ബോളീവുഡിലെ സൂപ്പർ സ്റ്റാറുകളിൽ വൻ ആരാധക പിൻതുണയുള്ള താരമാണ് കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ. മാത്രമല്ല ബോളീവുഡ് താരങ്ങളിൽ ഏറ്റവും കൂടുതൽ നർമ്മ ബോധവും സ്മാർട്ട്നസും ഉള്ളതും അദ്ദേഹത്തിന് തന്നെയാണ്. സ്റ്റേജ് ഷോകളിലും സാമൂഹിക മാധ്യമങ്ങളിലും അദ്ദേഹം ഉപയോഗിക്കുന്ന കുറിക്ക് കൊള്ളുന്ന തമാശകൾ ഷാരൂഖ് ആരാധകർക്കും ഒരുപാട് ഇഷ്ടമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷാരൂഖ് ചില അവസരങ്ങളിൽ തന്‍റെ ആരാധകരോട് സംവദിക്കാൻ ട്വിറ്ററിലൂടെ ചോദ്യോത്തര സെഷൻ സംഘടിപ്പിക്കാറുണ്ട്. ആരാധകർ അദ്ദേഹത്തോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴും ചില തമാശ കലർന്ന തഗ് ലൈഫ് ഡയലോഗുകൾ ഷാരൂഖ് ഉപയോഗിക്കാറുണ്ട്.  എന്നാൽ അദ്ദേഹത്തിന്‍റെ ഒരു തമാശ മുതലെടുത്ത് താരത്തിനെപ്പോലും ഒരു ആരാധകൻ ഒരുതവണ ഞെട്ടിച്ചിട്ടുണ്ട്. 2015 ലാണ് ഈ സംഭവം നടക്കുന്നത്.


 ഒരു ദിവസം പതിവ് പോലെ ഷാരൂഖ് തന്‍റെ ആരാധകർക്ക് വേണ്ടി ട്വിറ്ററിൽ സംഘടിപ്പിച്ച ചോദ്യോത്തര വേളയിൽ സാർത്ഥക് ഖേർ എന്ന ആരാധകൻ തന്‍റെ കാമുകിയെ ഒരു ഡേറ്റിന് വിളിക്കാൻ ഷാരൂഖിന്‍റെ സഹായം ചോദിച്ചു.
എന്നാൽ 'ഞാൻ നിങ്ങളുടെ കാമുകിയെ വിളിച്ചാൽ അവൾ നിങ്ങളുടെ ഒപ്പം വരില്ല' എന്നായിരുന്നു ഷാരൂഖിന്‍റെ മറുപടി. തന്‍റെ സ്ഥിരം നർമ്മ രൂപേണയുള്ള ഈ മറുപടിക്ക് ശേഷം പിന്നെ നടന്ന കാര്യം താരത്തെപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. 


ഷാരൂഖിനെപ്പോലെ തന്നെ സ്മാർട്ടായ ആരാധകൻ തന്‍റെ ട്വീറ്റും താരത്തിന്‍റെ മറുപടിയും ഒരു സ്ക്രീൻഷോട്ട് എടുത്ത് അത് പ്രിന്‍റ് ചെയ്ത് ഒരു ചാർട്ടിൽ ഒട്ടിച്ച് 'അദ്ദേഹം പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കൂ' എന്ന് തന്‍റഎ കാമുകിക്ക് ഒരു സന്ദേശം എഴുതി അത് ഒരു കാറിന്‍റെ ഡിക്കിയിൽ വച്ച്, ബലൂണുകൾ കൊണ്ട് അലങ്കരിച്ച ശേഷം ഒരു ബൊക്കെ പൂവുമായി കാമുകിക്ക് സർപ്രൈസ് നൽകി. തുടർന്ന് കുറച്ച് മാസങ്ങൾക്ക് ശേഷം ആരാധകൻ ഷാരൂഖിന്‍റെ കമന്‍റിന് മറുപടിയുമായി താനും കാമുകിയും പരസ്പരം ആലിംഗനം ചെയ്ത് സന്തോഷത്തോടെ നിൽക്കുന്ന ചിത്രം അപ്പ്ലോഡ് ചെയ്തു.


'അവൾ യെസ് പറഞ്ഞു' എന്നാണ് ഈ ചിത്രത്തിന് അടിക്കുറിപ്പായി ആരാധകൻ എഴുതിയത്. ഷാരൂഖിന്‍റെ തഗ് ലൈഫ് കമന്‍റ് ഉപയോഗിച്ച് കാമുകിയെ വീഴ്ത്തിയ ഈ ആരാധകനെ കണ്ട് മറ്റ് ആരാധകരും, എന്തിന് ഷാരൂഖ് ഖാൻ പോലും അമ്പരന്ന് പോയി. എന്നാൽ ആരാധകന്‍റെ ഈ പ്രവർത്തിക്ക് മറുപടി കൊടുക്കാനും താരം മറന്നില്ല. 


കാമുകിയെ 'സൗമ്യത്തോടെയും സ്നേഹത്തോടെയും സന്തോഷിപ്പിക്കൂ, കൂടെ പൊടിക്ക് തമാശകളും പറഞ്ഞ് അവളെ ചിരിപ്പിക്കൂ' എന്ന് പറഞ്ഞാണ് താരം ആരാധകനോട് ഒരു ഉപദേശമെന്നോണം പറഞ്ഞത്. വെള്ളിത്തിരയിലൂടെ ആരാധകരുടെ മുഖത്ത് പുഞ്ചിരി വിടർത്തുന്ന കിംഗ് ഖാൻ ശരിക്കുള്ള ജീവിതത്തിൽ ആരാധകന്‍റെ ജീവിതത്തിൽ സന്തോഷം പകർന്ന ഈ സംഭവം ബോളീവുഡ് സിനിമാ പ്രേമികൾക്കിടയില്‍ ഇന്നും ഒരു കൗതുകമാണ്.


 



 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.