ബെംഗളൂരു: നടൻ പ്രകാശ് രാജിനെതിരെ കർണാടകയിൽ കേസ്. ചന്ദ്രയാൻ–3 ദൗത്യത്തെ കളിയാക്കുന്ന തരത്തിൽ ട്വിറ്ററിൽ പോസ്റ്റ് പങ്കുവെച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെ ബാഗൽക്കോട്ടെ ജില്ലയിലെ ബാനാഹട്ടി പോലീസ് കേസടുത്തത്. ചന്ദ്രയാൻ–3 ചന്ദ്രനിൽ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു ചിത്രവും കുറിപ്പും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ലുങ്കി മടക്കിക്കുത്തി, ഷർട്ട് ധരിച്ച്, ചായ അടിക്കുന്നയാളുടെ കാരിക്കേച്ചറാണ് പ്രകാശ് രാജ് പങ്കുവച്ചത്. ‘ബ്രേക്കിങ് ന്യൂസ്: ചന്ദ്രനിൽനിന്ന് വിക്രം ലാൻഡർ അയയ്ക്കുന്ന ആദ്യ ചിത്രം’ എന്ന കുറിപ്പിനൊപ്പമാണ് നടൻ ഈ ചിത്രം പങ്കുവെച്ചത്. ഐഎസ്‍ആർഒയെയും അവിടെയുള്ള ശാസ്ത്രജ്ഞരുടയെും ആത്മസമർപ്പണത്തെയും പരിഹസിച്ചു എന്നായിരുന്നു നടനെതിരെ ഉയർന്ന മുഖ്യ വിമർശനം.


Also Read: അന്ന് 3000 രൂപക്ക് വിറ്റ ആന; ഇന്ത്യയിലെ ആന കാരണവർക്ക് വിട


അതേസമയം പോസ്റ്റ് വിവാദമായതോടെ സംഭവത്തിൽ വിശദീകരണവുമായി പ്രകാശ് രാജ് രം​ഗത്തെത്തി. ‘ചന്ദ്രനിൽ ചായക്കടയിട്ട മലയാളി’ എന്ന തമാശയാണ് ഉദ്ദേശിച്ചതെന്നായിരുന്നു വിവാദങ്ങളോട് അദ്ദേഹം പ്രതികരിച്ചത്. ഹിന്ദു സംഘടനാ നേതാവാണ് പ്രകാശ് രാജിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയത്. രാജ്യത്തിന്റെ ഏറ്റവും വലിയ ബഹിരാകാശ ദൗത്യത്തെ പരിഹസിച്ചതിനെതിരെ നിരവധി പേരാണ് രം​ഗത്തെത്തിയത്. പ്രകാശ് രാജ് പ്രധാനമന്ത്രി മോദിയെ പരിഹസിക്കുകയാണെന്നും ചിലർ അഭിപ്രായപ്പെട്ടു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.