Aditya L1 Mission: ചന്ദ്രനെ തൊട്ടു, ഇനി ലക്ഷ്യം സൂര്യൻ; `ആദിത്യ എൽ1` നെ കുറിച്ചറിയാം
സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും പിഎസ്എല്‍വി റോക്കറ്റിലാണ് ആദിത്യ-എല്‍1ന്റെ വിക്ഷേപണം.
ചന്ദ്രന്റെ ഉപരിതലത്തിൽ വിജയകരമായി ലാൻഡ് ചെയ്തിരിക്കുകയാണ് ഐഎസ്ആർഒയുടെ ചന്ദ്രയാൻ-3. ഇനി സൗരദൗത്യത്തിനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. ചന്ദ്രയാൻ 3ന്റെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതും ഇത് തന്നെയാണ്. സൂര്യനെ ലക്ഷ്യമിട്ടുള്ള ആദിത്യ എൽ1 ആണ് ഇനി ഇന്ത്യയുടെ ലക്ഷ്യം. ഐഎസ്ആര്‍ഒയുടെ ആദ്യ സൂര്യ പര്യവേക്ഷണ ദൗത്യമാണ് ആദിത്യ എൽ1.
ആദിത്യ-എല്‍1 ദൗത്യത്തിന്റെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ നേരത്തെ പുറത്തുവിട്ടിരുന്നു. യുആര്‍ റാവു സാറ്റലൈറ്റ് സെന്ററിലാണ് ആദിത്യ എൽ1 നിര്‍മിച്ചത്. ഇത് ശ്രീഹരിക്കോട്ടയില്‍ എത്തിക്കുകയും ചെയ്തു. സൂര്യനെക്കുറിച്ചു പഠിക്കുന്നതിനായാണ് ഈ ദൗത്യം. ലാഗ്രാന്‍ജ് പോയിന്റ് 1 അഥവാ എല്‍ 1 എന്നറിയപ്പെടുന്നിടത്തായിരിക്കും ഈ സാറ്റലൈറ്റ് സ്ഥാപിക്കുക. ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോമീറ്റര്‍ ദൂരത്തായിട്ടാണ് ലാഗ്രാന്‍ജ് പോയിന്റ് 1. ഈ പ്രദേശത്ത് നിന്ന് സൂര്യനെ പരമാവധി തടസങ്ങളില്ലാതെ നിരീക്ഷിക്കാന്‍ സാധിക്കും.
സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും പിഎസ്എല്‍വി റോക്കറ്റിലാണ് ആദിത്യ-എല്‍1ന്റെ വിക്ഷേപണം. ആദ്യഘട്ടം താഴ്ന്ന ഭ്രമണപഥത്തിലേക്ക് എത്തിച്ച് പിന്നീട് ആദിത്യ-എല്‍1ല്‍ തന്നെയുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനം ഉപയോഗിച്ച് ഭൂമിയില്‍ നിന്നും അകലേക്ക് ഉയർത്തും. നാലു മാസമെടുത്താണ് എല്‍1ലേക്ക് സാറ്റലൈറ്റ് എത്തുക.
Also Read: Chandrayaan-3 Update: ചന്ദ്രനെ തൊട്ട് ചന്ദ്രയാൻ 3; ഐതിഹാസിക നിമിഷമെന്ന് പ്രധാനമന്ത്രി
സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, ഏറ്റവും പുറം പാളി എന്നിവയെ കുറിച്ചുള്ള ഉൾക്കാഴ്ച ഈ ദൈത്യത്തിലൂടെ ലഭിക്കും. ദൗത്യത്തിലുടനീളം, സൗര അന്തരീക്ഷം, സൗരവാതം, കൊറോണൽ ഹീറ്റിംഗ്, കൊറോണൽ മാസ് എജക്ഷൻസ് (സിഎംഇ), സോളാർ ഫ്ലെയറുകൾ എന്നിവയും മറ്റും പഠിക്കാനാണ് ലക്ഷ്യമിടുന്നത്.
ആദിത്യ-എല്‍1 ദൗത്യത്തിന്റെ ലക്ഷ്യം
സൂര്യനില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ തത്സമയം നിരീക്ഷിക്കാൻ സാധിക്കും. കൂടാതെ ഈ മാറ്റങ്ങള്‍ ബഹിരാകാശത്തെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും പഠിക്കാം.
സൂര്യന്റെ കൊറോണയും ക്രോമോസ്ഫിയറും അടക്കമുള്ള പുറത്തെ ഭാഗങ്ങളെക്കുറിച്ചുള്ള വിവര ശേഖരണം.
കൊറോണല്‍ ഹീറ്റിങ്, സൂര്യനില്‍ ഭാഗികമായി അയണീകരിച്ച പ്ലാസ്മ ഭൗതികശാസ്ത്രം, കൊറോണൽ മാസ് എജക്ഷനുകളുടെ രൂപീകരണം, ജ്വാലകൾ എന്നിവ മനസ്സിലാക്കുക.
സൂര്യനില്‍ ചൂട് ഉത്പാദിപ്പിക്കപ്പെടുന്നത് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാവുമെന്നാണ് പ്രതീക്ഷ.
സൂര്യന്റെ കാന്തികമണ്ഡലത്തെക്കുറിച്ചുള്ള വിവരശേഖരണവും ഈ ദൗത്യത്തിലൂടെ സാധിക്കും.
സൂര്യന്റെ ഏറ്റവും പുറം പാളിയുടെ താപനില, വേഗത, സാന്ദ്രത എന്നിവ അറിയുക.
സൂര്യന്റെ വിവിധ പാളികളെ കുറിച്ച് പഠിക്കുക.
സൗരവാതത്തിന്റെയും ബഹിരാകാശ കാലാവസ്ഥയുടെയും രൂപീകരണവും ഘടനയും പഠിക്കുക.
സൂര്യനെ കുറിച്ചും സൂര്യന്റെ പ്രവർത്തനങ്ങൾ ബാധിക്കുന്ന സൗര അന്തരീക്ഷത്തെ കുറിച്ചും ഈ ദൈത്യം കൂടുതൽ വിശദാംശങ്ങൾ നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...