Mumbai: ഇന്ത്യയിലെ  തുറമുഖ നിര്‍മ്മാണ (Sea Port) മേഘലയിലെ പ്രമുഖരാണ്   അദാനി ഗ്രൂപ്പ് (Adani Group).


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിലെ തുറമുഖ നിര്‍മ്മാണ, വാണിജ്യ  മേഘലയിലെ  30% അദാനി ഗ്രൂപ്പിന്‍റെ കൈവശമാണ്.  അദാനി ഗ്രൂപ്പ്  തങ്ങളുടെ  വ്യവസായ സാമ്രാജ്യം വിദേശത്തേയ്ക്കും  വ്യാപിപ്പിക്കുകയാണ്.  
 
 ശ്രീലങ്കയുമായി (Sri Lanka) തുറമുഖ നിര്‍മ്മാണപദ്ധതിയില്‍ പങ്കാളിയാവുകയാണ്  അദാനി ഗ്രൂപ്പ് (Adani Group).  ഇന്ത്യയില്‍നിന്നും  ഇതാദ്യമായാണ് ഒരു  സ്ഥാപനം തുറമുഖ നിര്‍മ്മാണത്തില്‍  ഒരു വിദേശ രാജ്യവുമായി പങ്കാളിയാവുന്നത്.  അദാനി ഗ്രൂപ്പ് അദാനി പോര്‍ട്‌സ് ആന്‍റ്  സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ ലിമിറ്റഡ് ആണ് ശ്രീലങ്കയില്‍ തുറമുഖ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നത്. 
 
ഏറെ പ്രതീക്ഷയോടെയാണ് അദാനി ഗ്രൂപ്പ് ഈ നീക്കത്തെ കാണുന്നത്. വമ്പന്‍ പദ്ധതിയിലാണ് അദാനി ഗ്രൂപ്പ് പങ്കാളിയായിരിയ്ക്കുന്നത്. 750 ദശലക്ഷം ഡോളറിന്‍റെ  (ഏകദേശം  അയ്യായിരത്തി അഞ്ഞൂറ് കോടി രൂപ)  പദ്ധതിയാണ് ഇത് എന്നാണ്  ശ്രീലങ്കന്‍  പോര്‍ട്ട്‌ അതോറിറ്റി വ്യക്തമാക്കുന്നത്. 


കൊളംബോ തുറമുറത്തിന്‍റെ  വെസ്റ്റ് കണ്ടെയ്‌നര്‍ ടെര്‍മിനലിന്‍റെ നിര്‍മാണത്തിനും നടത്തിപ്പിനുമാണ്  കരാര്‍. ശ്രീലങ്കയിലെ ജോണ്‍ കീല്‍സ് ഹോള്‍ഡി൦ഗ്സ്  പിഎല്‍സിയുമായി ചേര്‍ന്നാണ് അദാനി ഗ്രൂപ്പ് ഈ പോര്‍ട്ട്‌  ടെര്‍മിനര്‍ നിര്‍മിക്കുക. 35 വര്‍ഷത്തേയ്ക്കാണ് കരാര്‍.


അതേസമയം, ഇന്ത്യയെ സംബന്ധിച്ചും ഈ കരാര്‍ നിര്‍ണ്ണായകമാണ്.  ഇന്ത്യ ശ്രീലങ്ക ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിലും ഈ കരാര്‍ സഹായകമാവുമെന്നാണ് വിലയിരുത്തല്‍. കാരണം, കഴിഞ്ഞ കുറെ കാലങ്ങളായി തുറമുഖ നിര്‍മ്മാണത്തിന് ശ്രീലങ്ക ആശ്ര യിച്ചിരുന്നത്  ചൈനയെ ആയിരുന്നു.   ഇന്ത്യ- ചൈന ബന്ധം  വഷളായ അവസരത്തില്‍,  അയല്‍രാജ്യങ്ങളും ചൈനയും തമ്മിലുള്ള ബന്ധവും ഏറെ പ്രധാന്യമേറിയതായിരുന്നു.


അതേസമയം, ശ്രീലങ്കയുമായി  തുറമുഖ ടെര്‍മിനല്‍ നിര്‍മാണ കരാറി ന്‍റെ വാര്‍ത്ത  പുറത്തുവന്നതോടെ  അദാനി പോര്‍ട്‌സിന്‍റെ  ഓഹരിമൂല്യവും കുതിപ്പ് നടത്തി.  മുംബൈ ഓഹരി വിപണിയില്‍ 2.3%  വളര്‍ച്ചയാണ് അദാനി പോര്‍ട്‌സിന്‍റെ ഓഹരികള്‍ക്ക് ഉണ്ടായത്.  കൊളംബോയില്‍ ജോണ്‍ കീല്‍സിന്‍റെ  ഓഹരിയും കുതിച്ചുയര്‍ന്നു.


Also read: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി


ശ്രീലങ്കയിലെ ഏറ്റവും  വലിയ തുറമുഖ ടെര്‍മിനലുകളില്‍ ഒന്നാണ് അദാനി പോര്‍ട്‌സ് നിര്‍മിക്കുന്നത് . 1,400 മീറ്റര്‍ നീളമാണ് ഈ തുറമുഖ ടെര്‍മിനലിന് ഉണ്ടാവുക. 20 മീറ്റര്‍ ആഴവും ഉണ്ടാകും.  നിര്‍മ്മാണം  പൂര്‍ത്തിയാകുന്നതോടെ ശ്രീലങ്കയിലെ പ്രധാന ട്രാന്‍സ് ഷിപ്‌മെന്‍റ്  കാര്‍ഗോ ഡെസ്റ്റിനേഷന്‍ ആയി ഈ പോര്‍ട്ട്‌  മാറും.


ശ്രീലങ്കയുമായി ഈ തുറമുഖ കരാറില്‍ ഏര്‍പ്പെടാന്‍ മറ്റൊരു കാരണം കൂടിയുണ്ട്.  ഈ സംയുക്ത പദ്ധതിയില്‍ അദാനി പോര്‍ട്‌സിന് 51% ഓഹരി പങ്കാളിത്തമാണ് ഉള്ളത്.     


Also read: സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം, Fortune ഓയിൽ പരസ്യം പിൻവലിച്ച് Adani Wilmar


നിലവില്‍ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നന്‍ ആണ് ഗൗതം ആദാനി.  ചുരുങ്ങിയ കാലം കൊണ്ട് അമ്പര്‍പ്പിക്കുന്ന വളര്‍ച്ചയാണ് അദാനി കൈവരിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും ശതകോടികളുടെ വര്‍ദ്ധനവാണ് അദാനിയുടെ ആസ്തിയില്‍ ഉണ്ടാവുന്നത്....  2020ൽ അദാനി ഗ്രൂപ്പ് ചെയര്‍മാൻ ഗൗതം അദാനിയുടെ സമ്പത്ത് വളര്‍ന്നത് 48% ആണ് എന്നാണ് റിപ്പോര്‍ട്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.