Chandrayaan-3 Update: ചന്ദ്രനെ തൊട്ട് ചന്ദ്രയാൻ 3; ഐതിഹാസിക നിമിഷമെന്ന് പ്രധാനമന്ത്രി

ചന്ദ്രയാന്റെ ലാൻഡിങ് പ്രക്രിയയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി സാക്ഷ്യം വഹിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 23, 2023, 06:45 PM IST
  • 5.44ന് തുടങ്ങി സോഫ്റ്റ് ലാൻഡിങ് പ്രക്രിയ 6.03 അവസാനിച്ചു.
  • റഫ് ബ്രേക്കിം​ഗ് ഘട്ടം വിജയകരമായി തന്നെ ചന്ദ്രയാൻ 3 കടന്നു.
Chandrayaan-3 Update: ചന്ദ്രനെ തൊട്ട് ചന്ദ്രയാൻ 3; ഐതിഹാസിക നിമിഷമെന്ന് പ്രധാനമന്ത്രി

ചന്ദ്രോപരിതലത്തിൽ വിജയകരമായി തൊട്ട് ചന്ദ്രയാൻ 3. 5.44ന് തുടങ്ങി സോഫ്റ്റ് ലാൻഡിങ് പ്രക്രിയ 6.03 അവസാനിച്ചു. കൃത്യസമയത്ത് തന്നെ ലാൻഡൻ ചന്ദ്രോപരിതലം തൊട്ടു. റഫ് ബ്രേക്കിം​ഗ് ഘട്ടം വിജയകരമായി തന്നെ ചന്ദ്രയാൻ 3 കടന്നു. ഐഎസ്ആർഒയ്ക്ക് ഇത് അഭിമാന നിമിഷമായി. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ചന്ദ്രന്റെ ദക്ഷിണ ധ്രുവം തൊട്ട ആദ്യ രാജ്യം എന്ന ബഹുമതിയും ഇന്ത്യക്ക് സ്വന്തം.

ചന്ദ്രയാന്റെ ലാൻഡിങ് പ്രക്രിയയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി സാക്ഷ്യം വഹിച്ചു. ഐതിഹാസിക നിമിഷമാണിതെന്നാണ് വിജയകരമായ ലാൻഡിങ്ങിന് ശേഷം പ്രധാനമന്ത്രി പറഞ്ഞത്. ഭൂമിയിൽ സ്വപ്നം കണ്ടു ചന്ദ്രനിൽ നടപ്പാക്കി എന്നാണ് ഈ ചാന്ദ്രദൗത്യത്തെ കുറിച്ച് മോദി വിശേഷിപ്പിച്ചത്.

രാജ്യമൊട്ടാകെ ചന്ദ്രയാൻ 3 വിജയം ആഘോഷിക്കുകയാണ്. ഇസ്രോയുടെ യശസ്സ് വീണ്ടും ഉയർന്നിരിക്കുകയാണ് ചന്ദ്രയാൻ 3യുടെ വിജയത്തോടെ. ഐഎസ്ആർഒ ചെയർമാൻ ചന്ദ്രയാന്റെ ശിൽപ്പികളെ അനുമോദിച്ചു.

അമേരിക്ക, ചൈന, റഷ്യ (സോവിയറ്റ് യൂണിയൻ) എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതിന് മുമ്പ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്. റഷ്യയുടെ ലൂണ-25 ബഹിരാകാശ പേടകം നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ചന്ദ്രനിൽ തകർന്നു വീണതിന് തൊട്ടുപിന്നാലെയാണ് ചന്ദ്രയാൻ 3ന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗ്.

ഇന്ത്യയെ അഭിനന്ദിച്ച് ഐഎസ്ആർഒ

 

ഇന്ത്യയെ അഭിനന്ദിച്ച് ബിസിസിഐ

ചന്ദ്രന്റെ ഉപരിതലത്തിനടുത്തുള്ള പ്ലാസ്മ അയോണുകളുടെയും ഇലക്‌ട്രോണുകളുടെ സാന്ദ്രത വിലയിരുത്തുക, ചന്ദ്രോപരിതലത്തിലെ താപഗുണനിലവാരം അളക്കുക, ഭൂകമ്പ പ്രക്രിയകൾ പരിശോധിക്കുക എന്നിവയാണ് ചന്ദ്രയാൻ-3 ന്റെ ലക്ഷ്യങ്ങൾ. അത്യാധുനിക ശാസ്‌ത്രീയ പേലോഡുകളുള്ള റോവർ ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, ധാതുക്കളുടെ ഘടന വിശകലനം ചെയ്യുകയും അതിന്റെ ഘടനയെയും ചരിത്രത്തെയും കുറിച്ചുള്ള സുപ്രധാനമായ വിവരങ്ങൾ നൽകുകയും ചെയ്യും.

 

ചന്ദ്രയാൻ 3 വിജയം കൈവരിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും പൂജകളുമെല്ലാം നടന്നിരുന്നു. 'വിക്രം' എന്ന് പേരിട്ടിരിക്കുന്ന ലാൻഡർ അതിന്റെ ബ്രേക്കിംഗ് സിസ്റ്റത്തിൽ അപാകതകൾ നേരിട്ടതിനെ തുടർന്ന് ചന്ദ്രയാൻ - 2 ദൗത്യം പരാജയപ്പെട്ടിരുന്നു. 4 വർഷങ്ങൾക്കിപ്പുറം എല്ലാ അപകട സാധ്യതകളും മുൻകൂട്ടി കണ്ട് ചന്ദ്രയാൻ 2-ലെ ന്യൂനതകൾ പരിഹരിച്ചാണ് ഐഎസ്ആർഒ മൂന്നാം ചാന്ദ്ര ദൗത്യം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്

 

Trending News