ബെംഗളൂരു : കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പ്രചാരണ പരിപാടിയിൽ പങ്കെടുക്കുമെന്ന് കന്നഡ നടൻ കിച്ച സുദീപ്. എന്നാൽ ബിജെപിയിൽ ചേർന്ന് സ്ഥാനാർഥിയായി മത്സരിക്കില്ലയെന്ന് കന്നഡ നടൻ വ്യക്തമാക്കി. രാജ്യവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടി തനിക്ക് ബുദ്ധിമുട്ട് നേരിട്ട കാലങ്ങളിൽ തന്നെ പിന്തുണച്ചിട്ടുണ്ടെന്ന് കിച്ച സുദീപ് മാധ്യമങ്ങളോടായി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

"ഞാൻ ബുദ്ധിമുട്ട് നേരിട്ട സമയങ്ങളിൽ ബിജെപി എന്നെ പിന്തുണച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ അവരെ പിന്തുണയ്ക്കും. ബിജെപിയുടെ പ്രചാരണത്തിന് മാത്രമാണ് പങ്കെടുക്കുക. തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല" കിച്ച സുദീപ് മാധ്യമങ്ങളോടായി പറഞ്ഞു. കൂടാതെ തന്റെ ഉറ്റ സുഹൃത്തായ നിർമ്മാതാവ് ജാക്ക് മഞ്ജുവിന് തിരഞ്ഞെടുപ്പിൽ സീറ്റ് തരപ്പെടുത്തി നൽകില്ലയെന്നും നടൻ വ്യക്തമാക്കി.


ALSO READ : Karnataka Elections 2023: ബിജെപിക്ക് അധികാര തുടര്‍ച്ചയോ അതോ കോൺഗ്രസിന്‍റെ തിരിച്ചുവരവോ? കര്‍ണാടകയുടെ മനസ് വായിച്ച് Zee News!!


കന്നഡ നടൻ ബിജെപിയിൽ ചേരുമെന്ന് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി പാർട്ടിയുമായിട്ടുള്ള തന്റെ ബന്ധം വ്യക്തമാക്കി കൊണ്ട് കിച്ച സുദീപ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. ബിജെപിക്കൊപ്പം പ്രവർത്തിക്കുന്ന കാര്യങ്ങളെ കുറിച്ച് വിശദമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുമായി ചേർന്നുള്ള വാർത്തസമ്മേളനത്തിൽ വ്യക്തമാക്കുമെന്നും നടൻ മാധ്യമങ്ങളോടായി പറഞ്ഞു.


അതേസമയം കിച്ച സുദീപ് ബിജെപിയിൽ ചേരുമെന്ന വാർത്തകൾ പുറത്ത് വന്നപ്പോൾ നടന് ഭീഷിണി കത്ത് ലഭിക്കുകയും ചെയ്തു. കിച്ച സുദീപിന്റെ സ്വകാര്യ വീഡിയോ പുറത്ത് വിടുമെന്ന് അറിയിച്ചുകൊണ്ടാണ് കത്ത് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ ബെംഗളൂരു പുട്ടൻഹല്ലി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.


മെയ് പത്തിനാണ് കർണാടക നിയമസഭ തിരഞ്ഞെടുപ്പ്. ഫലം മെയ് 13ന് പ്രഖ്യാപിക്കും. നിലവിൽ 119 എംഎൽഎമാരുമായി ബിജെപിയാണ് കർണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. 75 സീറ്റുമായി കോൺഗ്രസും 28 അംഗളുമായി ജെഡിഎസുമാണ് മറ്റ് പ്രധാന കക്ഷികൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.