അഹമ്മദാബാദ്: ഗുജറാത്തിലെ മുൻദ്ര തുറമുഖത്ത് നിന്ന് മയക്കുമരുന്ന് പിടിച്ച സംഭവത്തിൽ കമ്പനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നതായി അദാനി ​ഗ്രൂപ്പ്. മുൻദ്രാ തുറമുഖത്തിന്റെ നടത്തിപ്പുകാരാണ് അദാനി ​ഗ്രൂപ്പ് (Adani Group). ഇരുപത്തി ഒന്നായിരം കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് കഴിഞ്ഞ ദിവസം മുൻദ്രാ തുറമുഖത്ത് നിന്ന് പിടികൂടിയത്. രണ്ട് കണ്ടെയ്നറുകളിലായി എത്തിയ 3000 കിലോ ഹെറോയിനാണ് പിടികൂടിയത്. ഈ മാസം 15നാണ് കപ്പൽ തുറമുഖത്ത് (Port) എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate) അന്വേഷണം ആരംഭിച്ചു. ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും ഗുജറാത്തും കേന്ദ്രവും ഭരിക്കുന്ന ബിജെപി സർക്കാർ സംശയത്തിന്റെ നിഴലിലാണെന്നും കോൺ​ഗ്രസ് ആരോപിച്ചു. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്താനാണ് ലഹരി കടത്തെന്നാണ് സൂചന. ഡിആർഐയും റോ അടക്കമുള്ള ഏജൻസികളും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.


ALSO READ: Heroin seized: ഗുജറാത്തിൽ വൻ ലഹരിമരുന്ന് വേട്ട; 9,000 കോടി വിലമതിക്കുന്ന ഹെറോയിൻ പിടികൂടി


ടാൽകം പൗഡറാണെന്ന വ്യാജേനയാണ് കണ്ടെയ്‌നറുകളിൽ മയക്കുമരുന്ന് എത്തിച്ചത്. രണ്ട് കണ്ടെയ്‌നറുകളിലായാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അഹമ്മദാബാദ്, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തിയതായി ഗുജറാത്ത് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കൽപേഷ് ഗോസ്വാമി പറഞ്ഞു.  അറസ്റ്റിലായ അഫ്ഗാൻ പൗരൻമാരെയും തമിഴ്നാട് സ്വദേശികളായ ദമ്പതികളേയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത് വരികയാണ്.


മുൻദ്ര തുറമുഖ നടത്തിപ്പുകാരാണെങ്കിലും കണ്ടെയ്നറുകളിലുള്ള സാധനങ്ങളെ സംബന്ധിച്ച ഉത്തരവാദിത്തം തങ്ങൾക്കില്ലെന്ന് അദാനി ഗ്രൂപ്പ് (Adani Group) പറയുന്നു. ചിലർ കമ്പനിയെ സംശയ നിഴലിലാക്കാൻ ശ്രമിക്കുകയാണെന്ന് അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ പറയുന്നു. ചില അഫ്ഗാൻ പൗരന്മാരും അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണെന്ന് അധികൃതർ പറഞ്ഞു.


ALSO READ: Ganja Seized : 12 കിലോ കഞ്ചാവുമായി ചിറയിൻകീഴിൽ രണ്ട് പേർ പിടിയിൽ


ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് നിന്ന് മുൻദ്ര തുറമുഖത്തേക്ക് വിജയവാഡ ആസ്ഥാനമായുള്ള ആഷി ട്രേഡിങ് കമ്പനിയാണ് ചരക്ക് എത്തിച്ചത്. ദമ്പതികളായ എം സുധാകർ, ജി ദുർഗ പൂർണ വൈശാലി എന്നിവരുടെ ഉടമസ്ഥതയിലാണ് ആഷി ട്രേഡിങ് കമ്പനി. ഇരുവരും ഇപ്പോൾ റവന്യൂ ഇന്റലിജൻസിന്റെ കസ്റ്റഡിയിലാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.