാട്ടി പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രതിപക്ഷമായ ഇന്ത്യാ സംഘത്തെയും പരിഹസിക്കാന്‍ പ്രധാനമന്ത്രി മറന്നില്ല, സഖ്യം അടിമുടി ഇളകി, അവർക്ക് പരസ്പരം വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ, അവർ എങ്ങനെ ജനങ്ങളെ വിശ്വസിക്കും? ജനങ്ങള്‍ എങ്ങിനെ അവരെ വിശ്വസിക്കും? മോദി ചോദിച്ചു.
ഒബിസി സമുദായത്തെയും അവരുടെ നേതാക്കളെയും അപമാനിച്ചതിന് കോൺഗ്രസിനെയും പ്രതിപക്ഷ നേതാക്കളെയും രൂക്ഷമായി വിമർശിക്കാനും പ്രധാനമന്ത്രി മറന്നില്ല. കർപ്പൂരി ഠാക്കൂറിന് ഭാരതരത്‌നയും അദ്ദേഹം എടുത്തുകാട്ടി.
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ''ഭഗവാൻ രാമൻ തന്‍റെ വീട്ടിലേക്ക് മടങ്ങുക മാത്രമല്ല, രാജ്യത്തിന് പുതിയ ഊർജ്ജം നൽകിയ ഒരു ക്ഷേത്രം നിർമ്മിക്കപ്പെടുകയും ചെയ്തു. അടുത്ത തിരഞ്ഞെടുപ്പില്‍ 400 കടക്കും എന്നും ബിജെപിയുടെ മൂന്നാം സർക്കാർ വിദൂരമല്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു
ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ അറുപതോളം അംഗങ്ങള്‍ പങ്കെടുത്തു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയം ലോക്‌സഭയിൽ ഐകകണ്‌ഠേന പാസാക്കി. എന്നിരുന്നാലും, രാഷ്ട്രപതിയുടെ പ്രസംഗത്തിൽ നിരവധി പ്രതിപക്ഷ എംപിമാർ കൊണ്ടുവന്ന ഭേദഗതി ലോക്‌സഭാ സ്പീക്കർ അംഗീകരിച്ചില്ലെന്ന് സൻസദ് ടിവി റിപ്പോർട്ട് ചെയ്യുന്നു.
ജനുവരി 31ന് ആരംഭിച്ച പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഫെബ്രുവരി 9ന് സമാപിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.