തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിന് സമയം നീട്ടി ചോദിച്ച് Adani Group

ജയ്പൂർ, ഗുഹാവത്തി, തിരുവനന്തപുരം വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

Written by - Zee Hindustan Malayalam Desk | Last Updated : Jun 18, 2021, 02:02 PM IST
  • ജയ്പൂർ, ഗുഹാവത്തി, തിരുവനന്തപുരം വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
  • ജനുവരി 19ലെ കരാറനുസരിച്ച് 180 ദിവസത്തിനുള്ളിൽ വിമാനത്താവളം ഏറ്റെടുക്കണമെന്നാണ്.
  • കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ വിമാനത്താവളം ഉടൻ ഏറ്റെടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.
  • 2021 ജനുവരി 19 നാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറിയത്.
 തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിന് സമയം നീട്ടി ചോദിച്ച് Adani Group

Thiruvananthapuram : തിരുവനന്തപുരം വിമാനത്താവളം (Airport) ഏറ്റെടുക്കുന്നതിന് അദാനി ഗ്രൂപ്പ് (Adani Group) എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് സമയം നീട്ടി ചോദിച്ചു. ജയ്പൂർ, ഗുഹാവത്തി, തിരുവനന്തപുരം വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജനുവരി 19ലെ കരാറനുസരിച്ച് 180 ദിവസത്തിനുള്ളിൽ  വിമാനത്താവളം ഏറ്റെടുക്കണമെന്നാണ്. കൊവിഡ് (Covid 19) രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ വിമാനത്താവളം ഉടൻ ഏറ്റെടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. അതിനാൽ തന്നെ ആറ് മാസം കൂടി സമയം നീട്ടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ALSO READ: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി

എയർപോർട്ട് അതോറിറ്റിയുടെ ബോർഡ് വിഷയത്തിൽ ഈ മാസം അവസാനം തീരുമാനമെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ലക്നൗ അടക്കമുള്ള വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നതിന് എയർപോർട്ട് അതോറിറ്റി അദാനി ഗ്രൂപ്പിന് സമയം നീട്ടി നല്‍കിയിരുന്നു.

ALSO READ: തിരുവനന്തപുരത്ത് സംഭവിക്കുന്നതെന്ത്‌? മലയാളത്തില്‍ പോസ്റ്റിട്ട് കേന്ദ്രമന്ത്രി

2021 ജനുവരി 19 നാണ്  തിരുവനന്തപുരം വിമാനത്താവളത്തിന്റെ (Trivandrum Airport)  നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറിയത്.  50 വ​ര്‍​ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍ ഒപ്പ് വെച്ചത്. വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയര്‍പോര്‍ട്ട്സ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ കീഴിലാണ്.

ALSO READ: എല്ലാം വിറ്റഴിക്കുന്നു, BJP നടത്തുന്നത് കോടികളുടെ അഴിമതി... മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഒക്ടോബറില്‍ തന്നെ തളളിയിരുന്നു. തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ​വ​കാ​ശം എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റി​യ​ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News